അഡ്വ.സിബി സെബാസ്റ്റ്യൻ
ഡബ്ലിൻ: വിവിധ ആവശ്യങ്ങൾ ഉന്നയിച്ചു രാജ്യത്തെ അധ്യാപക സംഘടനകൾ സമരത്തിനൊരുങ്ങുന്ന സാഹചര്യത്തിൽ ജീവനക്കാരെ വാടകയ്‌ക്കെടുത്ത് സ്‌കൂളുകളുടെ പ്രവർത്തനം മുടങ്ങാതെ നോക്കാനൊരുങ്ങി സ്‌കൂൾ മാനേജ്‌മെന്റ്. ഈ സീസണിൽ സ്‌കൂൾ ജീവനക്കാർ സമരം ആരംഭിക്കുന്നതിനാൽ സ്‌കൂളുകളുടെ പ്രവർത്തനം മുടങ്ങാൻ സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ. ഈ സാഹചര്യത്തിലാണ് നൂറു ജീവനക്കാരെ വാടകയ്‌ക്കെടുത്തു സ്‌കൂളുകളുടെ പ്രവർത്തനം ബാധിക്കാത്ത രീതിയിൽ മുന്നോട്ടു കൊണ്ടു പോകാൻ സർക്കാർ വൃത്തങ്ങൾ ആലോചിക്കുന്നതെന്നാണ് സൂചന.
നേരത്തെ നടപ്പാക്കിയ പേ ഡീൽ പ്രകാരം ഒരു മണിക്കൂർ അധികമായി ജോലി ചെയ്യാൻ സന്നദ്ധത അറിയിക്കാത്ത ജീവനക്കാർക്കെതിരെ പിഴ ഈടാക്കാനുള്ള നടപടികളാണ് ഇപ്പോൾ സർക്കാർ വൃത്തങ്ങൾ ആലോചിക്കുന്നത്. സർക്കാർ നിർദേശ പ്രകാരം പേ റിവിഷനിൽ കൂടുതൽ സമയം ജോലി ചെയ്യാൻ സന്നദ്ധത അറിയിക്കാത്ത ജീവനക്കാർക്കെതിരെയാണ് ഇപ്പോൾ നടപടികൾ എടുക്കാൻ ആലോചന ആരംഭിച്ചിരിക്കുന്നത്.
അസോസിയേഷൻ ഓപ് സെക്കൻഡറി ടീച്ചേഴ്‌സ് അയർലൻഡിന്റെ നേതൃത്വത്തിൽ സെപ്റ്റംബറിൽ ആരംഭിക്കുന്ന സമരത്തിൽ നിന്നു കൂടുതൽ അധ്യാപകരെ പിൻതിരിപ്പിക്കുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ ഇത്തരത്തിൽ പെനാലിറ്റികൾ ഏർപ്പെടുത്തുന്നതെന്നാണ് സൂചനകൾ. ഇതേ തുടർന്നു അധ്യാപക സംഘടനകൾ പെനാലിറ്റി ഭയന്ന് സ്‌കൂൾ അയ്ക്കുന്നതിൽ നിന്നു പിൻതിരിയും എന്നാണ് സൂചന ലഭിക്കുന്നത്. സ്‌കൂൾ വിദ്യാർഥികളുടെ പരീക്ഷാ ഡ്യൂട്ടിയിൽ നിന്നും പേപ്പർ വാല്യൂവേഷനിൽ നിന്നും അധ്യാപകർ പിൻതിരിയും എന്ന സൂചനയും ഇപ്പോൾ അസോസിയേഷൻ ഓഫ് സെക്കൻഡറി ടീച്ചേഴ്‌സ് അസോസിയേഷൻ അറിയിച്ചു.