സെനഡ് വോട്ടിങ്: പരിഷ്‌കരണം ഇത്തവണ ഉണ്ടാകില്ലെന്നു ഉറപ്പായി

ഡബ്ലിന്‍: അടുത്ത തിരഞ്ഞെടുപ്പിന് മുമ്പ് സെനഡിലേക്ക് വോട്ട് ചെയ്യുന്നതിന് എല്ലാ മൂന്നാം വര്‍ഷ ബിരുദ വിദ്യാര്‍ത്ഥികള്‍ക്ക് അനുമതി നല്‍കികൊണ്ട് പരിഷ്‌കരണം ഉണ്ടാകില്ലെന്ന് പ്രധാനമന്ത്രി എന്‍ഡ കെന്നി വ്യക്തമാക്കി. അറുപത് സെനഡറ്റ്‌സീറ്റുകളില്‍ ആറെണ്ണം വികസിപ്പിക്കുന്നതിന് സര്‍ക്കാര്‍ ആദ്യമായി നിര്‍ദേശം വെച്ച് രണ്ട് വര്‍ഷത്തിന് ശേഷമാണ് ഇതുമായി ബന്ധപ്പെട്ട് കെന്നി എന്തെങ്കിലും പറയുന്നത്. സെനഡ് എടുത്തു കളയുന്നതിനുള്ള ഹിതപരിശോധന 2013ല്‍ പരാജയപ്പെട്ടിരുന്നു. രാവിലെ പാര്‍ലമെന്റില്‍ സംസാരിച്ച് കെന്നി ദീര്‍ഘകാലമായി വേണമെന്ന് കരുതിയ പരിഷ്‌കരണം ഇക്കുറി ഉണ്ടാകില്ലെന്ന് വ്യക്തമാക്കിയത്. അടുത്ത സെന!ഡ് തിരഞ്ഞെടുപ്പിന് മുമ്പായി പോലും മാറ്റം ഉണ്ടാകുമെന്ന് കരുതാനാവില്ല.

പൊതു തിരഞ്ഞെടുപ്പിന് ശേഷം സെനഡ് തിരഞ്ഞെടുപ്പ് വരും. പരിഷ്‌കരണത്തിന് അനുമതി നല്‍കാന്‍ സര്‍ക്കാര്‍ ഉദ്ദേശിക്കുന്നുണ്ട്. ആറ് സീറ്റുകളിലേക്ക് നിലവില്‍ ട്രിനിറ്റി , നാഷണല്‍ യൂണിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ നിന്നുള്ള ബിരുദ വിദ്യാര്‍ത്ഥികള്‍ക്കാണ് വോട്ട് ചെയ്യാന്‍ അനുമതിയുള്ളത്. 1979ല്‍ ഹിതപരിശോധനയില്‍ എല്ലാ ബിരുദ മൂന്നാം വര്‍ഷ വിദ്യാര്‍ത്ഥികള്‍ക്കും വോട്ട് ചെയ്യാനുള്ള അവകാശം നല്‍കണമെന്ന് തീരുമാനമായെങ്കിലും നിയമമാക്കിയില്ല. 2013ല്‍ സെനഡ് എടുത്തു കളയാന്‍ ഹിതപരിശോധന പരായജപ്പെട്ടപ്പോള്‍ സര്‍ക്കാര്‍ ഈ പരിഷ്‌കരണം വരുത്താമെന്ന് ഉറപ്പ് പറയുകയും ചെയ്തിരുന്നതാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

പുതിയ മാറ്റം വരുന്നതോടെ എല്ലാ ബിദു വിദ്യാര്‍ത്ഥികള്‍ക്കും. തുല്യതാ യോഗ്യത കല്‍പ്പിക്കപ്പെട്ടവര്‍ക്കും സ്വകാര്യ കോളേജുകളില്‍ നിന്നുള്ളവര്‍ക്കും വോട്ട് ചെയ്യാന്‍ അനുമതി ലഭിക്കും. കരട് നിയമം 2014ല്‍ പ്രസിദ്ധീകരിച്ചിരുന്നു.

Top