ക്രൈം ഡെസ്‌ക്
ഡബ്ലിൻ: കുട്ടികളുടെ ലൈംഗിക ദൃശ്്യങ്ങളും വീഡിയോയും അടങ്ങിയ പോൺ സൈറ്റ് സന്ദർശിച്ച മകനെതിരെ അമ്മയുടെ പരാതി ഗാർഡയ്ക്കു മുന്നിലെത്തി. 21 കാരനായ മകനെതിരെയാണ് അമ്മ ഗാർഡയ്ക്കു പരാതി നൽകിയത്.
കഴിഞ്ഞ ദിവസം ഡൺലേരിയിലായിരുന്നു സംഭവങ്ങൾ. മകന്റെ ഫോൺ പരിശോധിച്ച അമ്മ കണ്ടെത്തിയത് കുട്ടികളുടെയും പ്രായപൂർത്തിയാകാത്തവരുടെയും അശ്ലീല ദൃശ്്യങ്ങൾ ആയിരുന്നു. ഇതേ തുടർന്നു അമ്മ ഗാർഡയെ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ ഗാർഡാ സംഘം തെളിവുകൾ സഹിതം തുടർന്ന് മകനെ ജാമ്യത്തോടെ കോടതി റിമാൻഡിൽ വിട്ടു. ഇതിനുമുമ്പ് ഫോണിൽ അഡൽറ്റ് വീഡിയോ കണ്ടതിനെത്തുടർന്ന് ഫോൺ ഉപയോഗിക്കുന്നതിൽ നിന്നും അമ്മ, ഇയാളെ വിലക്കിയിരുന്നത്രേ. ഇയാളുടെ ഫോൺ പരിശോധിച്ച ഗാർഡ അതിൽ നിന്നും ചൈൽഡ് പോണോഗ്രഫിയടക്കമുള്ള വീഡിയോകൾ കണ്ടെടുത്തു. തുടർന്ന് ഇയാൾക്കെതിരെ ചൈൽഡ് പോണോഗ്രഫി ഡിസ്ട്രിബ്യൂട്ട് ചെയ്ത കുറ്റത്തിന് കേസെടുക്കുകയായിരുന്നു. ഇയാൾ കുറ്റം സമ്മതിച്ചിട്ടുണ്ട്. ചൈൽഡ് പോണോഗ്രഫി കാണുന്നതരത്തിൽ ഇയാൾക്ക് മാനസികമായ വൈകല്യങ്ങളുണ്ടെന്നും ഇതിന് ചികിത്സ നൽകണമെന്നും കോടതി പറഞ്ഞു. ഇയാൾക്ക് കുട്ടിക്കാലത്ത് അച്ഛനിൽ നിന്നും ശാരീരിക ചൂഷണം ഉണ്ടായതായും കണ്ടെത്തിയിട്ടുണ്ട്.