യുകെ ക്രോയ്ഡോണ്‍ മലയാളി സിജിയുടെ പൊതുദര്‍ശനവും സംസ്‌കാരവും തിങ്കളാഴ്ച..

ലണ്ടന്‍ : മലയാളികളെ ദുഃഖത്തിലാഴ്ത്തി കഴിഞ്ഞയാഴ്ച വിടപറഞ്ഞ ക്രോയ്ഡോണ്‍ മലയാളിയായ സിജി ടി അലക്‌സി (50) ന്റെ പൊതുദര്‍ശനവും സംസ്‌കാരവും തിങ്കളാഴ്ച നടക്കും. കൊറോണാ വൈറസ് ഭീതിയുടെ പശ്ചാത്തലത്തില്‍ പ്രത്യേക സുരക്ഷാ ക്രമീകരണങ്ങളോടു കൂടിയാണ് സംസ്കാര ചടങ്ങുകളും പൊതുദര്‍ശന സൗകര്യങ്ങളും ഏര്‍പ്പെടുത്തിയിരിക്കുന്നത്. ക്രോയ്ഡോണില്‍ തന്നെയാണ് സംസ്കാരവും നടക്കുക.

ബ്രോക്ക്ലി സെന്റ് ഗ്രിഗോറിയസ് ഇന്ത്യന്‍ ഓര്‍ത്തഡോക്സ് ചര്‍ചിലാണ് സംസ്കാര ശുശ്രൂഷ നടക്കുക. രാവിലെ 9 മുതല്‍ 10.30 വരെയാണ് ശുശ്രൂഷ. ഈ സമയത്തു തന്നെ പൊതുദര്‍ശന സൗകര്യവും ഉണ്ടായിരിക്കുന്നതാണ്. തുടര്‍ന്ന് ക്രോയ്ഡോണ്‍ ക്രിമറ്റോറിയം വെസ്റ്റ് ചാപ്പലിലാണ് മൃതദേഹം സംസ്കരിക്കുക. 11.15 മുതല്‍ 12.15 വരെ ഒരു മണിക്കൂര്‍ ഇവിടെയും പൊതുദര്‍ശന സൗകര്യം ഉണ്ടായിരിക്കും. 12.30നാണ് സംസ്കാരം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക


തുടര്‍ന്ന് തോണ്ടന്‍ഹീത്ത് സെന്റ്. ജൂഡ് ചര്‍ച്ച് ഹാളില്‍ റീഫ്രഷ്മെന്റ് സൗകര്യവും ഏര്‍പ്പെടുത്തിയിട്ടുണ്ട്. ഉച്ചയ്ക്ക് ഒന്നു മുതല്‍ 3.30 വരെയാണ് ഇതിനുള്ള സൗകര്യം. കൊറോണ വൈറസ് ബാധയുടെ പശ്ചാത്തലത്തിലാണ് പള്ളിയിലും ക്രിമറ്റോറിയത്തിലും പൊതുദര്‍ശന സൗകര്യം ഏര്‍പ്പെടുത്തിയിരിക്കുന്നത്.

ഈ മാസം 11ന് ശാരീരിക ശാരീരിക ബുദ്ധിമുട്ട് അനുഭവപ്പെട്ടതിനെ തുടര്‍ന്ന് വൈകുന്നേരത്തോടെ സിജിയെ ക്രോയ്ഡോണ്‍ സെന്റ് ജോര്‍ജ് ഹോസ്പിറ്റലില്‍ എത്തിച്ചു. എ ആന്റ് ഇ സേവനം തേടി ഡോക്ടറെ കാത്തിരിക്കുന്നതിനിടയിലാണ് സിജിയ്ക്ക് ഹൃദയാഘാതം ഉണ്ടാകുന്നത്. യുകെ മലയാളികള്‍ക്ക് സുപരിചിതനായ സിജി പ്രവാസി കേരളാ കോണ്‍ഗ്രസ് ഭാരവാഹിയായ സോജി ടി മാത്യുവിന്റെ സഹോദരനാണ്.

ക്രോയിഡോണില്‍ കുടുംബസമേതം താമസിച്ചുവരികയായിരുന്നു. ബിന്‍സി സിജിയാണ് ഭാര്യ. സിബിന്‍ , അലന്‍, ദിയ എന്നിവരാണ് മക്കള്‍. നാട്ടില്‍ തിരുവല്ല പുതുശേരി സ്വദേശിയാണ്. തെക്കുപടിക്കല്‍ ചെറിയാന്‍- ലീലാമ്മ ദമ്പതികളുടെ മകനാണ്.

Top