അഡ്വ.സിബി സെബാസ്റ്റ്യൻ
ഡബ്ലിൻ: സെന്റ് ജോൺസ് ഓഫ് ഗോഡ് ഗ്രൂപ്പിന്റെ സീനിയർ മാനേജർ 2013 ൽ നടത്തിയ രണ്ടു മില്യൺ യൂറോയുടെ സാമ്പത്തിക ഇടപാടിനെച്ചൊല്ലി എച്ച്എസ്ഇ അന്വേഷണ സംഘം അന്വേഷണം ആരംഭിച്ചു. പേ പോളിസിയുടെ ഭാഗമായി പണം നൽകിയതെന്ന വാദത്തെച്ചൊല്ലിയാണ് ഇപ്പോൾ അന്വേഷണം. അടുത്തിടെ മാത്രമാണ് ഇതിന്റെ പേയ്‌മെന്റ് സംബന്ധിച്ചുള്ള പ്രശ്‌നങ്ങൾ ചർച്ച ചെയ്തതിന്റെ വിശദാംശങ്ങൾ അധികൃതർ പുറത്തു വിട്ടത്.
കരാറിന്റെ ഭാഗമായാണ് ടോപ്പ് അപ്പ് നടന്നതെന്നും, ഇതു സംബന്ധിച്ചുള്ള വിശദാംശങ്ങൾ വെളിപ്പെടുത്താതിരുന്നത് ഓർഡറിനൊപ്പം തുകയും നേരിട്ട് എഥ്തിയതിനാലാണെന്നും അദ്ദേഹം വിശദീകരിച്ചു. ചാരിറ്റി പ്രവർത്തനങ്ങളുടെ ടോപ്പ് അപ്പിനായി സേവനം നൽകിയവർക്കു ശമ്പളം അനുവദിച്ചത് ഇതിനിടെ വിവാദമായിട്ടുണ്ട്. എച്ച്എസ്ഇയുടെ പേ റൂൾ പ്രകാരം ഇത്തരം സേവനങ്ങൾക്കു പണം അനുവദിക്കുന്നതല്ല. ഇതു മാത്രമല്ല ഇത്തരത്തിൽ പണം ചിലവഴിച്ച വിവരം എച്ച്എസ്ഇയെ മുൻകൂട്ടി അറിയിച്ചിട്ടില്ലെന്നും പല കോണുകളിൽ നിന്നും ആരോപണവും ഉയർന്നിട്ടുണ്ട്.
വിവാദപരമായ ഉടമ്പടികരാറിൽ നിന്നു വിടുതൽ നേടുന്നതിന്റെ ഭാഗമായാണ് ഇപ്പോൾ ഇത്തരത്തിൽ നടപടിയെടുത്തതെന്ന വിശദീകരണമാണ് എച്ച്എസ്ഇയ്ക്കു മുന്നിൽ സെന്റ് ജോൺസ് ഗ്രൂപ്പ് വച്ചിരിക്കുന്നത്. ഇത്തരത്തിൽ തുക ചിലവഴിച്ചത് പബ്ലിക്ക് ഫണ്ടിൽ നിന്നല്ലെന്നും സെന്റ് ജോൺസ് ഗ്രൂപ്പിന്റെ സ്വന്തം ഫണ്ടിൽ നിന്നുമാണെന്നുമാണ് ഇവർ വ്യക്തമാക്കിയിരിക്കുന്നത്.