ബാലാവകാശ കമ്മീഷൻ രാഷ്ട്രീയവൽക്കരിച്ച സർക്കാർ നടപടി ലജ്ജാകരം : ജവഹർ ബാൽ മഞ്ച് ദമ്മാം ചാപ്റ്റർ

ദമ്മാം: ബാലാവകാശ കമ്മീഷൻ ചെയർമാൻ നിയമനത്തിന് ഉണ്ടായിരിക്കേണ്ട യോഗ്യതകളും മാനദണ്ഡങ്ങളും അവഗണിച്ചുകൊണ്ട് തലശ്ശേരി സി എം ഏരിയ കമ്മിറ്റി സെക്രട്ടറിയുടെ മകനെ ചെയർമാനായി നിയമിച്ച സർക്കാർ നടപടി ലജ്ജാകരമാണെന്ന് ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റിയുടെ കുട്ടികളുടെ വേദിയായ ജവഹർ ബാൽ മഞ്ച് ദമ്മാം ചാപ്റ്റർ അഭിപ്രായപ്പെട്ടു. ബാലാവകാശ രംഗത്ത് ഏറ്റവും കുറഞ്ഞത് പത്ത് വർഷത്തെ പ്രവൃത്തി പരിചയവും ഉന്നത വിദ്യാഭ്യാസ യോഗ്യതയും നിർബന്ധമാണെന്നിരിക്കെ, പാനലിൽ വന്ന മുൻ ജില്ലാ ജഡ്ജിമാരുൾപ്പെടെയുള്ളവരെ ഒഴിവാക്കി സ്‌കൂൾ പി ടി എ കമ്മിറ്റിയിൽ പ്രവർത്തിച്ചിട്ടുണ്ടെന്ന യോഗ്യത മാത്രമുള്ള കെ വി മനോജ് കുമാറെന്ന സി പി എം ഏരിയ കമ്മിറ്റി സെക്രട്ടറിയുടെ മകനെ ബാലാവകാശ കമ്മീഷൻ ചെയർമാനായി നിയമിച്ചത് കേരളത്തിലെ കുട്ടികളോടുള്ള അവഹേളനമാണെന്നും ജവഹർ ബാൽ മഞ്ച് ദമ്മാം ചാപ്റ്റർ വ്യക്തമാക്കി.

നിലവിലുള്ള സർക്കാരിൻറെ കാലാവധി അവസാനിക്കുന്നതിന് മുമ്പ് മന്ത്രിമാരുടെയും പാർട്ടി നേതാക്കളുടെയും ബന്ധുക്കളെ, ഉയർന്ന ശമ്പളം കൈപ്പറ്റാവുന്ന ഉന്നത തസ്തികളിൽ നിയമിക്കുന്ന തിരക്കിലാണ് സർക്കാർ. കുട്ടികൾ ഏറ്റവും കൂടുതൽ പ്രശ്നങ്ങൾ അഭിമുഖീകരിക്കുന്ന ഈ കാലഘട്ടത്തിൽ, അവരുടെ അവകാശങ്ങൾ നേടിയെടുക്കുവാൻ പ്രാപ്തരായ വിദ്യാഭ്യാസ യോഗ്യതയും പ്രവർത്തന പരിചയവുമുള്ളവരാകണം ബാലാവകാശ കമ്മീഷൻ ചെയർമാനാകേണ്ടത്. അല്ലാതെയുള്ള നിയമനങ്ങൾ ഇഷ്ടക്കാർക്ക് സർക്കാർ ചെലവിൽ ആഢംബരമായി ജീവിക്കാനുള്ള സൗകര്യം ചെയ്തുകൊടുക്കൽ മാത്രമായിരിക്കും. മുഖ്യമന്ത്രിയുടെ നിർദ്ദേശ പ്രകാരം ഈ നിയമനത്തിന് ഇൻ്റർവ്യൂ നടത്തിയത് ആരോഗ്യമന്ത്രി ശൈലജ ടീച്ചറാണ്. ഈ വിഷയത്തിൽ മുഖ്യമന്ത്രിയും ആരോഗ്യമന്ത്രിയും ചേർന്ന് സത്യപ്രതിജ്ഞാ ലംഘനമാണ് നടത്തിയിരിക്കുന്നതെന്നും ജവഹർ ബാൽ മഞ്ച് ദമ്മാം ചാപ്റ്റർ ചൂണ്ടിക്കാട്ടി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ബാലാവകാശ കമ്മീഷൻ ചെയർമാൻ നിയമനത്തെക്കുറിച്ചുള്ള വിവാദങ്ങളെ അവഞ്ജയോടെയാണ് മുഖ്യമന്ത്രി സമീപിച്ചത്. ‘പരമയോഗ്യൻ’ ആയ ആളിനെയാണ് ചെയർമാൻ സ്ഥാനത്ത് നിയമിച്ചതെന്ന ധാർഷ്ട്യം നിറഞ്ഞ നിലപാടാണ് മുഖ്യമന്ത്രിയുടേത്. ബാലാവകാശ കമ്മീഷൻ ചെയർമാൻ സ്ഥാനത്ത് രാഷ്ട്രീയ നിയമനം നടത്തുന്നത്തിന് ഭാവിയിൽ കനത്ത വില കേരളം നൽകേണ്ടി വരും. ആയതിനാൽ, മുഖ്യമന്ത്രി ദുരഭിമാനം വെടിഞ്ഞ് നിയമന തീരുമാനം പുനഃപരിശോധിക്കണമെന്ന് ഒ ഐ സി സി ദമ്മാം റീജ്യണൽ കമ്മിറ്റി പ്രസിഡണ്ട് ബിജു കല്ലുമല, ജനറൽ സെക്രട്ടറി ഇ.കെ.സലിം, ജവഹർ ബാൽ മഞ്ച് പ്രസിഡണ്ട് നിരഞ്ജൻ ബിൻസ് എന്നിവർ വാർത്താക്കുറിപ്പിലൂടെ ആവശ്യപ്പെട്ടു. ബാലാവകാശ കമ്മീഷൻ രാഷ്ട്രീയ വൽക്കരിക്കുന്നതിനെതിരെ തിരുവനന്തപുരത്ത് ഉപവാസം അനുഷ്ടിച്ച ജവഹർ ബാലജന വേദി സംസ്ഥാന ചെയർമാൻ ഡോക്ടർ ജി വി ഹരിയെ ജവാഹർ ബാൽ മഞ്ച് ദമ്മാം ചാപ്റ്റർ അഭിനന്ദിച്ചു.

Top