പഠനം കഴിഞ്ഞു അവന്‍ നാട്ടിലേയ്ക്ക് തിരിച്ചു പോകാനൊരുബോഴായിരുന്നു ഞങ്ങള്‍ Fm റേഡിയോയില്‍ ‘വിദ്യാര്‍ത്ഥികളുടെ പ്രശനങ്ങള്‍’ എന്ന പരിപാടിക്കു വേണ്ടി 5 മിനിറ്റു അഭിമുഖം നടത്തിയത് . അതുവരെ ആരോടും പറയാതെ മനസ്സില്‍ കൊണ്ടു നടന്ന ആ വിഷമം അവസാനം ഒരു പൊട്ടികരച്ചിലില്‍ ചെന്നെത്തി . കുറച്ചു വര്‍ഷങ്ങള്‍ക്കു മുന്‍പുവരെ തമിഴ്‌നാട് ,കര്‍ണാടക ,നോര്‍ത്ത് ഇന്ത്യ എന്നിവടങ്ങളിക്കാണ് പഠനത്തിനായി പോയിരുന്നെങ്കില്‍ ഇന്ന് വിദേശ രാജ്യങ്ങളിലേയ്ക് പഠനത്തിനായി ചേക്കേറുന്ന വിദ്യാര്‍ത്ഥികളില്‍ വന്‍ വര്‍ധനയാണുള്ളത് അതും അല്ലെങ്കില്‍ ഒരു ട്രെന്റ്‌റ് ആയി മാറിയിരിക്കുന്നു .
നാലാം ക്ലാസില്‍ പഠിക്കുന്ന മകനെ ഭാവിയില്‍ ഏതു രാജ്യത്തേക്ക് ഏതു കോഴ് സിനാണു വിടേണ്ടതെന്നു ആകുലപ്പെടുന്ന മാതാപിതാക്കളുടെ കാലമാണ് ഇത് .എന്നാല്‍ ഇവര്‍ ചെന്നെത്തുന്ന രാജ്യങ്ങളില്‍ അത്ര സുഖകരമല്ല കാര്യങ്ങള്‍ എന്ന് ധാരാളം അനുഭവസ്ഥര്‍ വിലയിരുത്തുന്നു .അതീവ മാനസിക സംഘര്‍ഷങ്ങളിലൂടെയും പ്രധിസന്ധി ഘട്ടത്തിലുടെയും ആണ് ഇവര്‍ കടന്നു പോകുന്നതെന്നുള്ള കാര്യം സത്യമാണ് . കോളേജ് പൂട്ടി പോകുന്നു ,ഭക്ഷണം ,താമസം,ജോലി കിട്ടാത്ത അവസ്ഥ ,സമൂഹത്തില്‍ നിന്നും അവഗണന തുടങ്ങി നുറു നുറു കാര്യങ്ങളാണ് വിദ്യാര്‍ത്ഥി സമുഹത്തിന് പറയാനുള്ളത് .മലപ്പുറത്തുനിന്നു വിപിനും ഗോവയില്‍ നിന്നുള്ള മുഹമ്മദും അവരുടെ അനുഭവം പങ്കുവയ്ക്കുന്നു .
കുറച്ചു ശ്രദ്ധിച്ചാല്‍ വിദ്യാര്‍ത്ഥികള്‍ പറയുന്ന ഈ പ്രശ്‌നങ്ങളെ ഒരു പരിധി വരെ ഒഴിവാക്കാനാവുന്നതാണ് .കോളേജ് എങ്ങിനെ തെരഞ്ഞെടുക്കണം,കോഴ്‌സ് കഴിയുന്നതിന് മുന്‍പ് എന്തൊക്കെ നോക്കണം , പാര്‍ട്ട് ടൈം ജോലിക്കും മറ്റും cv എങ്ങിനെ തയ്യാറാക്കാം തുടങ്ങി നിരവധി കാര്യങ്ങളെക്കുറിച്ച് തങ്ങളുടെ അനുഭവം തേജസ് ശ്രീധരനും അഞ്ചു ജോണ്‍ എന്നിവര്‍ പങ്കുവയ്ക്കുന്നു.മാധ്യമ പ്രവര്‍ത്തകന്‍ ശ്രീ റെജി സി ജേക്കബ് തന്റെ കാഴ്ചപ്പാട് തുറന്നു പറയുന്നു ക്യാമറ,എഡിറ്റിംഗ്:ശ്യാം ഇസാദു. ആവിഷ്‌കാരം :പ്രിന്‍സ് ജോസഫ് അങ്കമാലി.