ദുഃഖ സാഹചര്യങ്ങളില്‍ മനുഷ്യര്‍ക്ക് ഒരു പ്രത്യേക ഉണര്‍വ് അനുഭവിക്കാൻ കഴിയുമെന്നു അത്തരം സമയത്ത് ലൈംഗിക ബന്ധം ഊഷ്മളമാകുമെന്നും പഠനം.അമേരിക്കയില്‍ 35 വയസ്സിന് താഴെ പ്രായമുള്ള എട്ട് പുരുഷന്മാരില് ഒരാള്‍ വീതം ശവസംസ്കാര ചടങ്ങുകള്‍ക്ക് പോകുമ്ബോള്‍ കോണ്ടം കൈയില്‍ കരുതുമെന്ന് സമ്മതിച്ചതായി പഠനം.
ഇത് ആശ്ചര്യകരമായോ അസാധാരണമായോ ഒക്കെ തോന്നുമെങ്കിലും ഈ വ്യക്തികള്‍ ‘ഏത് സാഹചര്യത്തിലും തയ്യാറായിരിക്കാൻ ആഗ്രഹിക്കുന്നു’ എന്നതാണ് കാര്യം. മെട്രോ യുകെയില്‍ വന്ന ഒരു റിപ്പോര്‍ട്ട് അനുസരിച്ച് ഒരു പ്രമുഖ കോണ്ടം നിര്‍മ്മാണ ബ്രാൻഡ് നടത്തിയ ഓണ്‍ലൈൻ സര്‍വേയില്‍ അമേരിക്കയിലെ 18 മുതല്‍ 35 വരെ പ്രായമുള്ള ഏകദേശം 2000 ത്തിലധികം യുവാക്കളെ പങ്കെടുപ്പിച്ചാണ് പഠനം നടത്തിയത്.
ഗവേഷണം കൗതുകകരമായ മറ്റൊരു കാര്യവും കണ്ടെത്തിയിട്ടുണ്ട്. ദുഃഖ സാഹചര്യങ്ങളില്‍ മനുഷ്യര്‍ക്ക് ഒരു പ്രത്യേക ഉണര്‍വ് അനുഭവിക്കാൻ കഴിയുമെന്നാണ് പഠനത്തില്‍ പങ്കെടുത്തവര്‍ പറയുന്നത്. ലൈംഗികത എന്നത് വൈകാരികമായ ശൂന്യത നികത്തുന്നതിനുള്ള ഒരു ഉപാധി എന്നതിന് പുറമേ ഒരാള്‍ കടന്നുപോകുന്ന വേദനയില്‍ നിന്ന് അവരുടെ ശ്രദ്ധയെ വ്യതിചലിപ്പിക്കാനും കഴിയും. അതായത് “ഹാപ്പി ഹോര്‍മോണ്‍” എന്നറിയപ്പെടുന്ന എൻഡോര്‍ഫിനുകള്‍ റിലീസ് ചെയ്യാൻ ഇത് കാരണമാകുമെന്നാണ് വിശ്വസിക്കപ്പെടുന്നത്.
അതുമാത്രമല്ല, പ്രായപൂര്‍ത്തിയായവരില്‍ 65 ശതമാനവും ആദ്യമായി ഡേറ്റിംഗിന് പോകുമ്ബോള്‍ ഗര്‍ഭനിരോധന ഉറകള്‍ കൊണ്ടുപോകാറുണ്ടെന്നും പഠനം കണ്ടെത്തി. 90കളില്‍ ജനിച്ച നാല് പേരില്‍ ഒരാള്‍ വീതം തങ്ങളുടെ ഹൈസ്കൂള്‍ റീയൂണിയനുകള്‍ക്ക് പോകുമ്ബോള്‍ കോണ്ടം കൊണ്ടുപോകുന്നതായും പഠനം കണ്ടെത്തി.
18 നും 35 നും ഇടയില്‍ പ്രായമുള്ളവരില്‍ 77 ശതമാനം ആളുകളും ലൈംഗികബന്ധത്തിലെ സുരക്ഷയ്ക്ക് പ്രാധാന്യം നല്‍കുന്നതായും ഇക്കാര്യത്തില്‍ ആണിനും പെണ്ണിനും ഒരുപോലെ ഉത്തരവാദിത്തമുണ്ടായിരിക്കണമെന്ന് വിശ്വസിക്കുന്നതായും പഠനം വെളിപ്പെടുത്തുന്നു. പ്രായപൂര്‍ത്തിയായവരില്‍ 78 ശതമാനവും തങ്ങളുടെ പങ്കാളിയെ മറ്റ് ജനനനിയന്ത്രണ മാര്‍ഗങ്ങള്‍ക്ക് വിധേയമാക്കുന്നതിനേക്കാള്‍ നല്ലത് കോണ്ടം പോലുള്ള സുരക്ഷാമുൻകരുതലുകള്‍ ഉപയോഗിക്കാനുള്ള ഉത്തരവാദിത്തം കാണിക്കണമെന്നും അവകാശപ്പെട്ടു. കൂടാതെ 52 ശതമാനം സ്ത്രീകളും അവര്‍ ഗുളികകള്‍ കഴിക്കുന്നതിനുപകരം തങ്ങളുടെ പങ്കാളി കോണ്ടം ധരിക്കുന്നതാണ് കൂടുതല്‍ നല്ലതെന്ന് വിശ്വസിക്കുന്നു.
52 ശതമാനം വരുന്ന മുതിര്‍ന്നവരില്‍ ഭൂരിഭാഗവും ബെഡ്സൈഡ് ടേബിളില്‍ കോണ്ടം സൂക്ഷിക്കാൻ ഇഷ്ടപ്പെടുന്നതായും പഠനം കണ്ടെത്തി. രസകരമെന്നു പറയട്ടെ പഠനത്തില്‍ പങ്കാളികളായ 57 ശതമാനം സ്ത്രീകളാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. മറുവശത്ത് 52 ശതമാനം പുരുഷന്മാര്ക്കും കോണ്ടം തങ്ങളുടെ വാലറ്റില്‍ സൂക്ഷിക്കാനാണ് താത്പര്യം.