ഭാര്യക്ക് ലഹരിമരുന്ന് നല്‍കി പല പുരുഷന്മാര്‍ക്കും കാഴ്ചവയ്ച്ചു! ദൃശ്യങ്ങള്‍ പകര്‍ത്തി ഭര്‍ത്താവ് യുഎസ്ബിയില്‍ സൂക്ഷിച്ചു. ലൈംഗിക ബന്ധത്തിന് എത്തിയത് ഉന്നത ഉദ്യോഗസ്ഥരും സാധാരണക്കാരും

ഭാര്യയെ ലൈംഗിക തൊഴിലാളിയാക്കി ഭർത്താവ് .ക്രൂരമായ പീഡനം നടത്തിയ പ്രതി ഒടുവിൽ പിടിയിലായി . പത്ത് വര്‍ഷമായി ഭാര്യയ്ക്ക് ലഹരിമരുന്ന് നല്‍കി പല പുരുഷന്മാര്‍ക്കും ഭര്‍ത്താവ് കാഴ്ചവയ്ച്ചു. സംഭവത്തിന്റെ വിഡീയോകള്‍ പകര്‍ത്തി യുഎസ്ബിയില്‍ സൂക്ഷിച്ചു. ഫ്രാന്‍സിലാണ് സംഭവം. ഫ്രഞ്ച് പൗരനായ ഡൊമിനിക് ആണ് കഴിഞ്ഞ പത്ത് വര്‍ഷമായി ഭാര്യയോട് ഈ ക്രൂരത കാട്ടിയത്. സ്ത്രീയുമായി ലൈംഗിക ബന്ധത്തിന് എത്തിയിട്ടുള്ളത് ഉന്നത ഉദ്യോഗസ്ഥര്‍ മുതല്‍ സാധാരണ ജോലിക്കാര്‍ വരെ.

സംഭവത്തില്‍ സ്ത്രീയുടെ ഭര്‍ത്താവ് ഡൊമിനിക്കിനെയും പൊലീസ് അറസ്റ്റ് ചെയ്തു. അത്താഴത്തില്‍ ലഹരി മരുന്ന് കലര്‍ത്തിയാണ് ഇയാള്‍ ഭാര്യയ്ക്ക് നല്‍കിയിരുന്നത്. ഇവര്‍ മയക്കത്തിലാകുന്നതോടെ മസാനിലുള്ള തന്റെ വീട്ടിലേക്കു പലരെയും ഡൊമിനിക് ക്ഷണിക്കും. മയങ്ങിക്കിടക്കുന്ന ഭാര്യയുമായി ലൈംഗികബന്ധത്തിലേര്‍പ്പെടാന്‍ അവര്‍ക്ക് അവസരം ഒരുക്കും. ഇതിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി ഇയാള്‍ യുഎസ്ബിയില്‍ സൂക്ഷിച്ചിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

2011 മുതല്‍ 2020 വരെയുള്ള കാലഘട്ടത്തിലാണ് ബലാത്സംഗങ്ങള്‍ നടന്നതെന്നാണ് പൊലീസ് പറയുന്നത്. ലൈംഗിക ബന്ധത്തിന് വിസമ്മതിക്കുന്ന സ്ത്രീകളുമായി എങ്ങനെ ബന്ധത്തിലേര്‍പ്പെടാം എന്നുള്ള കാര്യങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി ഡൊമിനിക് ഒരു സോഷ്യല്‍ മീഡിയ അക്കൗണ്ടും തുടങ്ങിയിരുന്നു. ഭാര്യയുടെ അടുത്തേക്ക് വരുന്നവര്‍ ചൂടുവെള്ളത്തില്‍ കൈകഴുകണം. ബാത്ത്‌റുമില്‍ വച്ച് വസ്ത്രം മാറാന്‍ പാടില്ല. വാഹനങ്ങള്‍ അടുത്തുള്ള സ്‌കൂളിന് സമീപം നിര്‍ത്തിയതിന് ശേഷം നടന്ന് വീട്ടിലേയ്ക്കു വരണം. അയല്‍ക്കാര്‍ അറിയാതിരിക്കാനായിരുന്നു ഇത്.

പ്രാവശ്യം ബലാത്സംഗം നടന്നതായി കണ്ടെത്തിയെന്ന് പൊലീസ് അറിയിച്ചു. 26നും 73നും മദ്ധ്യേ പ്രായമുള്ള 51 പുരുഷന്മാരെ കേസില്‍ പൊലീസ് അറസ്റ്റ് ചെയ്തു. മറ്റുള്ളവര്‍ക്കായി തെരച്ചില്‍ പുരോഗമിക്കുകയാണ്. ലോറി ഡ്രൈവര്‍, മുന്‍സിപ്പല്‍ കൗണ്‍സിലര്‍, ബാങ്ക് ഉദ്യോഗസ്ഥന്‍, ജയില്‍ സുരക്ഷാ ഉദ്യോഗസ്ഥന്‍, നഴ്‌സ്, പത്രപ്രവര്‍ത്തകന്‍ എന്നിങ്ങനെ വിവിധ മേഖലകളില്‍ ജോലിചെയ്യുന്നവര്‍ കേസില്‍ പ്രതികളായിട്ടുണ്ട്.

Top