ഡബ്ലിൻ :മുഖ്യ പ്രതിപക്ഷമായ സിൻ ഫെയ്‌ൻ വലിയ തകർച്ചയിൽ .ഏറ്റവും പുതിയ അഭിപ്രായ സർവേ പ്രകാരം കഴിഞ്ഞ മൂന്ന് വർഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയാണ് സിന് ഫെയിനിനുള്ള ജനപിന്തുണ പിന്തുണയുള്ളത് .എന്നാൽ ഇപ്പോഴും സഖ്യകക്ഷികളേക്കാൾ വളരെ മുന്നിലാണ് .ഏറ്റവും പുതിയ ഐറിഷ് ടൈംസ്/ഇപ്‌സോസ് ബി&എ ജനഹിത അഭിപ്രായ വോട്ടെടുപ്പിൽ സിൻ ഫെയ്‌ൻ പാർട്ടിക്കുള്ള പിന്തുണ 28 ശതമാനമായി കുറഞ്ഞു.
സെപ്റ്റംബറിലെ മുൻ വോട്ടെടുപ്പിൽ നിന്ന് ആറ് പോയിൻ്റിൻ്റെ വലിയ ഇടിവാണ് ഈ പ്രതിപക്ഷ പാർട്ടിക്കുള്ളത് .അടുത്ത ജനറൽ ഇലക്ഷനിൽ ഭരണത്തിൽ എത്തുമെന്ന് വിലയിരുത്തപ്പെടുന്ന പാർട്ടിക്ക് കനത്ത പ്രഹരം ആണ് ഇപ്പോഴത്തെ ഈ ജനഹിത പരിശോധന . എന്നിരുന്നാലും, ഗവൺമെന്റിനെ നയിക്കുന്ന പാർട്ടികൾ നേട്ടങ്ങൾ കൈവരിച്ചില്ലഎന്നതും അടുത്ത് പറയേണ്ടതാണ് . ഫിയന്ന ഫെയിലിനെക്കാൾ (20 ശതമാനം) എട്ട് പോയിൻ്റിൻ്റെ ലീഡും ഫൈൻ ഗെയ്ലിനേക്കാൾ (19 ശതമാനം) ഒമ്പത് പോയിൻ്റിൻ്റെ ലീഡും സിൻ ഫെയ്‌നുണ്ട്.
സെപ്തംബറിലെ വോട്ടെടുപ്പിനെ അപേക്ഷിച്ച് ഫിയന്ന ഫെയിലിന് മാറ്റമൊന്നും ഉണ്ടായിട്ടില്ലെങ്കിലും. ഫൈൻ ഗെയ്ലിന് 1 ശതമാനം മുൻതൂക്കം ആണ് ലഭിച്ചത്. ഗവേര്മെന്റിലെ സഖ്യകക്ഷിയായ ഗ്രീൻ പാർട്ടിക്ക് പിന്തുണകൂടി 3 ശതമാനത്തിൽ നിന്ന് 5 ശതമാനമായി ഉയർന്നു.
കഴിഞ്ഞ വാരാന്ത്യത്തിലെ ഏറ്റവും പുതിയ സൺഡേ ഇൻഡിപെൻഡൻ്റ്/അയർലൻഡ് തിങ്ക്‌സ് വോട്ടെടുപ്പ് ജനുവരിയുമായി താരതമ്യപ്പെടുത്തുമ്പോൾ സിൻ ഫെയ്‌നുള്ള പിന്തുണ 29 ശതമാനം കുറഞ്ഞു. ഫൈൻ ഗെയ്‌ലിന് ഒരു പോയിൻ്റ് കുറഞ്ഞ് 1 ശതമാനവും ഫിയന്ന ഫെയ്‌ലിന് 17 ശതമാനം പിന്തുണയും മാറ്റമില്ല.
സോഷ്യൽ ഡെമോക്രാറ്റുകളുടെ പിന്തുണ 2 ശതമാനത്തിൽ നിന്ന് 4 ശതമാനമായി ഉയർന്നു, ലേബർ ഒരു പോയിൻ്റ് ഉയർന്ന് 4 ശതമാനമായി ഉയർന്നു, സ്വതന്ത്രർ/മറ്റുള്ളവർ പിന്തുണയിൽ വർദ്ധനവ് ഉണ്ടായി മൂന്ന് പോയിൻ്റ് ഉയർന്ന് 25 ശതമാനമായി.സോളിഡാരിറ്റി-പീപ്പിൾക്കുള്ള പിന്തുണ 1 പോയിൻ്റ് ഉയർന്ന് 2pc ആയി, Aontú 1pc-ൽ തുടരുന്നു, സ്വതന്ത്രർക്കുള്ള പിന്തുണ 1 പോയിൻ്റ് കുറഞ്ഞ് 17% ആയി.
സർക്കാരിൻ്റെ പിന്തുണ റേറ്റിംഗ് മൂന്ന് പോയിൻ്റ് ഉയർന്ന് 35 ശതമാനത്തിലെത്തി, അതേസമയം മൂന്ന് സഖ്യ നേതാക്കലേക്കുള്ള ജനപിന്തുണ വലിയ തരത്തിൽ വർദ്ധിച്ചു. മേരി ലൂ മക്ഡൊണാൾഡിൻ്റെ ജനപിന്തുണ 2020 ലെ പൊതു തിരഞ്ഞെടുപ്പിന് മുമ്പുള്ള ഏറ്റവും താഴ്ന്ന നിലയിലേക്ക് താഴ്ന്നു. അയർലണ്ടിൽ ഏറ്റവും ജനപിന്തുണയുള്ള രാഷ്ട്രീയ നേതാവ് ഫിയന്ന ഫെയ്‌ൽ ലീഡറും ഉപപ്രധാനമന്ത്രിയുമായ മൈക്കൽ മാർട്ടിൻ ആണ്
മൈക്കൽ മാർട്ടിൻ: 44pc (+3)
ലിയോ വരദ്കർ: 40pc (+1)
ഇമോൺ റയാൻ: 20pc (+2)
മേരി ലൂ മക്ഡൊണാൾഡ്: 38pc (-4)