ചർച്ചയിൽ തീരുമാനാകാതെ വീണ്ടും വാട്ടർചാർജ്; സർക്കാർ രൂപീകരണം അനിശ്ചിതത്വത്തിലേയ്ക്ക്

അഡ്വ.സിബി സെബാസ്റ്റ്യൻ

ഡബ്ലിൻ: ആർക്കും വ്യക്തമായ ഭൂരിപക്ഷം ലഭിക്കാത്ത തിരഞ്ഞെടുപ്പു ഫലം പുറത്തു വന്നു മാസങ്ങൾ കഴിഞ്ഞിട്ടും രാജ്യത്ത് സർക്കാരുണ്ടാക്കാനുള്ള ധാരണയിലെത്താൻ രാഷ്ട്രീയ പാർട്ടികൾക്കൊന്നും സാധിക്കുന്നില്ല. ഏറ്റവും കൂടുതൽ സീറ്റു കിട്ടിയ പ്രമുഖ പാർട്ടികളായ ഫൈൻ ഗായേലും ഫിന്നാ ഫെയിലും തമ്മിൽ ഇതുവരെയും ധാരണയിലെത്തിച്ചേരാത്തതാണ് ഇപ്പോൾ സർക്കാർ രൂപീകരണ ചർച്ചകൾ വഴിമുട്ടിച്ചതിന്റെ പ്രധാന കാരണങ്ങളിൽ ഒന്ന്.
വാട്ടർ ചാർജ് വിഷയത്തെച്ചൊല്ലിയായിരുന്നു ഇരുപാർട്ടികളും തമ്മിൽ ധാരണയിൽ എത്തിച്ചേരാനുണ്ടായിരുന്നു. കഴിഞ്ഞ ദിവസം ഫൈൻ ഗായേലും ഫിന്നാഫെയിലും തമ്മിൽ ചർച്ച നടത്തിയിരുന്നെങ്കിലും ഇതുവരെയും അന്തിമ ധാരണയിൽ എത്തിയിട്ടില്ല. പ്രധാനമന്ത്രി എൻഡാ കെനിയാണ് ഫിന്നാഫെയിലുമായി ചർച്ച നടത്താൻ ധാരണയിൽ എത്തിച്ചേർന്നിരിക്കുന്നത്.
എന്നാൽ, ചർച്ചകളിൽ ധാരണയിൽ എത്തിയ ഫിന്നാഫെയിലിനെയും ഫൈൻ ഗായേലിനെയും വിമർശിച്ച് ലേബർ പാർട്ടി രംഗത്ത് എത്തിയിട്ടുണ്ട്. എല്ലാ യൂറോപ്യൻ രാജ്യങ്ങളും വാട്ടർ ചാർജ് ഏർപ്പെടുത്തിയിട്ടുണ്ടെന്നും വാട്ടർചാർജ് നിർത്തലാക്കുന്നത് ഭാവിയിൽ ഡബ്ലിനിൽ ജലക്ഷാമത്തിനു കാരണമാകുമെന്നും പാർട്ടി ഉപനേതാവും പരിസ്ഥിതി വകുപ്പ് മന്ത്രിയുമായ അലൻ കെല്ലി കുറ്റപ്പെടുത്തി. വാട്ടർചാർജ് നിർത്തിലാക്കുന്നതോടെ ഐറിഷ് വാട്ടറിൽ ജോലി ചെയ്യുന്ന അയ്യായിരത്തോളം തൊഴിലാളികളെപ്പറ്റിയും കെല്ലി ആശങ്ക പ്രകടിപ്പിച്ചു.
വാട്ടർചാർജ് നിർത്തലാക്കുന്നതിന്റെ നിയമ സാധുത സംബന്ധിച്ചു പരിശോധിക്കേണ്ടത് അത്യാവശ്യമാണെന്നും അലൻകെല്ലി മാധ്യമങ്ങളോടു പറഞ്ഞു. ഐറിഷ് വാട്ടർ ഇല്ലാതാകുന്നത് രാഷ്ട്രീയ, സാമ്പത്തിക, പാരിസ്ഥിതിക രംഗങ്ങളിലെ നാശത്തിനു കാരണമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top