
സ്വന്തം ലേഖകൻ
ഡാള്ളസ്: 2015 ലെ ടാക്‌സ് റിട്ടേൺ ഏപ്രിൽ 18 നു സമർപ്പിച്ചിരിക്കണമെന്നും ഏതെങ്കിലും കാരണവശാൽ സമർപ്പിക്കാൻ കഴിയാത്തവർ ഏപ്രിൽ 18 നു തന്നെ എക്സ്റ്റൻഷനു അപേക്ഷ നൽകണമെന്നും ഇന്റേണൽ റവന്യു സർവീസിന്റെ അറിയിപ്പിൽ പറയുന്നു. സാധാരണ വർഷങ്ങളിൽ ടാക്‌സ് റിട്ടേൺ സമർപ്പിക്കേണ്ട അവസാന ദിവസം ഏപ്രിൽ 15 നാണ് ഈ വർഷം ഏപ്രിൽ 15 ന് വാരാന്ത്യദിനമായ തുകൊണ്ടാണ് 18 വരെ നീട്ടിയിരിക്കുന്നതെന്നും അറിയിപ്പിൽ തുടർന്നു പറയുന്നു. എക്സ്റ്റൻഷൻ അപേക്ഷ സമർപ്പിച്ചവർ ഒക്ടോബർ 15 നു മുൻപു പുർണമായ ടാക്‌സ് റിട്ടേൺ സമർപ്പിച്ചിരിക്കണം.
ഗവൺമെന്റിൽ നിന്നും തുക ലഭിക്കേണ്ടവർ കൃത്യ സമയത്ത് ടാക്‌സ് റിട്ടേൺ നൽകിയില്ലെങ്കിൽ പെനാലിറ്റിയോ ഫൈനോ നൽകേണ്ടതില്ല. എന്നാൽ, ടാക്‌സിനത്തിൽ സർക്കാരിലേയ്ക്കു തുക തിരിച്ചടയ്ക്കാനുള്ളവർ സമയത്തിനു മുമ്പു നൽകിയില്ലെങ്കിൽ അഞ്ചു മുതൽ 25 ശതമാനം വരെ പിഴ നൽകേണ്ടി വരും. ടാക്‌സ് നൽകുന്നതിൽ വീഴ്ച വരുത്തുന്നവർക്കു ജയിൽശിക്ഷ വരെ ലഭിക്കാവുന്ന നിയമങ്ങൾ നിലവിലുണ്ട്. സർക്കാരിലേയ്ക്കു ടാക്‌സ് നൽകുന്നവർക്കു ക്രഡിറ്റ് കാർഡ് ഉപയോഗിച്ചു തുക അടയ്ക്കാവുന്നതാണ്. ഇതിനു പ്രത്യേക ഫീസ് ഈടാക്കും. ഐആർഎസിൽ നിന്നും തുക ലഭി്‌കേണ്ടവർ ടാക്‌സ് റിട്ടേൺ കൃത്യ സമയത്തിനു മുൻപു തന്നെ സംഘടിപ്പിക്കുമ്പോൾ തിരികെ നൽകേണ്ടവർ പലപ്പോഴും കാത്തിരുന്ന അലംഭാവം ശിക്ഷാ നടപടികൾ ക്ഷണിച്ചു വരുത്തുകയാണെന്നു ചൂണ്ടിക്കാണിക്കപ്പെടുന്നു.