അഡ്വ.സിബി സെബാസ്റ്റിയൻ
ഡബ്ലിൻ: യൂറോപ്യൻ യൂണിയനിൽ നിന്നു ബ്രക്‌സിറ്റ് അടിച്ചു ബ്രിട്ടൺ പുറത്തു പോയതിന്റെ പരിണിത ഫലം അയർലൻഡിൽ കണ്ടു തുടങ്ങി. 89 മില്ല്യൺ യൂറോയുടെ കുറവാണ് രാജ്യത്തെ നികുതി വരുമാനത്തിൽ ഇക്കുറി കണ്ടു തുടങ്ങിയിരിക്കുന്നത്. രാജ്യത്തെ നികുതിയിൽ വൻ കുറവ് കണ്ടത് രാജ്യത്തിന്റെ മറ്റു ശ്രോതസുകളിലുള്ള വരുമാനത്തെയും സാരമായി ബാധിക്കുമെന്നും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു. ഇത് രാജ്യത്തെ എല്ലാ മേഖലകളെയും ദോഷകരമായി ബാധിക്കുമെന്നാണ് റിപ്പോർട്ട്. രാജ്യത്തുള്ള വിദേശ കമ്പനികൾ ഇതിനകം തന്നെ തങ്ങളുടെ തൊഴിൽ വെട്ടിക്കുറച്ചതായും വ്യക്തമായിട്ടുണ്ട്.
വാറ്റ്, എക്‌സൈസ്, കോർപ്പറേഷൻ ടാക്‌സ് എന്നിവയിലും വൻ കുറവാണ് ഇപ്പോൾ ഉണ്ടായിരിക്കുന്നത്. ടാക്‌സ് റിട്ടേൺ ഇനത്തിൽ മാത്രം 89 മില്ല്യൺ യൂറോയുടെ കുറവ് കണ്ടെത്തിയത് വരും വർഷങ്ങൡും വ്യാപകമായ രീതിയിൽ ചർച്ച ചെയ്യപ്പെടുമെന്നും ഉറപ്പായിട്ടുണ്ട്. വാറ്റ് ഇനത്തിൽ മാത്രം സർക്കാർ പ്രതീക്ഷിച്ചതിലും 61 മില്ല്യൺ യൂറോയാണ് വാറ്റിൽ ഇപ്പോൾ കുറവു വന്നിരിക്കുന്നത്. ഇത് എല്ലാ മേഖലകളിലും സർക്കാരിനെ പ്രതിസന്ധിയിലാക്കിയിട്ടുണ്ട്.
കോർപ്പറേഷൻ ടാക്‌സിൽ 23 മില്ല്യൺ യൂറോയുടെയും, എക്‌സൈസ്് ടാക്‌സ് വരവിൽ 25 മില്യൺ യൂറോയുടെയും കുറവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. എന്നാൽ, നികുതി റവന്യുവിയിൽ കഴിഞ്ഞ വർഷ്‌ത്തെ അപേക്ഷിച്ചു 8.5 ശതമാനം വർധനവ് ഉണ്ടായത് പ്രതീക്ഷ നൽകുന്നതാണെന്നു രാജ്യത്തെ സാമ്പത്തിക വിദഗ്ധർ പറയുന്നു.