സ്വന്തം ലേഖകൻ
ഡബ്ലിൻ:അയർലണ്ടിൽ തെരഞ്ഞെടുക്കപ്പെടുന്ന ടിഡിമാർ രണ്ടു തവണയിൽ കൂടുതൽ (അഞ്ചു വർഷം വീതം രണ്ടു തവണ) ഓഫിസിൽ തുടരുന്നത് നല്ലതല്ലെന്ന് ജൂനിയർ മന്ത്രിയും ഗോൾവേ ഈസ്റ്റ് ടിഡിയുമായ ഷോൺ കാനി. പ്രസിഡന്റിനെ പോലെ ഇവരും 10 വർഷത്തെ സേവനത്തിനു ശേഷം ഇലക്ഷനിൽ മത്സരിക്കുന്നതിൽ നിന്നും ഒഴിഞ്ഞു നിൽക്കണമെന്നും കാനി അഭിപ്രായപ്പെട്ടു. ഇരുപതോ മുപപ്‌തോ വർഷം ഒരാൾ ഡോളിൽ ടിഡിയായി തുടരുന്നത് രാഷ്ട്രീയത്തിന് നല്ലതല്ല എന്നും കഴിഞ്ഞ ദിവസം ഒരു ഇന്റർവ്യൂവിൽ അദ്ദേഹം പറഞ്ഞു.
10 വർഷങ്ങൾ മികച്ച സേവനം നൽകുകയാണ് ടിഡിമാർ ചെയ്യേണ്ടതെന്ന് മന്ത്രി അഭിപ്രായപ്പെട്ടു. ശേഷം മറ്റുള്ളവർക്ക് അവസരം നൽകണം. ഫിനഗേലിലെ പല ടിഡിമാരെയും ലക്ഷ്യമിട്ടാണ് കാനി ഇതു പറഞ്ഞതെന്നാണ് കരുതുന്നത്. പ്രധാനമന്ത്രി എൻഡ കെന്നി കഴിഞ്ഞ 41 വർഷമായി ടിഡിയാണ്. ധനമന്ത്രി മൈക്കൽ നൂനാൻ 1981ലാണ് ആദ്യമായി ഇലക്ഷനിൽ വിജയിച്ചത്.