സമരത്തിനൊരുങ്ങി അധ്യാപക സംഘടനകൾ; റഫറണ്ടത്തിനായി ജനങ്ങളെ സമീപിക്കുന്നു

സ്വന്തം ലേഖകൻ

ഡബ്ലിൻ:അദ്ധ്യാപക സംഘടനയായ എ.എസ്.ടി.ഐ പണിമുടക്ക് നടത്തുന്നത് സംബന്ധിച്ചുള്ള അഭിപ്രായമറിയാൻ അംഗങ്ങൾക്കിടയിൽ ബാലറ്റ് വോട്ടെടുപ്പ് നടത്തും. ടു ടയർ പേ സ്‌കെയിലുമായി ബന്ധപ്പെട്ടുള്ള തർക്കത്തെത്തുടർന്നാണ് പണിമുടക്കിനുള്ള നീക്കം.18,000ഓളം ടീച്ചർമാരാണ് സംഘടനയിൽ അംഗങ്ങളായിട്ടുള്ളത്.
ഒരേ ജോലി ചെയ്യുന്ന എല്ലാ ടീച്ചർമാർക്കും ഒരേ ശമ്പളം ലഭിക്കണം എന്നുള്ളതാണ് തങ്ങളുടെ ആവശ്യമെന്ന് സംഘടനയുടെ ജനറൽ സെക്രട്ടറി കെയ്‌റൻ ക്രിസ്റ്റി വ്യക്തമാക്കി. സർക്കാർ കൊണ്ടുവന്ന ലാൻഡ്‌സ്ഡൗൺ റോഡ് എഗ്രിമെന്റ് സംഘടന എതിർത്തിരുന്നു. എഗ്രിമെന്റിൽ നിന്നും ടു ടയർ പേ സ്‌കെയിൽ എന്ന നിബന്ധന ഒഴിവാക്കണമെന്നാണ് ആവശ്യം. ഇത് ഒഴിവാക്കാനായി സർക്കാരിന് ഓഗസ്റ്റ് 31 വരെ സംഘടന സമയവും അനുവദിച്ചിരുന്നു. എന്നാൽ ഇക്കാര്യത്തിൽ ഇതുവരെ തീരുമാനമായിട്ടില്ല. ജൂനിയർ സൈക്കിൾ റീഫോം പദ്ധതിയും സംഘടന എതിർത്തിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top