ബുദ്ധിപരമായ വൈകല്യമുള്ള വിദ്യാർത്ഥികൾക്കായി പത്ത് പുതിയ കോളേജ് കോഴ്‌സുകൾ 2024/2025 അധ്യയന വർഷത്തിൽ ആരംഭിക്കും

ഡബ്ലിൻ : ബുദ്ധിപരമായ വൈകല്യമുള്ള വിദ്യാർത്ഥികൾക്കായി 10 കോഴ്സുകൾ ആരംഭിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ മന്ത്രി സൈമൺ ഹാരിസ് അറിയിച്ചു. കോഴ്‌സുകൾ രാജ്യത്തുടനീളമുള്ള 10 ഉന്നത വിദ്യാഭ്യാസ കോളേജുകളിൽ ഈ കോഴ്‌സുകൾ തുടങ്ങും.പുതിയ ഈ കോഴ്‌സുകൾ 2024/2025 അധ്യയന വർഷത്തിൽ ആരംഭിക്കും.ആദ്യ വർഷം 150 ഓളം വിദ്യാർത്ഥികൾ പ്രവേശനം ഉണ്ടാകും

തേർഡ് ലവൾ അംഗീകൃത കോഴ്‌സുകൾ ബുദ്ധി വൈകല്യമുള്ള വിദ്യാർത്ഥികളുടെ വൈവിധ്യമാർന്ന ആവശ്യങ്ങൾ നിറവേറ്റുന്നതിനായി പ്രത്യേകം രൂപകൽപ്പന ചെയ്‌തിരിക്കുന്നതാണ് . കൂടാതെ ഈ കോഴ്‌സുകൾക്ക് ചേരുന്നവർക്ക് സാമ്പത്തികവും വിദ്യാഭ്യാസപരവുമായ പിന്തുണയും നൽകും.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഓട്ടിസ്റ്റിക് ഉള്ള കുട്ടികളായ വിദ്യാർത്ഥികൾക്കും വംശീയ വിരുദ്ധ നടപടികൾക്കും, പ്രത്യേകിച്ച് ട്രാവലർ, റോമാ കമ്മ്യൂണിറ്റികളോടുള്ള വംശീയതയെ ചെറുക്കുന്നതിനുമായി 1.8 മില്യൺ യൂറോ ഫണ്ട് നൽകുമെന്നും ഹാരിസ് വെളിപ്പെടുത്തി.

Top