എസ്​.എസ്​.എൽ.സി, പ്ലസ്ടു പൊതുപരീക്ഷ തീയതികൾ പ്രഖ്യാപിച്ചു

തിരുവനന്തപുരം: സംസ്ഥാനത്ത് ഈ വർഷത്തെ എസ്​.എസ്​.എൽ.സി, ഹയർസെക്കൻററി പൊതു പരീക്ഷകളുടെ തീയതി പ്രഖ്യാപിച്ചു. എസ്​.എസ്​.എൽ.സി പരീക്ഷ മാർച്ച്​ 31 മുതൽ എപ്രിൽ 29 വരെ നടക്കും. ഹയർസെക്കൻററി പരീക്ഷ മാർച്ച്​ 30 മുതൽ 22 വരെ നടക്കും. ഫോക്കസ്​ ഏരിയയും വിശദമായ ടൈംടേബിളും ഇന്നു തന്നെ പ്രഖ്യാപിക്കുമെന്ന് വിദ്യഭ്യാസ മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.

മാർച്ച്​ 21 മുതൽ 25 വരെ എസ്​.എസ്​.എൽ.സിയുടെ മോഡൽ പരീക്ഷ നടക്കും. ഹയർസെക്കൻററി മോഡൽ പരീക്ഷ മാർച്ച്​ 16 മുതൽ 21 വരെ നടക്കും. പ്രാക്ടിക്കൽ പരീക്ഷകൾ എസ്​.എസ്​.എൽ.സിയിൽ മാർച്ച്​ 10 മുതൽ 19 വരെയും ഹയർസെക്കൻറിറിയിൽ ഫെബ്രുവരി 21 മുതൽ മാർച്ച്​ 15 വരെയും വി.എസ്​.എസ്​.ഇയിൽ ഫെബ്രുവരി 15 മുതൽ മാർച്ച്​ 15 വരെയാകും നടക്കുക.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top