സ്വന്തം ലേഖകൻ
ഡബ്ലിൻ:രാജ്യത്തെ ഏറ്റവും വലിയ സൂപ്പർ മാർക്കറ്റുകളിൽ ഒന്നായ ടെസ്‌കോയിലെ ജീവനക്കാരുടെ മുതൽ പണിമുടക്ക് സമരം ഇന്ന് ആരംഭിക്കും.
ഇതോടെ എഴുപതിൽ അധികം ടെസ്‌കോ സ്‌റോറുകൾ നാളെ മുതൽ പൂർണ്ണമായും അടച്ചിടേണ്ടി വരും. തൊഴിലാളികളെ പിരിച്ച് വിടാനുള്ള ടെസ്‌കോ നടപടിക്കെതിരെയാണ് സമരം നടക്കുന്നത്. 7 മണിയോട് കൂടി സമരം ആരംഭിക്കുന്നതോടെ ടെസ്‌കോയുടെ പ്രവർത്തനം സംതംഭിക്കും.സമരം ഒഴിവാക്കാനാവാത്ത സാഹചര്യമാണെന്നാണ് തൊഴിലാളി യൂണിയനുകൾ അറിയിക്കുന്നത്.
പുതിയ തൊഴിലാളികളുമായി കോൺട്രാക്റ്റിലേർപ്പെടുന്നതോടെ നിലവിലുള്ള 1000 ത്തോളം ജീവനക്കാർക്ക് തൊഴിൽ നഷ്ടപ്പെടും. ഇതിനെതിരായാണ് ജീവനക്കാർ സമരം നടത്തുന്നത്.
എന്നാൽ ജീവനക്കാരുടെ സമരം അനാവശ്യമാണെന്നും സ്റ്റോറുകളും ഓൺലൈൻ സൈറ്റും സാധാരണപോലെ തന്നെ പ്രവർത്തിക്കുമെന്നും ടെസ്‌കോ മാനേജ്‌മെന്റ് വ്യക്തമാക്കി.ഇന്ന് വർക്ക് പ്ലേസ് റിലേഷൻ കമ്മീഷനുമായി ചർച്ച വീണ്ടും നടത്തുമെന്നും ടെസ്‌കോ അറിയിച്ചു.
15 ശതമാനം മുതൽ 35 ശതമാനം വരെ വേതനം വെട്ടിക്കുറക്കാനും മാനേജ്‌മെന്റ് പദ്ധതിയിടുന്നുണ്ട്. അതോടൊപ്പം ഓവർടൈമിന് ലഭിക്കുന്ന പണം, ഞായർ ദിവസം ജോലിചെയ്താൽ ലഭിക്കുന്ന പണം, ബോണസ്സ് തുടങ്ങിയവയിനത്തിലും വൻ തുകയാണ് മാനേജ്‌മെന്റ് വെട്ടിക്കുറക്കുന്നത്. രാജ്യത്തെ ഏറ്റവും വലിയ തൊഴിൽദാതാക്കളിൽ ഒന്നാണ് ടെസ്‌ക്കോ ഗ്രൂപ്പും. 149 ബ്രാഞ്ചുകളിലായി 14000 ഓളം തൊഴിലാളികളാണ് ജോലി ചെയ്യുന്നത്. പ്രതിവർഷം 200 മില്യൺ യൂറോ ആണ് കമ്പനിയുടെ ലാഭം കണക്കാക്കുന്ന.