ഡബ്ലിൻ :കേരളത്തിൽ നിന്നും ജീവിതം കരുപ്പിടുവിക്കാൻ അയർലണ്ടിൽ എത്തി കഷ്ടപ്പെടുന്ന നേഴ്‌സുമാർ അടക്കമുള്ളവരുടെ വിയർപ്പിന്റെ പണം തട്ടിയെടുത്ത ട്രാവൽ ഏജന്റുമാരുണ്ട് കൊള്ളക്കും തട്ടിപ്പിനും എതിരെ ഹറാം പറഞ്ഞിരിക്കയാണ് മത നേതാക്കൾ .മലയാളികൾ ആയ ഒട്ടുമിക്ക ആളുകളുടെയും വിയർപ്പിന്റെ പണം തട്ടിയെടുത്തിരിക്കുന്നത് മത നേതാക്കൾ അറിഞ്ഞ മട്ടില്ല .കളവ് മുതലിൽ വീതം കിട്ടിയപോലെ അവർക്കും ഒരക്ഷരം മിണ്ടാൻ ആവുന്നില്ല .
വിശ്വാസികളുടെ പണവും അവരുടെ ആത്മീയവും ഭൗതീകവുമായ കാറിനകളിൽ നല്ല വഴി പറഞ്ഞുകൊടുക്കാനായാണ് മത പുരോഹിതർ ഇവിടെ എത്തിയിരിക്കുന്നത് .അവർ അതുമറന്നു പോയിരിക്കുന്നു .
വിശ്വാസികളുടെ പണം കൊണ്ട് തന്നെയാണ് ഇവർ ജീവിക്കുന്നതും.വിശ്വാസികൾ ഇടുന്ന നേർച്ചപ്പണം കൊണ്ടും പിരിവുകൊണ്ടുമാണ് ഐറീഷുകാർ പോലും അനുഭവിക്കാത്ത സുഖലോലുപതയിൽ ഇവർ മദിക്കുന്നത്. ഇവിടെ കൈവിരലിൽ എണ്ണാവുന്ന ട്രാവൽ ഏജന്റുമാർക്ക് എതിരെ ശബ്‌ദിക്കാൻ ഇവർക്ക് കഴിയില്ല .കാരണം അവരും കളവു മുതലിൽ നക്കി രുചിച്ചവർ ആണ് .
ഇവരുടെ അജണ്ടകളായ ഫാമിലി ആട്ടം ,കളികളിൽ സ്‌പോൺസർമാർ ആകുന്നവർ മറ്റുള്ളവന്റെ പണം തട്ടുന്ന ട്രാവൽ ഏജന്റുമാർ ആണ്.മാത്രമല്ല ചില മത നേതാക്കൾക്ക് വിശുദ്ധനാടുകളും അമേരിക്ക അടക്കമുള്ള രാജ്യങ്ങളും നാട്ടിലേക്കും ഉദാര മനസോടെ ടിക്കറ്റ് കൊടുക്കുന്നതും ഈ തട്ടിപ്പുകാർ ആണ് എന്നാണ് ആരോപണം . അതിനാൽ അവരുടെ കളവുകൾക്ക് എതിരെ വിശ്വാസികളായവരുടെ വേദനയിൽ ‘എന്തെങ്കിലും പറയാൻ ഇവർക്കാവില്ല .
ഇവർ കഴുത്തുവെട്ടാതെ കൊല്ലുന്ന മാംസം കഴിക്കുന്നത് ചിലർക്ക് ഹറാം ആയതുപോലെയാണ് മതനേതാക്കളും . വിശ്വാസികളെ തല്ലിക്കൊല്ലുന്ന തെമ്മാടി കൂട്ടങ്ങൾക്ക് എതിരെ ഇവർക്ക് ശബ്ദിക്കിക്കാനാവില്ല .കാരണം ട്രാവൽ ഏജന്മ്മാരുടെയും നേഴ്‌സിങ് റിക്രൂട്ട്മെന്റ് തട്ടിപ്പുകാരുടെയും പണത്തിൽ അറിഞ്ഞോ അറിയാതയോ ഇവരും പങ്കുപറ്റിയിട്ടുണ്ട് .ട്രാവൽ ഏജന്റുമാരുടെയും നേഴ്‌സിങ് റിക്രൂട്ട്മെന്റ് തട്ടിപ്പുകാരുടെയും എച്ചില് നക്കികൾ ആയിരിക്കയാണ് ചിലരെല്ലാം .
മുസ്ലിം മതവിശ്വാസത്തിലെ പണ്ഡിതർ പറയുന്നത് വ്യഭിചാരത്തിൽ പിറന്ന കുട്ടി മാതാപിതാക്കളുടെ വ്യഭിചാരത്തിന് ഉത്തരവാദിയോ കുറ്റക്കാരനോ അല്ല എന്നാണ് .ഹറാമായ ബീജത്തിൽ പിറന്നത് കൊണ്ട് ആ ബീജത്തിന് ആദരവോ പരിഗണനയോ നൽകപ്പെടുന്നില്ല.വ്യഭിചാരം നിഷിദ്ധമാണെങ്കിലും ആരെങ്കിലും ആ നീച പ്രവൃത്തി നടത്തി കുഞ്ഞുണ്ടായാൽ ആ കുട്ടി അതിന്റെ പേരിൽ ജീവിതത്തിൽ സാമൂഹികമായി ക്രൂശിക്കപ്പെടരുത് എന്നാണ് ഇസ്ലാമിന്റെ ശാസന.
ഹറാമായവവർക്ക് ഒപ്പം നിന്ന് വിശ്വാസികളെ കബളിപ്പിച്ച് എടുക്കുന്ന ‘കട്ടമുതലിൽ വീതം സ്പോണ്സർഷിപ്പുകളായി കിട്ടിയതിനാൽ ഇപ്പോൾ ചില മത നേതാക്കൾ കട്ടമുതൽ സമൂർ ആക്കാൻ ഇറങ്ങിയിരിക്കയാണ് എന്നാണു ആരോപണം .അവരും ഇരക്കൊപ്പം അല്ല .വേട്ടക്കാരനൊപ്പം നിന്നു ചോരകുടിക്കാൻ കരുക്കൾ നീക്കുകയാണ് .ക്ഷമിക്കുക സോദരങ്ങളെ …നമുക്ക് കളവു മുതൽ തിരിച്ചുകൊടുത്ത് മാതൃകയാവാം !