നല്ല തന്തക്ക് ജനിച്ച സംഘടനകളും അയർലണ്ടിൽ !..ദുരിതകാലത്ത് പ്രവാസികളെ ചൂഷണം ചെയ്യുന്നത്‌ അംഗീകരിക്കാനാവില്ലെന്ന് കോർക്ക് പ്രവാസി മലയാളി അസ്സോസിയേഷൻ.

ഡബ്ലിൻ : കള്ളന്മാരുടെയും കൊള്ളക്കാരുടെയും എച്ചിൽ നക്കുന്നവർ മാത്രമല്ല മലയാളിക്ക് ഒപ്പം നിൽക്കാൻ നട്ടെല്ലിന്റ ഭാഗത്ത് വാഴപ്പിണ്ടി വെക്കാത്ത സംഘടനകളും അയർലണ്ടിൽ ഉണ്ട് .നല്ല തന്തക്ക് ജനിച്ച സംഘട്ടന എന്ന് പറയാതിരിക്കാൻ ആവില്ല !..സ്വയം പൊങ്ങികളായ കുറെ ഏറെ പ്രവാസി മലയാളി സംഘടനകൾ അയർലണ്ടിൽ ഉണ്ട് .മറ്റുള്ളവരുടെ കീശയിൽ നിന്നും ഓണത്തിനും ക്രിസ്തുമസിനും പിന്നെ ചില ആട്ടവും കളിക്കുമായി ആഘോഷം നടത്തുന്നവർകുള്ള സംഘടനകൾ .ഇവരൊക്കെ പ്രവാസി വേഷം കെട്ടിയ കോമരങ്ങൾ മാത്രം ! പ്രവാസി മലയാളികളുടെ ന്യായമായ ആവശ്യത്തിനായി ഇവർ നിൽക്കില്ല . നാട്ടിൽ നിന്നും ചില നേതാക്കളെ കൊണ്ടുവരുകയും അവർക്കൊപ്പം ഫോട്ടോ പിടിക്കലും അത് സോഷ്യൽ മീഡിയായിൽ ഇട്ടു നെഗളിക്കലും മാത്രമാണ് ഇവരുടെ സംഘടനാ പ്രവർത്തനം !

ചിലർ ഷോകൾ നടത്തി പത്ത് പണം ഉണ്ടാക്കാൻ നോക്കും .അവർക്കും നേതാക്കളെ കൊണ്ടുവരുന്ന രാഷ്ട്രീയ സംഘടനകൾക്കും ആട്ടവും കളിയുമായ സംഘടനകൾക്കും കാർണിവൽ താരങ്ങൾക്കും മത സംഘടനകൾക്കും മറ്റും സ്‌പോൺസർമാർ ആയി വരുന്നത് അയർലന്റിലെ ചില ട്രാവൽ ,നേഴ്‌സിങ് റിക്രൂട്ട്മെന്റ് തട്ടിപ്പുകാർ ആണ് .അതിനാൽ തന്നെ അവർ ചെയ്യുന്ന നിയമവിരുദ്ധ ജനദ്രോഹപരമായ കാര്യങ്ങൾക്ക് എതിരെ കമാന്ന് മിണ്ടില്ല !

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക


കോട്ടും സ്യുട്ടും ഇട്ടു ഷോകളിൽ നിറഞ്ഞു നിൽക്കുന്ന സംഘടനാ നേതാക്കൾക്ക് അവരുടെ സ്പോണ്സർമാർ കാട്ടുകള്ളന്മാർ ആയാലും മലയാളിയുടെ കഴുത്തിനു കുത്തിപ്പിടിച്ച് പണം നേടിയാലും എതിരെ ഒന്നും മിണ്ടാൻ ആവില്ല .ഒട്ടുമിക്ക പ്രവാസി മത കൂട്ടായ്മകളും ഇത്തരം ഏജന്റുമാരുടെ കൈകളിലെ കളിപ്പാവകൾ ആണ് .കട്ട മുതൽ കൊണ്ട് ട്രോഫി കൊടുത്താലും വെഞ്ചിരിക്കുന്നവരും വാഴ്ത്തുന്നവരുമാണിവർ !ഇത്തരക്കാരെ എതിർക്കാൻ അവർക്കും ആവില്ല .വിശ്വാസികൾ നേർച്ചയിട്ടാൽ മതി എന്നാണു ഇവരുടെയും നയം !അങ്ങ് കോർക്കിൽ ഒരു പാവം വിശ്വാസി 65 യൂറോ തിരിമറി നടത്തി എന്ന് കളവായി ആരോപിച്ചതിനെതിരെ കടുത്ത ശിക്ഷ ഏറ്റുവാങ്ങാൻ ഒരുങ്ങിയിരിക്കയാണ് ഒരു വൈദിക ശ്രേഷ്ടൻ. തേങ്ങാക്കള്ളന്റെ ശിക്ഷയല്ല കിണ്ണം കട്ടവന് എന്നതെന്നും ഇത് കേരളമല്ല അയർലന്റാണ് എന്നൊന്നും വിശുദ്ധ അങ്കി ധരിച്ചവർക്കും ഇതുവരെ മനസിലായിട്ടില്ല.

ഇത്തരം കാര്യങ്ങളിൽ നിന്നൊക്കെ വിഭിന്നമായി നാട്ടിൽ നല്ല പച്ച മലയാളത്തിൽ പറയുന്നപോലെ ‘നല്ല തന്തക്ക് പിറന്ന സംഘടനകളും ഉണ്ട് എന്നാണു കോർക്കിൽ നിന്നുള്ള വിവരം !ജനം നിസ്സഹായകരായി നിന്നപ്പോൾ ട്രാവൽ റീഫണ്ട് തട്ടിപ്പിലൂടെ പിടിച്ചുപറി നടത്തുന്ന അയർലന്റിലെ ട്രാവൽ ഏജന്റുമാർക്ക് എതിരെ ഒരു സോഷ്യൽ മീഡിയ പോസ്റ്റുമായിട്ടാണെങ്കിലും പിന്തുണയുമായി എത്തിയിരിക്കയാണ് ഈ സംഘട്ടന!.കോർക്കിലെ പ്രവാസി സംഘടന പിന്തുണച്ചപോലെ പോലെ തന്നെ ട്രാവൽ ടിക്കറ്റ് റീഫണ്ട് തട്ടിപ്പിനെതിരെ ആദ്യം മുതൽ തന്നെ പണം നഷ്ടപ്പെട്ടവർക്ക് പിന്തുണയുമായി രംഗത്ത് വന്ന മറ്റു സംഘടനകളാണ് ഗാൽവേ ഇന്ത്യൻ അസോസിയേഷനും ദ്രോഹഡ മലയാളി അസോസിയേഷനും (DMA).

പോസ്റ്റ് പൂർണ്ണമായി :

അയർലണ്ടിലുള്ള ഇൻഡ്യൻ പ്രവാസികൾ വിമാനടിക്കറ്റുമായി ബന്ധപ്പെട്ട ഒരു പ്രശ്നം കഴിഞ്ഞ കുറച്ചുനാളുകളായി പൊതുജനങ്ങളുടെ മുൻപാകെ ഉയർത്തിക്കൊണ്ടു വന്നത് കോർക്ക് പ്രവാസി മലയാളി അസോസിയേഷന്റെയും ശ്രദ്ധയിൽപെടുകയുണ്ടായി. ഈ വർഷം മാർച്ച് മുതൽ നാട്ടിൽ പോകാൻ ടിക്കറ്റ് എടുത്തവർക്ക് കോവിട് കാരണം റദ്ദായ യാത്രകളുടെ ടിക്കറ്റിന്റെ പണം മുഴുവനായും തിരികെ കൊടുക്കാൻ പ്രവാസിഇൻഡ്യക്കാർ നടത്തുന്ന ചില ടിക്കറ്റിംഗ് ഏജൻസികൾ വിസമ്മതിക്കുന്നതാണ് വിവാദമായിരിക്കുന്നത്. ഇത്തരത്തിൽ പണം നഷ്ടപ്പെട്ട കോർക്കിലെ പല പ്രവാസിസുഹൃത്തുക്കളും ഇക്കാര്യം സംഘടനയുടെ ശ്രദ്ധയിൽപെടുത്തുകയുണ്ടായി. പ്രവാസികളുടെ ഏജൻസികൾ കൂട്ടായി എടുത്ത തീരുമാനപ്രകാരം ഓരോ ടിക്കറ്റിനു അൻപത് യൂറോ വരെ അവശ്യപ്പെടുന്നതായി ഇതിനു ഇരയായവർ വെളിപ്പെടുത്തി. പ്രസ്തുത ഏജൻസികളുടെ ഈ ആവശ്യം യൂറോപ്യൻ യൂണിയനിൽ നിലവിലിരിക്കുന്ന നിയമത്തിനും കോവിട് പടരുന്ന പ്രത്യേക സാഹചര്യം കണക്കിലെടുത്തു ടിക്കറ്റ് തുക തിരികെ കൊടുക്കുന്നതിനു വിവിധ വിമാനക്കമ്പനികൾ എടുത്ത നിലപാടിനു ഘടകവിരുദ്ധമാണെന്നു സംഘടന മനസ്സിലാക്കുന്നു. ടിക്കറ്റ് റദ്ദാക്കാനോ തിയതി മാറ്റാനോ യാതൊരു തുകയും അവശ്യമില്ലെന്നിരിക്കെ, വീണ്ടും പണം ആവശ്യപ്പെടുന്നത് തികച്ചും അന്യായമാണ്.

കോവിട് മൂലമുള്ള വ്യാപാരനഷ്ടം നേരിടാൻ ചെറുകിട ബിസിനസ്സുകൾക്ക് ഐറിഷ് സർക്കാർ പ്രത്യേക സഹായവും ലഭ്യമാക്കിയിട്ടുണ്ട്. എന്നിട്ടും, ഈ പ്രത്യേക സാഹചര്യം മുതലെടുക്കാൻ അയർലണ്ടിലെ ചില ഏജൻസികൾ കൂട്ടായി നടത്തുന്ന വിലപേശൽ ഒരു സാമൂഹ്യവിപത്തായി തന്നെ കണക്കാക്കേണ്ടി വരും. ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്നവരെ പൊതുസമൂഹം അഭിനന്ദിക്കുകയും ആദരിക്കുകയും ചെയ്യുന്ന ഈ സന്ദർഭത്തിൽ അവരെ ചൂഷണം ചെയ്യാൻ ചിലർ നടത്തുന്ന ശ്രമങ്ങളെ കോർക്കിലെ പ്രവാസികളെ പ്രതിനിധീകരിക്കുന്ന സംഘടനയെന്ന നിലയിൽ കോർക്ക് പ്രവാസി മലയാളി അസോസിയേഷൻ അപലപിക്കുന്നു.

ഇന്ത്യൻ പ്രവാസികൾ തുടങ്ങുന്ന സംരംഭങ്ങളോട് സഹകരിക്കുകയും അവയെ പിന്തുണയ്ക്കുകയും ചെയ്യുന്ന പ്രവാസികളോട് അവർ കാണിക്കേണ്ട സാമൂഹിക പ്രതിബദ്ധത അവർ മറക്കരുതായിരുന്നു. കുറഞ്ഞപക്ഷം, അവരുടെ ദുരിതകാലത്തു ഉപദ്രവിക്കാതെയിരിക്കുകയെങ്കിലും ചെയ്യാമായിരുന്നു. ഒരു സമൂഹമെന്നനിലയിൽ പ്രവാസികൾക്ക് മുഖ്യധാരയിൽ മുന്നോട്ടു പോകണമെങ്കിൽ എല്ലാവരും ഒരുമിച്ചു ഐറിഷ് സമൂഹത്തോടൊപ്പം മുന്നേറേണ്ടത് അവശ്യകമാണ്. എന്നാൽ ഇത്തരത്തിലുള്ള സംഭവങ്ങൾ പ്രവാസിസമൂഹത്തിന്റെ തന്നെ വിശ്വാസ്യതയ്ക്കു കോട്ടം തട്ടുന്നതാണ്.

അതുകൊണ്ട്, അങ്ങനെയുള്ള നടപടികളിൽ നിന്നും പ്രസ്തുത ഏജൻസികൾ പിന്മാറണമെന്നും കോർക്കിലെ പ്രവാസികളുൾപ്പടെ യുള്ളവരുടെ കൈയ്യിൽനിന്നും അനധികൃതമായി തുക ഈടാക്കരുതെന്നും, നേരത്തെ ഈടാക്കിയിട്ടുണ്ടെങ്കിൽ അതു തിരിച്ചുകൊടുത്തു മാതൃകാപരമായി ബിസിനസ്സ് ചെയ്യാൻ അവർ തയ്യാറാകണമെന്നും കോർക്ക് പ്രവാസി മലയാളി അസ്സോസിയേഷൻ ഇതിനാൽ ആവശ്യപ്പെടുന്നു.

Top