വിനോദ സഞ്ചാരികൾക്കുള്ള വിസയിൽ നിയന്ത്രണങ്ങളുമായി യുഎസ്; ഐറിഷ് വിനോദ സഞ്ചാരികൾ പ്രതിസന്ധിയിൽ

സ്വന്തം ലേഖകൻ

ഡബ്ലിൻ: യു.എസിലേയ്ക്ക് യാത്ര ചെയ്യാൻ ആഗ്രഹിക്കുന്ന ഐറിഷ് വിനോദ സഞ്ചാരികൾക്ക് അമേരിക്ക ഏർപ്പെടുത്തിയ പുതിയ വിസ നിയന്ത്രണങ്ങൾ തിരിച്ചടിയാകുന്നു. ഏപ്രിൽ 1 മുതൽ വാലിഡിറ്റി ഉള്ള വിസ ഉണ്ടായിരുന്നാലും യാത്രക്കാർ ബയോമെട്രിക് അല്ലെങ്കിൽ ഇപാസ്‌പോർട്ട് കയ്യിൽ കരുതാത്തപക്ഷം യു.എസിൽ കടക്കാൻ കഴിയില്ല. ഇല്‌ക്ട്രോണിക് സിസ്റ്റം ഫോർ ട്രാവൽ ഓതറൈസേഷൻ (ഇ.എസ്.ടി.എ) ഉള്ള ഐറിഷ്‌കാർക്കും പുതിയ നിയന്ത്രണം ബാധകമാണ്. യൂറോപ്പിലുണ്ടായ ഭീകരാക്രമണങ്ങളുടെ പശ്ചാത്തലത്തിലാണ് യു.എസ് നിയന്ത്രണങ്ങൾ കർശനമാക്കിയത്.
ഇക്കാര്യം വ്യക്തമാക്കിക്കൊണ്ട് ഡബ്ലിനിലെ യു.എസ് എംബസി തങ്ങളുടെ വെസൈറ്റിൽ ഇപ്രകാരം പറയുന്നു:വിസ വേവിയർ പ്രോഗ്രാം (വി.ഡബ്ല്യു.പി) വഴി യു.എസിലേയ്ക്ക് പോകാനാഗ്രഹിക്കുന്ന അയർലണ്ടുകാർ 2016 ഏപ്രിൽ 1 മുതൽ വാലിഡിറ്റിയുള്ള ഇല്‌ക്ട്രോണിക് പാസ്‌പോർട്ട് നിർബന്ധമായും കരുതിയിരിക്കണം. അല്ലെങ്കിൽ യു.എസ് എംബസിയോ കോൺസുലേറ്റോ നൽകുന്ന വാലിഡ് നോൺ ഇമ്മിഗ്രന്റ് വിസ ഉണ്ടായിരിക്കണം.
അതേസമയം യു.എസിന്റെ പുതിയ തീരുമാനത്തിനെതിരെ പലരും സമൂഹമാധ്യമങ്ങളിൽ കനത്ത പ്രതിഷേധമാണ് ഉയരുന്നത്.ആവശ്യത്തിനു സമയം നൽകാതെ നടപ്പാക്കിയ നിയമം വിനോദ സഞ്ചാരികളോടുള്ള വഞ്ചനയാണ് എന്നാണ് പൊതു അഭിപ്രായം.മലയാളികൾ ഉൾപ്പെടെ ആയിരക്കണക്കിന് പേരാണ് അമേരിക്കയിലേയ്ക്ക് ഹോളി ഡേ ബുക്ക് ചെയ്തു കാത്തിരിക്കുന്നത്.ഇവർക്ക് പരിമിതമായ സമയത്തിനുള്ളിൽ ഇ പാസ്‌പോർട്ട് ലഭിക്കുമോ എന്നുള്ള ആശങ്കയാണ് പ്രതിഷേധം ഉയരാനുള്ള കാരണം

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top