ട്രെയിന്‍ സമരം മാറ്റി വയ്ക്കില്ലെന്നു യൂണിയനുകള്‍; പ്രതിഷേധം ശ്ക്തമായി തുടരുന്നു

ഡബ്ലിന്‍: വെള്ളിയാഴ്ച രാവിലെ 6 മണിമുതല്‍ 9 മണിവരെ നടത്താനിരിക്കുന്ന ട്രെയിന്‍ സമരം മാറ്റിവെയ്ക്കാനാകുമെന്ന പ്രതീക്ഷയില്ലെന്ന് യൂണിയന്‍ പ്രതിനിധികള്‍ അറിയിച്ചു. സിപ്ടുവും NBRU വും ഐറിഷ് റെയില്‍ മാനേജ്‌മെന്റും വര്‍ക്ക്‌പ്ലേസ് റിലേഷന്‍ കമ്മീഷനുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ട സാഹചര്യത്തില്‍ ഇ്ന്ന ഉച്ചകഴിഞ്ഞും ചര്‍ച്ച നടത്തും. ശമ്പള വര്‍ധനവുമായി ബന്ധപ്പെട്ട ചര്‍ച്ചകള്‍ പരാജയപ്പെട്ടതിനെ തുടര്‍ന്നാണ് ട്രെയിന്‍ ്രൈഡവര്‍മാര്‍ ഒക്ടോബര്‍ 23 ന് പണിമുടക്കുന്നത്. നവംബര്‍ 6 നും പണിമുടക്ക് പ്രഖ്യാപിച്ചിട്ടുണ്ട്. . രണ്ടുദിവസവും രാവിലെത്തെ തിരക്കേറിയ സമയമായ 6 മുതല്‍ 9 മണിവരെ തൊഴിലാളികള്‍ ജോലിയില്‍ നിന്ന് വിട്ടുനില്‍ക്കും.

അതേസമയം പ്രശ്‌നപരിഹാരത്തിന് പരമാവധി ശ്രമിച്ചുവെന്നാണ് ഐറിഷ് റെയില്‍ പറയുന്നത്. എന്നാല്‍ മാനേജ്‌മെന്റ് വിലപേശല്‍ നടത്തേണ്ടെന്നും ഞങ്ങള്‍ ആവശ്യങ്ങള്‍ വ്യക്തമാക്കിയിട്ടുണ്ടെന്നും NBRU പ്രതിനിധി ഡെര്‍മോട്ട് ഒലേറി പറഞ്ഞു. സമരം പ്രഖ്യാപിച്ചിട്ട് എവുദിവസം കഴിഞ്ഞുവെന്നും എന്നാല്‍ അനുകൂലമായ ഒരു തീരുമാനമെടുക്കാന്‍ സര്‍ക്കാരിനോ മാനേജ്‌മെന്റിനോ ഇതുവരെ കഴിഞ്ഞിട്ടില്ലെന്നും ഒലേറി വ്യക്തമാക്കി. തിങ്കളാഴ്ച ട്രെയിന്‍ സര്‍വീസ് നടത്തില്ലെന്നും അദ്ദേഹം അറിയിച്ചു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top