ഡബ്ലിന്‍: വരാനിരിക്കുന്ന ബജറ്റില്‍ യൂണിവേഴ്‌സല്‍ ചാര്‍ജ് 1 മുതല്‍ 1.5 ശതമാനം വരെ കുറയ്ക്കുമെന്ന് സൂചനകള്‍. അഞ്ച്് USC ബാന്‍ഡുകളില്‍ 1 മുതല്‍ 1.5 ശതമാനം വരെ കുറവുണ്ടാകുമെന്നാണ് സണ്‍ഡേ ബിസിനസ് പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നത്. ബജറ്റ് ചര്‍ച്ചകളുമായി ബന്ധപ്പെട്ട് അടുത്തവൃത്തങ്ങളില്‍ നിന്ന് ലഭിക്കുന്ന സൂചനകളില്‍ നിന്നാണ് റിപ്പോര്‍ട്ടുകള്‍.
വലിയ തോതില്‍ നികുതിയിളവുകളുണ്ടാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍. 750 മില്യണ്‍ യൂറോയുടെ ടാക്‌സ് പാക്കേജ് അവതരിപ്പിക്കാനാണ് സര്‍ക്കാര്‍ പദ്ധതിയെന്നും അതില്‍ പ്രധാവനമാണ് യുഎസ് സി ഡടഇ എന്നും റിപ്പോര്‍ട്ടുകള്‍ വ്യക്തമാക്കുന്നു.
ധനമന്ത്രി മൈക്കിള്‍ നൂനനും വരാനിരിക്കുന്ന ബജറ്റില്‍ യുഎസ് സി ഒരു ശതമാനം കുറയ്ക്കുമെന്ന് വ്യക്തമാക്കിയിരുന്നു. വ്യക്തിഗത നികുതിയില്‍ ഇളവു നല്‍കി വീട്ടിലേക്ക് കൊണ്ടുപോകാന്‍ കഴിയുന്ന വരുമാനം വര്‍ധിപ്പിക്കുമെന്നും കൂടുതല്‍ ആളുകളെ ജോലി ചെയ്യാന്‍ പ്രേരിപ്പിക്കുമെന്നും നൂനന്‍ പറഞ്ഞിരുന്നു.