![](https://dailyindianherald.com/wp-content/uploads/2025/02/maneesh-uk.png)
കവന്‍ട്രി: എഡിന്‍ബറക്കടുത്തു ലീവിങ്സ്റ്റണിലെ മലയാളി ഇന്നലെ വൈകിട്ട് ടെന്നീസ് കളിക്കിടെയാണ് നാറ്റ്വെസ്‌റ് ബാങ്ക് ടെക്നോളജി ഓഫിസര്‍ മനീഷ് നമ്പൂതിരി കുഴഞ്ഞു വീണു മരിക്കുന്നത് .കളിക്കിടെ അസ്വസ്ഥതയോടെ കുഴഞ്ഞു വീണ മനീഷിന്റെ ജീവന്‍ രക്ഷിക്കാന്‍ സുഹൃത്തുക്കളും പാരാമെഡിക്സും നടത്തിയ ശ്രമങ്ങള്‍ വിജയിക്കാതെ പോകുക ആയിരുന്നു. ഉടന്‍ സ്ഥലത്തെത്തിയ പോലീസ് മൃതദേഹം ലിവിങ്സ്റ്റണ്‍ ഹോസ്പിറ്റലിലേക്ക് മാറ്റിയിരിക്കുകയാണ്.
കഴിഞ്ഞ നാലു വര്‍ഷമായി സ്‌കോട്‌ലന്‍ഡില്‍ കഴിയുന്ന മനീഷിനു ഒട്ടേറെ സൃഹുത്തുക്കളുണ്ട്. ലിവിങ്സ്റ്റണ്‍ മലയാളി സമൂഹത്തില്‍ നട്ടെല്ലായി നിറഞ്ഞു നിന്ന യുവാവാണ് ഇപ്പോള്‍ കൂടെ ഇല്ലാതായിരിക്കുന്നത് എന്നാണ് ലിവിങ്സ്റ്റണ്‍ മലയാളികള്‍ പങ്കുവയ്ക്കുന്ന വിവരം. ഒരു മാസത്തിനിടെ വാങ്ങിയ പുതിയ വീട്ടിലെ സന്തോഷത്തിന്റെ തിരി അണയും മുന്‍പേ എത്തിയ ദുരന്തത്തെ എങ്ങനെ തരണം ചെയ്യുമെന്നറിയാതെ പ്രയാസപ്പെടുന്ന മനീഷിന്റെ പത്‌നി ദിവ്യയെ ആശ്വസിപ്പിക്കാനുള്ള വിഷമത്തിലൂടെയാണ് കുടുംബ സുഹൃത്തുക്കള്‍ പോലും കടന്നു പോകുന്നത്.
മുന്‍പ് റോയല്‍ ബാങ്ക് ഓഫ് സ്‌കോട്‌ലന്‍ഡില്‍ ജോലി ചെയ്തിരുന്ന മനീഷ് പിന്നീട നാറ്റ്വെസ്‌റ് ജീവനക്കാരന്‍ ആയാണ് ജോലി ചെയ്തിരുന്നത് . പാലക്കാട് ഷൊര്‍ണൂരിന് അടുത്തുള്ള ആറ്റൂരിലെ പ്രശസ്തമായ നമ്പൂതിരി കുടുംബത്തിലെ അംഗമാണ് മനീഷ്. ഏക സഹോദരന്‍ അഭിലാഷ് ഹൈദരാബാദില്‍ ജോലി ചെയ്യുകയാണ്. അച്ഛന്‍ എം ആര്‍ മുരളീധരന്‍ , ‘അമ്മ നളിനി മുരളീധരന്‍ . മനീഷിന്റെ മരണത്തില്‍ വ്യസനിക്കുന്ന കുടുംബ അംഗങ്ങളോടും സുഹൃത്തുക്കളോടും ഒപ്പം ഡെയ്‌ലി ഇന്ത്യൻ ഹെറാൾഡ് വാര്‍ത്ത വിഭാഗവും ദുഃഖം പങ്കിടുന്നു.