രാജ്യത്തെ സർവകലാശാലകളിൽ വിദ്യാർഥികളുടെ തിരക്ക് വർധിക്കുന്നു; സാഹചര്യങ്ങൾ വർധിപ്പിക്കാൻ സാധിക്കാതെ അധികൃതർ

സ്വന്തം ലേഖകൻ

ഡബ്ലിൻ: രാജ്യത്തെ സർവകലാശാലകളിൽ വിദ്യാർഥികളുടെ തിരക്ക് അനിയന്ത്രിതമായി വർധിക്കുന്നതായി റിപ്പോർട്ടുകൾ. കഴിഞ്ഞ ദിവസം മയൂത്ത് സർവകലാശാലയിലേയ്ക്കുള്ള വിദ്യാർഥികളുടെ അപേക്ഷകളുടെ എണ്ണം സംബന്ധിച്ചു ഫിലിപ്പ് നോലാൻ നടത്തിയ പഠനത്തിന്റെ ഭാഗമായാണ് വിവരങ്ങൾ ഇപ്പോൾ പുറത്തു വന്നിരിക്കുന്നത്. രാജ്യത്ത് നിലവിലുള്ള സർവകലാശാലകളിൽ ഏറ്റവും കൂടുതൽ വിദ്യാർഥികൾ പഠിക്കാനായി എത്തിയിരിക്കുന്നത് ഈ സർവകലാശാലയിലാണെന്നു നിലവിലെ കണക്കുകൾ വ്യക്തമാക്കുന്നു. എന്നാൽ, ഇത്തരത്തിൽ ഓരോ വർഷവും വർധിക്കുന്ന വിദ്യാർഥികളുടെ കണക്കുകളെ നേരിടാൻ സാധിക്കാതെ അധികൃതർ ഇപ്പോൾ വിഷയമിക്കുകയാണ്.
വർഷങ്ങൾക്കു മുൻപുള്ള വിദ്യാർഥികളുടെ എണ്ണം അനുസരിച്ചാണ് പല സർവകലാശാലകളിലും ഇപ്പോൾ അടിസ്ഥാന സൗകര്യങ്ങൾ ഒരുക്കിയിരിക്കുന്നത്. എന്നാൽ, ഇത് ഇപ്പോൾ വിദ്യാർഥികളുടെ എണ്ണത്തിനു ആനുപാദികമായി ഉയർത്താൻ ഇതുവരെയും സാധിച്ചിട്ടില്ല. മയൂത്ത് സർവകലാശാലയിൽ സയൻസ് പ്രോഗ്രാമിൽ പങ്കെടുക്കാനെത്തിയ വിദ്യാർഥികൾക്കു സെമിനാർ നടത്തുന്നതിനുള്ള ക്ലാസുകൾ പലപ്പോഴും വിദ്യാർഥി ബാഹുല്യം മൂലം തിങ്ങി നിറഞ്ഞിരിക്കുകയാണ്. ഇവിടുത്തെ ലാബുകളിലും മതിയായ രീതിയിൽ വിദ്യാർഥികളെ പ്രവേശിപ്പിക്കാൻ സാധിക്കുന്നില്ലെന്നും നൂലാൻ വ്യകതമാക്കുന്നു. ലെക്ചർ തീയറ്ററിൽ പോലും ഇപ്പോൾ ആവശ്യത്തിലധികം വിദ്യാർഥികൾ തിങ്ങി നിറഞ്ഞിരിക്കുകയാണെന്നും വ്യക്തമാക്കുന്നുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top