അമേരിക്കയില്‍ ജനിച്ച കുട്ടിക്കു ജനന സര്‍ട്ടിഫിക്കറ്റ് നിഷേധിച്ച അധികൃതരുടെ നടപടി ശരിയെന്നു കോടതി

സാന്‍ ആന്റോണിയെ(ടെക്‌സസ്): അമേരിക്കയില്‍ ജനനം നടന്നു എന്നതു കൊണ്ടു മാത്രം അധികൃതര്‍ ജനന സര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ സാധ്യമല്ല എന്ന യുഎസ് ഡിസ്ട്രിക്ട് കോര്‍ട്ട് ഇന്ന് സുപ്രധാന വിധി പ്രഖ്യാപനം നടത്തി.
അമേരിക്കയില്‍ ഇമ്മിഗ്രന്റായുള്ള മാതാപിതാക്കളില്‍ നിന്നും ആവശ്യമായ രേഖകള്‍ ചോദിച്ചിട്ടും അത് സര്‍പ്പിക്കാന്‍ കഴിയാതിരുന്നതിനാലാണ് ടെക്‌സസ് അധികൃതര്‍ ജനനസര്‍ട്ടിഫിക്കറ്റ് നല്‍കാന്‍ വിസമ്മതിച്ചത്. ഇതിനെ ചോദ്യം ചെയ്ത് സമര്‍പ്പിച്ച ഹര്‍ജി തല്ക്കാലം തള്ളിക്കൊണ്ടാണ് ജഡ്ജി വിധി പ്രഖ്യാപിച്ചത്. ടെക്‌സസ് സംസ്ഥാനത്തു നിയമവിരുദ്ധമായി നിരവധി പേര്‍ പ്രവേശിക്കുകയും അവര്‍ക്കു ഇവിടെ ജനിച്ച കുട്ടികള്‍ക്കു ജനനസര്‍ട്ടിഫിക്കറ്റ് ആവശ്യപ്പെടുകയും ചെയ്യുന്നത് പക്ഷേ, നിയമ തടസങ്ങള്‍ക്കും ഇടയാക്കുമെന്നു ജഡ്ജി റോബര്‍ട്ട് എല്‍ പിറ്റ്മാന്‍ വിധിന്യായത്തില്‍ ചൂണ്ടിക്കാട്ടി.
ടെക്‌സസ് അറ്റോര്‍ണി ജനറല്‍ കെന്‍ പാക്സ്റ്റണ്‍ ഈ വിധിയെ സ്വാഗതം ചെയ്തു. ഒരു ഡസണിലധികം ഇമ്മിഗ്രന്റ് മാതാപിതാക്കള്‍ ടെക്‌സസ് സംസ്ഥാനത്ത് ഇതേ കാരണം ചൂണ്ടിക്കാട്ടി നിയമനടപടികള്‍ സ്വീകരിച്ചിരുന്നു ഇവരുടെ മുപ്പത്തിരണ്ടു കുട്ടികള്‍ ജനന സര്‍ട്ടിഫിക്കറ്റ് ടെക്‌സ് അധികൃതര്‍ നിഷേധിച്ചിരുന്നു.
ജനനസര്‍ട്ടിഫിക്കറ്റ് ലഭിക്കാതിരുന്നാല്‍ അതു കുട്ടികളുടെ തുടര്‍ വിദ്യാഭ്യാസത്തെയും മെഡിക്കല്‍ കെയറിനെയും ബാധിക്കുമെന്ന് കുട്ടികള്‍ക്കു വേണ്ടി ഹാജരായ അറ്റോര്‍ണി ജനറല്‍ ഹാര്‍ബറി പറഞ്ഞു.

Top