ദിയ ലിങ്കിന്‍സ്റ്റാറിന്റെ” ഉത്രാടപ്പൂവ് ”ഓണ ആല്‍ബം റിലീസ് ചെയ്തു

റോണി കുരിശിങ്കല്‍ പറമ്പില്‍

ഡബ്ലിന്‍:പ്രവാസി മലയാളിയും അയര്‍ലണ്ടിലെ ശ്രദ്ധേയയായ കലാകാരിയുമായ ദിയ ലിങ്ക്വിന്‍സ്റ്റാര്‍ നായികയായി അവതരിപ്പിക്കുന്ന ആല്‍ബം ‘ഉത്രാടപ്പൂവ് ‘ റിലീസ് ചെയ്തു. ദിയയോടൊപ്പം കേരളസംസ്ഥാന സ്‌കൂള്‍ യുവജനോത്സവത്തില്‍ വിജയികളായ ബേസില്‍ സണ്ണി,ബെന്‍ സണ്ണി,അങ്കൂഷ,അമൃത മഞ്ജുഷ,രഞ്ജിത സജീവ്,അര്‍ച്ചന ബിജു,അഭിരാമി ജയന്ത്,രഹ്ന രാജ് ,ദിവ്യ,ജംസീ പാസ്റ്റര്‍ എന്നി പ്രതിഭകളും ഈ ആല്‍ബത്തില്‍ വിവിധ കലാരൂപങ്ങള്‍ അവതരിപ്പിക്കുന്നുണ്ട്.
തിരുവോണത്തിന്റെ പ്രാധാന്യവും കേരളിയ സംസ്‌കാരവും വിളിച്ചുണര്‍ത്തുന്ന മോഹിനിയാട്ടം, ഭരതനാട്യം, കേരളനടനം, തിരുവാതിര, കളരിപ്പയറ്റ് തുടങ്ങിയ കലാരൂപങ്ങള്‍ ഇവയില്‍ ഉള്‍പ്പെടുന്നു.തുമ്പയും തുളസിയും മുക്കുറ്റിയും മാവേലിയും ആര്‍പ്പുവിളികളുമായി കേരള സംസ്‌കാരം നിറഞ്ഞ് നില്‍ക്കുന്ന ഈ ആല്‍ബം ഓണോപഹാരമായാണ് സമര്‍പ്പിച്ചിട്ടുള്ളത്. ആല്‍ബത്തിന്റെ ചിത്രീകരണം എറണാകുളം ജില്ലയിലെ പിറവത്തിന് സമീപമുള്ള പാഴൂര്‍, ആമ്പല്ലൂര്‍, എടാട്ടുപയല്‍, മുളന്തുരുത്തി, ചോറ്റാനിക്കര, തിരുവാങ്കുളം, തൃപ്പക്കൂട്ടം ഇല്ലം,കൂട്ടേക്കാവ് ക്ഷേത്രം,തൃപ്പക്കൂടം ക്ഷേത്രം, കൊല്ലങ്കോട് കൊട്ടാരം എന്നിവിടങ്ങളിലായിരുന്നു.നിര്‍മ്മാണം:എം എം ലിങ്ക്വിന്‍സ്റ്റാര്‍

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top