ചിലങ്കകള്‍ അണിഞ്ഞ നൃത്ത ചുവടുകളിലൂടെ കാണികള്‍ക്ക് മികച്ച ദൃശ്യാനൂഭവം നല്‍കുവാന്‍ ഈസ്റ്റ് ആംഗ്ലിയ റീജിയണ്‍ ഒരുങ്ങുന്നൂ. ഈ മാസം 31 ാം തീയതി ബാസില്‍ഡണിലെ ജെയിംസ് ഹോണ്‍സ്ബി സ്‌കൂളാണ് കലയുടെ കേളികൊട്ടിന് വേദിയാകുക. റീജിയണിലെ കലാമേളക്കായുള്ള ഒരുക്കങ്ങള്‍ കഴിഞ്ഞ ദിവസം കൂടിയ ഭാരവാഹികളുടെ യോഗത്തില്‍ ചര്‍ച്ച ചെയ്തു. ബെഡ്‌ഫോര്‍ഡില്‍ കൂടിയ റീജിയണല്‍ ഭാരവഹികളുടെ യോഗത്തിലാണ് തയ്യാറെടുപ്പുകള്‍ക്ക് തുടക്കമിട്ടത്. നാഷണല്‍ പ്രസിഡന്റ് ഫ്രാന്‍സിസ് കവളക്കാട്ടിലിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ കലാമേളയ്ക്കായുള്ള ഒരുക്കങ്ങള്‍ കമ്മറ്റി അംഗങ്ങള്‍ വിലയിരുത്തി. കലാമേളയുടെ കോര്‍ഡിനേറ്ററായി നാഷണല്‍ കമ്മറ്റി അംഗം തോമസ് മാറാട്ടുകളത്തെ ഏകകണ്ഠമായി തിരഞ്ഞെടുത്തു. കൂടാതെ മറ്റ് കമ്മറ്റി അംഗങ്ങള്‍ക്കൂള്ള ചുമതലകളും യോഗത്തില്‍ ചര്‍ച്ച ചെയ്ത് തീരുമാനിച്ചു.
അസോസിയേഷന്‍ ഭാരവാഹികളുടെ പിന്തുണയും സഹകരണവും റീജിയണല്‍ പ്രസിഡന്റ് സണ്ണി മത്തായി യോഗത്തില്‍ അഭ്യര്‍ത്ഥിച്ചു. മത്സരങ്ങളില്‍ പങ്കെടുക്കുന്ന മത്സരാര്‍ത്ഥികള്‍ക്കായുള്ള അപേക്ഷാ ഫോമുകളും നിബന്ധനകളും അസോസിയേഷന്‍ ഭാരവാഹികള്‍ക്ക് അയച്ചു നല്കിയിട്ടുണ്ടെന്ന് സെക്രട്ടറി ഓസ്റ്റിന്‍ അഗസ്റ്റിന്‍ അറിയിച്ചു. രാവിലെ 8 മണിമുതല്‍ റെജിസ്‌ട്രേഷന്‍ നടപടികള്‍ ആരംഭിക്കുകയും 9 മണിയോടു കൂടി മത്സരങ്ങള്‍ തുടങ്ങാനൂമാണ് ആലോചിക്കുന്നത്. ഇക്കാരണത്താല്‍ തന്നെ മത്സരാര്‍ത്ഥികള്‍ കൃത്യ സമയത്തുതന്നെ റെജിസ്‌ട്രേഷന്‍ നടപടികള്‍ പൂര്‍ത്തിയാക്കി മത്സരങ്ങള്‍ക്ക് തയ്യാറാകണമെന്ന് അസോസിയേഷന്‍ മുഖേന മത്സരാര്‍ത്ഥികളെ അറിയിച്ചിട്ടുണ്ടുള്ളതായും ഓസ്റ്റിന്‍ പറഞ്ഞു.
കൃമപ്രകാരം നടത്തുന്ന മത്സങ്ങളില്‍ ഓരോ ഇനത്തിനൂം അനൂവദിച്ചിട്ടുള്ള സമയത്തു മാത്രമേ മത്സരം നടക്കുകയുള്ളു. അതിനാല്‍ താമസിച്ചു വരുന്ന മത്സരാര്‍ത്ഥികള്‍ക്ക് മത്സരിക്കുവാനൂള്ള അവസരം നഷ്ടപ്പെടാനൂള്ള സാധ്യതയും ഉണ്ട്. കഴിഞ്ഞ വര്‍ഷങ്ങളില്‍ നിന്ന് വ്യത്യസ്ഥമായി രാവിലെ ഒന്‍പതു മണിക്ക് തന്നെ മത്സരങ്ങള്‍ ആരംഭിക്കുവാനാണ് തീരുമാനിച്ചിരിക്കുന്നത്. വൈകി അവസാനിക്കൂന്ന കലാമേളകള്‍ മൂലം മത്സരിക്കാനെത്തുന്ന കുട്ടികള്‍ക്കുള്ള അസൗകര്യം യോഗത്തില്‍ ചര്‍ച്ച ചെയ്തിരുന്നൂ. അതിനാലാണ് രാവിലെ ഒന്‍പതു മണിയ്ക്ക് തന്നെ കലാമേളകള്‍ തുടങ്ങണമെന്ന നിര്‍ദ്ദേശം കമ്മറ്റിയില്‍ അവതരിക്കപ്പെട്ടത്. മത്സര ക്രമങ്ങളുടെ പട്ടിക കലാമേളയ്ക്ക് മുന്‍പായി പ്രസിദ്ധീകരിക്കാനൂം ശ്രമിക്കുന്നുണ്ട്. മത്സര ക്രമങ്ങള്‍ സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ക്ക് സെക്രട്ടറിയുമായി ബന്ധപ്പെട്ടാല്‍ ലഭ്യമാകും. കൂടാതെ അപേക്ഷാ ഫോം ഇനിയും ലഭിക്കാത്തവര്‍ താഴെ കൊടുത്തിരിക്കൂന്ന ഈമെയിലില്‍ ബന്ധപ്പെട്ടാല്‍ അയച്ചു നല്‍കും.
നൂറുകണക്കിന് ആളൂകള്‍ കാണികളായി എത്തുന്ന കലാമേളകള്‍ ഈസ്റ്റ് ആംഗ്ലീയയില്‍ തന്നെയുള്ള മലയാളികള്‍ ഒത്തുകൂടുന്ന ഏറ്റവും വലിയ പരിപാടികളില്‍ ഒന്നാണ്. വ്യത്യസ്ഥമായ കാലാ രൂപങ്ങള്‍ സ്റ്റേജില്‍ അവതരിപ്പിക്കൂന്ന കുട്ടികള്‍ നമ്മുടെ സംസ്‌ക്കാരവും പൈതൃകവും നിലനിര്‍ത്തുകയും ചെയ്യുന്നൂ എന്നൂള്ളതാണ് യുക്മ കലാമേളകളെ മറ്റ് പരിപാാടികളില്‍ നിന്ന് വ്യത്യസ്ഥമാക്കൂന്നത്. ബാസില്‍ഡണില്‍ നടക്കുന്ന കലാമേളയില്‍ സ്‌പോണ്‍സര്‍മാരാകാന്‍ താല്പര്യമുള്ളവര്‍ കലാമേളയുടെ കോര്‍ഡിനേറ്റര്‍ തോമസ് മാറാട്ടുകളത്തെ താഴെപ്പറയുന്ന നമ്പറില്‍ ബന്ധപ്പെടുക.
തോമസ് മാറാട്ടുകളം – 07828 126 981
സണ്ണി മത്തായി – 07727 993 229
ഓസ്റ്റിന്‍ അഗസ്റ്റിന്‍ – 07889 869 216
E Mail: secretaryuukmaeastanglia@