യുക്മ ഈസ്റ്റ് ആംഗ്ലീയ റീജിയണല്‍ കലാമേള ഒക്ടോബര്‍ 15 ന്

uukma-eastanglia-kalamela

യുക്മ ദേശീയകലാമേളയോടനുബന്ധിച്ച് നടക്കൂന്ന റീജിയണല്‍ കലാമേളകളില്‍ ഈസ്റ്റ് ആംഗ്ലിയ കലാമേള ഒക്ടോബര്‍ 15 ാം തീയതി ബാസില്‍ഡനില്‍ നടക്കൂം. ബസില്‍ഡനിലെ ലീന്‍സ്റ്റെര്‍ റോഡിലുള്ള ജെയിംസ് ഹോണ്‍സ്ബി സ്‌കൂളിലാണ് ഇത്തവണയും കലാമേള നടക്കുക. കഴിഞ്ഞ വര്‍ഷവും ഇതേ വേദിയിലാണ് കലയുടെ കേളി കൊട്ടിന് തിരശ്ശീല ഉയര്‍ന്നത്. കലാമേളയോടനൂബന്ധിച്ചുള്ള പ്രാഥമിക ഒരുക്കങ്ങള്‍ റീജിയണല്‍ ഭാരവാഹികളുടെ നേതൃത്വത്തില്‍ ഇതിനൊടകം തന്നെ ആരംഭിച്ചു കഴിഞ്ഞു. യുക്മ സ്നേഹികള്‍ വളരെ ആവേശത്തോടെയാണ് ഈസ്റ്റ് ആംഗ്ലീയ റീജിയണല്‍ കലാമേളയില്‍ പങ്കെടുക്കൂന്നത്.

ഒകടോബര്‍ 15 ാം തീയതി രാവിലെ എട്ടുമണിയ്ക്ക് തന്നെ പ്രവേശന കവാടം മത്സാര്‍ത്ഥികള്‍ക്കായി തുറന്നിടും. രാവിലെ ഒന്‍പതു മണിക്ക് തന്നെ മത്സരങ്ങള്‍ ആരംഭിക്കും. മത്സര ക്രമവും മത്സരാര്‍ത്ഥികളുടെ ഇനം തിരിച്ചുള്ള വിവരങ്ങളും കലാമേളയ്ക്ക് മുന്‍പായി പ്രസിദ്ധീകരിക്കുമെന്ന് റീജിയണല്‍ പ്രസിഡന്റ് രെഞ്ജിത്ത് കുമാര്‍ അറിയിച്ചു. എല്ലാ അസോസിയേഷന്‍ അംഗങ്ങളും റെജിസ്ട്രേഷനായുള്ള പ്രാരംഭ നടപടികള്‍ ആരംഭിക്കണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് റീജിയണല്‍ സെക്രട്ടറി ഓസ്റ്റിന്‍ അഗസ്റ്റിന്‍ അസോസിയയേഷനൂകള്‍ക്ക് അറിയിപ്പ് സന്ദേശം അയച്ചിട്ടൂണ്ട്. റീജിയണിന്റെ കീഴിലുള്ള അംഗ അസോസിയേഷനൂകള്‍ മത്സരാര്‍ത്ഥികളുടെ പേരു വിവരങ്ങള്‍ താഴെപ്പറയുന്ന ഈ മെയില്‍ വിലാസത്തില്‍ സെക്രട്ടറിക്ക് അയച്ചു നല്കേണ്ടതാണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

റീജിയണിന്റെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ജനകീയമാക്കുകയും എല്ലാ അസോസിയേഷനൂകള്‍ക്കൂം തുല്യ പങ്കാളിത്തവും നല്കി കാലാമേള വന്‍വിജയകരമാക്കാനാണ് റീജിയണിന്റെ ശ്രമമെന്ന് രെഞ്ജിത്ത് കുമാര്‍ അറിയിച്ചു. ദേശീയ പ്രസിഡന്റ് അഡ്വ ഫ്രാന്‍സിസ് കവളക്കാട്ടിന്റെ മേല്‍ നോട്ടത്തില്‍ പ്രത്യേക കമ്മറ്റിയും ഉടന്‍ തന്നെരൂപീകരിക്കൂമെന്നൂം പ്രസിഡന്റ് അറിയിച്ചു.

റെജിസ്ട്രേഷനായുള്ള അപേക്ഷാ ഫാറവും നിയമാവലിയും ഉടന്‍ തന്നെ പ്രസിദ്ധീകരിക്കുന്നതാണ്. കലാമേളയില്‍ പങ്കെടുക്കുവാന്‍ താല്പര്യമുള്ള മത്സരാര്‍ത്ഥികള്‍ വിവരങ്ങള്‍ക്കായി [email protected] ഈ മെയിലില്‍ ബന്ധപ്പെടുക.

Top