ബെൽഫാസ്റ്റ് : നോർത്തേൺ അയർലണ്ടിലെ അധികാര പങ്കിടൽ ചരിത്രപരമെന്ന് ഐറീഷ് പ്രധാനമന്ത്രി ലിയോ വരാദ്ക്കർ ! സ്റ്റോർമോണ്ട് എക്സിക്യൂട്ടീവ് “ഇവിടെ നിലനിൽക്കുമെന്ന്” തനിക്ക് ആത്മവിശ്വാസമുണ്ടെന്നും വരാദ്ക്കർ. ബെൽഫാസ്റ്റിൽ സ്റ്റോർമോണ്ട് നേതാക്കളുമായി ചർച്ച നടത്തിയതിന് ശേഷം പ്രതികരിക്കുകയായിരുന്നു വരാദ്ക്കർ
ബെൽഫാസ്റ്റിലെ ആദ്യത്തെ ദേശീയവാദിയായ ഫസ്റ്റ് മിനിസ്റ്ററായ സിൻ ഫെയിനിൻ്റെ മിഷേൽ ഒ നീൽ, ഡിയുപി ഡെപ്യൂട്ടി ഫസ്റ്റ് മിനിസ്റ്റർ എമ്മ ലിറ്റിൽ-പെൻഗെല്ലി എന്നിവരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തി. ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് ഒ’നീൽ, ലിറ്റിൽ-പെംഗല്ലി, എക്‌സിക്യൂട്ടീവ് എന്നിവരുമായും വരാദ്ക്കർ ചർച്ച നടത്തി.
ഗുഡ് ഫ്രൈഡേ സമാധാന ഉടമ്പടിയുടെ ഗ്യാരൻറർമാരായ രണ്ട് നേതാക്കളും പാർലമെൻ്റ് മന്ദിരത്തിൽ ഉഭയകക്ഷി കൂടിക്കാഴ്ചയ്ക്കായി പരസ്പരം കണ്ടുമുട്ടിയിരുന്നു .കഴിഞ്ഞ ഒന്നോ രണ്ടോ വർഷങ്ങളിൽ പല സമയങ്ങളിലും ഇങ്ങനെ ഒരു ഭരണ കേന്ദ്രീകരണം ഉണ്ടാകുമെന്ന് ഞാൻ കരുതിയിരുന്നില്ല എന്നും വരദ്കർ പറഞ്ഞു. ബ്രിട്ടീഷ് ഐറിഷ് കൗൺസിലിനൊപ്പം നോർത്ത് സൗത്ത് മിനിസ്റ്റീരിയൽ കൗൺസിൽ എത്രയും വേഗം വീണ്ടും പ്രവർത്തിക്കുന്നത് കാണാൻ തനിക്ക് താൽപ്പര്യമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
“നമുക്ക് സെൻ്റ് പാട്രിക്സ് ഡേ സന്ദർശനങ്ങൾ ഉണ്ടാകും, അത് കൂടുതൽ പോസിറ്റീവ് അനുഭവം കൈക്കൊള്ളുമെന്ന് ഞാൻ കരുതുന്നു എന്ന് ലിയോ പറഞ്ഞു .യോഗത്തിന് ശേഷം മാധ്യമപ്രവർത്തകരോട് സംസാരിച്ച പ്രധാനമന്ത്രി പുതിയ ചുമതലകൾ ഏറ്റെടുത്തതിന് പ്രഥമ മന്ത്രിയെയും ഡെപ്യൂട്ടി ഫസ്റ്റ് മിനിസ്റ്ററിയെയും അഭിനന്ദിക്കാനും ഈ എക്സിക്യൂട്ടീവിനെ വിജയകരമാക്കാൻ സഹായിക്കുന്നതിന് ഞങ്ങളാൽ കഴിയുന്നതെല്ലാം ചെയ്യുമെന്ന് പ്രതിജ്ഞയെടുക്കാനും ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞു.