പ്രവാസി മലയാളി ഫെഡറേഷന്റെ ഗ്ലോബൽ ഓർഗനൈസർ ചേർത്തല സ്വദേശി വർഗീസ് ജോൺ കൺസർവേറ്റിവ് പാർട്ടി സ്ഥാനാർഥി

ലണ്ടൻ : പ്രവാസി മലയാളി ഫെഡറേഷന്റെ ഗ്ലോബൽ ഓർഗനൈസർ ചേർത്തല സ്വദേശി വർഗീസ് ജോൺ യുകെയിലെ ലണ്ടനിൽ വോക്കിങ് ബറോ കൗൺസിലിൽ മേയ് നാലിന് നടക്കുന്ന തിരഞ്ഞെടുപ്പിൽ കൺസർവേറ്റിവ് പാർട്ടി സ്ഥാനാർഥിയായി ജനവിധി തേടുന്നു. ഒരു മലയാളി ആദ്യമായിട്ടാണ് ലണ്ടനിലെ വോക്കിങ് ബറോയിൽ മത്സര രംഗത്ത് എത്തുന്നത്. ‍വർഗീസ് ജോൺ ഏറ്റുമുട്ടുന്നത് ലിബറൽ ഡെമോക്രാറ്റ് പാർട്ടിയുടെ ശക്തികേന്ദ്രമായ മൗണ്ട് ഹെർമൻ വാർഡിൽ ആണ്.

2010 മുതൽ കൺസേർവേറ്റീവ് പാർട്ടിയിൽ പ്രവർത്തിക്കുന്ന ‍വർഗീസ് 2014 മുതൽ ജോലി ചെയ്യുന്ന സെയിൻസ്ബറിസ് എന്ന സ്ഥാപനത്തിൽ അഞ്ഞൂറോളം വരുന്ന സഹപ്രവർത്തകരുടെ തിരഞ്ഞെടുക്കപ്പെട്ട യൂണിയൻ പ്രതിനിധിയും പ്രവാസി മലയാളി ഫെഡറേഷന്റെ ഗ്ലോബൽ ഓർഗനൈസറും മുൻ ഗ്ലോബൽ ജനറൽ സെക്രട്ടറിയും ആണ്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇന്ത്യൻ സമൂഹത്തിനും, സ്ഥാനാർഥിയായ വർഗീസ് ജോണിനും പൂർണ്ണ പിന്തുണയുമായി വോക്കിങ് എം.പി. ജോനാഥൻ ലോർഡും കഴിഞ്ഞ ദിവസം വർഗീസ് ജോണിന്റെ പ്രചാരണത്തിന് ഇറങ്ങി.

എൻഎച്ച്എസിൽ ജോലി ചെയ്യുന്ന ഭാര്യ ലവ്‌ലിയും യൂണിവേഴ്സിറ്റി വിദ്യാർഥിയായ ആൻ തെരേസയും, എ ലെവൽ വിദ്യാർഥി ജേക്കബ് ജോണും അടങ്ങുന്നതാണ് വർഗീസ് ജോണിന്റെ കുടുംബം.പ്രവാസി മലയാളി ഫെഡറേഷൻ ഗ്ലോബൽ ഓർഗനൈസർ ആയ വർഗീസ് ജോണിന്റെ വിജയത്തിന് വിവിധ റിജനുകൾ ആശംസകൾ അറിയിച്ചു.

Top