ജോസ് മാത്യു പനച്ചിക്കൻ നിര്യാതനായി.മികച്ച സംഘാടകനായ ജോസ് പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ കോ ഓര്‍ഡിനേറ്ററായിരുന്നു.

കോട്ടയം: പ്രവാസി മലയാളി ജോസ് മാത്യു പനച്ചിക്കൻ (62 )നാട്ടിൽ നിര്യാതനായി.പ്രവാസി മലയാളി ഫെഡറേഷന്‍ ഗ്ലോബല്‍ കോ ഓര്‍ഡിനേറ്റര്‍ ആയിരുന്നു . കൂത്താട്ടുകുളത്തെ വസതിയില്‍ വച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു അന്ത്യം. വീട്ടില്‍ അവശ നിലയില്‍ കണ്ടെത്തിയ ജോസ് മാത്യുവിനെ വീട്ടു ജോലിക്കാർ ഉടന്‍ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

കൂത്താട്ടുകുളം പൂവക്കുളം പനച്ചിക്കല്‍ ജോസ് മാത്യു പനച്ചിക്കന്‍ മികച്ച സഘാടകൻ ആയിരുന്നു .ലോക കേരള സഭാംഗമായിരുന്നു. പതിറ്റാണ്ടുകളായി ഓസ്ട്രിയയില്‍ താമസമാക്കിയ ജോസ് മാത്യു പ്രവാസി സംഘടനാ പ്രവര്‍ത്തന രംഗത്ത് സജീവമായിരുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഏതാനും മാസങ്ങളായി നാട്ടില്‍ കഴിയുകയായിരുന്നു ജോസ് മാത്യു . അടുത്ത ദിവസങ്ങളിൽ ഓസ്ട്രിയയിലേയ്ക്ക് മടങ്ങാനിരിക്കെയാണ് മരണം. 2 മക്കളുണ്ട് . ഇരുവരും ഓസ്ട്രിയയിലാണ്.മൃതശരീരം ദേവമാതാ ഹോസ്പിറ്റൽ മോർച്ചറിയിൽ.സംസ്കാരം പിന്നീട് .

Top