വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ ഉപവാസ പ്രാര്‍ത്ഥന ;ഇനി മുതല്‍ കില്‍ഡെറില്‍

ഡബളിന്‍ : ക്യാഷ്യല്‍ , എമിലി രൂപതകളുടെ ആര്‍ച്ചുബിഷപ്പ് റവ. ഡോ. കിരണ്‍ ഒറയിലി പേട്രണ്‍ ബിഷപ്പായിട്ടുള്ളതും, റവ. ഫാ. ജോര്‍ജ്ജ് അഗസ്റ്റിന്‍ നേതൃത്വം നല്കുന്നതുമായിട്ടുള്ള വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ ആഭിമുഖ്യത്തില്‍ പോര്‍ട്ട്‌ലീഷില്‍, കഴിഞ്ഞ നാലു വര്‍ഷമായി എല്ലാ ആദ്യ ശനിയാഴ്ച്ചകളിലും നടത്തിവരാറുള്ള ഉപവാസ പ്രാര്‍ത്ഥനയും, അതേ ദിവസം തന്നെ നടത്തിവരുന്നതുമായ കുട്ടികളുടെ ധ്യാനവും, ഈ ഒക്ടോബര്‍ ഒന്നാം തിയതി ശനിയാഴ്ച്ച (01/10/2016)മുതല്‍ കൗണ്ടി കില്‍ഡെറിലെ ന്യൂടൗണിലുള്ള ചര്‍ച് ഓഫ് നേറ്റിവിറ്റിയില്‍ വച്ച് നടത്തപ്പെടുന്നതാണ്. fastin-voipരാവിലെ 10 .30 ന് ജപമാലയോടെ ആരംഭിക്കുന്ന ശുശ്രുഷയില്‍ സ്തുതിപ്പ് , വചന പ്രഘോഷണം, നിത്യ സഹായമാതാവിന്‍്റെ നൊവേനയെ തുടര്‍ന്ന് ദിവ്യബലിയും, ആരാധനയും, രോഗികള്‍ക്കായുള്ള പ്രാര്‍ത്ഥനയും നടത്തപ്പെടുന്നതാണ്. വൈകുന്നേരം 4 .30 ന് ശുശ്രുഷകള്‍ സമാപിക്കും. (ഡബ്ലിനില്‍ നിന്നും 30 മിനിറ്റില്‍ ഇവിടെ എത്തിച്ചേരാവുന്നതാണ് .)
കഴിഞ്ഞ നാലു വര്‍ഷമായി നിരവധി ലോക പ്രശസ്ത വചന പ്രഘോഷകര്‍ കടന്നു വരികയും അയര്‍ലണ്ടിലെ നിരവധി കുടുംബങ്ങള്‍ക്ക് ആത്മീയവും ശാരീകവും മാനസീകവുമായാ സമാധാനവും സന്തോഷവും സൗഖ്യവും ഉപവാസ പ്രാര്‍ത്ഥനയിലൂടെ ലഭിച്ചതായി നിരവധിപേര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് .ഈ ഉപവാസ പ്രാര്‍ത്ഥനയിലേക്ക് ഏവരെയും വോയിസ് ഓഫ് പീസ് മിനിസ്ട്രി സ്വാഗതം ചെയ്യുന്നു.

THE CHURCH OF THE NATIVITY (Saint Patrick’s Church)
NEWTOWN, ENFIELD.CO. KILDARE,Eir code – A83 YY49.
For google search.Saint Patrick’s Church, Enfield, Co. Kildare, Ireland.(Near Newton National School).

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

കൂടുതൽ വിവരങ്ങൾക്ക് :-Monachan : 0877553271, Silju : 0863408825, Anish : 0879726281,

Top