വോയിസ് ഓഫ് പീസ് മിനിസ്ട്രിയുടെ ഉപവാസ പ്രാര്‍ത്ഥന പോര്‍ട്ട്‌ലീഷില്‍ നിന്നും കില്‍കോക്ക് ന്യൂടൗണിലേക്ക് മാറ്റി

ഡബളിന്‍ : കഴിഞ്ഞ നാലു വര്‍ഷമായി എല്ലാ ആദ്യ ശനിയാഴ്ച്ചകളിലും നടത്തിവരാറുള്ള ത്മ്ബ്ന്ക്വ് ഹമ്^വ് ]ഒക്വ് മിനിസ്ട്രിയുടെ ഉപവാസ പ്രാര്‍ത്ഥനയും അതേ ദിവസം തന്നെ നടത്തിവരുന്നതുമായ കുട്ടികളുടെ ധ്യാനവും ഈ ഒക്ടോബര്‍ ശനിയാഴ്ച്ച ഒന്നാം തിയതി മുതല്‍ കൗണ്ടി കില്‍ഡെറിലുള്ള കില്‍കോക്ക്‌ ന്യൂടൗണ്‍ ചര്‍ച്ചില്‍ വച്ച് നടത്തപ്പെടുന്നതാണ്. (ശൈന്റ് പ്പറ്റ്രിക്ക്’സ് ഛുര്ച്, ഏന്ഫിെല്ദ്, ചൊ. ക്കില്ദരെ, ഈരെലന്ദ്.) രാവിലെ 10 .30 ന് ജപമാലയോടെ ആരംഭിക്കുന്ന ശുശ്രുഷയില്‍ സ്തുതിപ്പ് , വചന പ്രഘോഷണം,നിത്യ സഹായമാതാവിന്‍്റെ നൊവേനയെ തുടര്‍ന്ന് ദിവ്യബലിയും,ആരാധനയും, രോഗികള്‍ക്കായുള്ള പ്രാര്‍ത്ഥനയും നടത്തപ്പെടുന്നതാണ്. വൈകുന്നേരം 4 .30 ന് ശുശ്രുഷകള്‍ സമാപിക്കും. ഈ ശുശ്രുഷകള്‍ക്ക് റവ. ഫാ. ജോര്‍ജ്ജ് അഗസ്റ്റിനും ടീം അംഗങ്ങളും നേതൃത്വം നല്‍കുന്നതാണ്

കഴിഞ്ഞ നാലു വര്‍ഷമായി അയര്‍ലണ്ടിലെ നിരവധി കുടുംബങ്ങള്‍ക്ക് ആത്മീയവും ശാരീരികവും മാനസീകവുമായാ സമാധാനവും സന്തോഷവും സൗഖ്യവും ഉപവാസ പ്രാര്‍ത്ഥനയിലൂടെ ലഭിച്ചതായി നിരവധിപേര്‍ സാക്ഷ്യപ്പെടുത്തിയിട്ടുണ്ട് .

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഈ ഉപവാസ പ്രാര്‍ത്ഥനയിലേക്ക് ഏവരെയും വോയിസ് ഓഫ് പീസ് മിനിസ്ട്രി സ്വാഗതം ചെയ്യുന്നു.കൂടുതല്‍ വിവരങ്ങള്‍ക്ക് :-
മ്മൊനചന്‍ : 0877553271, ശില്ജു : 0863408825, ആനിഷ് : 0879726281,

Top