സ്വന്തം ലേഖകൻ
ഡബ്ലിൻ: മാസങ്ങൾ നീണ്ടു നിന്ന ചർച്ചകൾക്കും ആവേശപൂർമായ അവകാശവാദങ്ങൾക്കും ശേഷം അധികാരത്തിലെത്തിയ ന്യൂനപക്ഷ സർക്കാർ കടന്നു പോകുന്നത് നൂൽപ്പാലത്തിലൂടെ. എൻഡാ കെനിയുടെ നേതൃത്വത്തിൽ ഫൈൻഗായേൽ രൂപീകരിച്ച സർക്കാരിനു സഭയിൽ ആദ്യമായി തോൽവി നേരിട്ടു. ലേബർ പാർ്ട്ടി കൊണ്ടു വന്ന പ്രമേയത്തിനെതിരെ ഫൈൻഗായേൽ സർക്കാർ കൊണ്ടു വന്ന ഔദ്യോഗിക പ്രമേയമാണ് ദയനീയമായി പരാജയപ്പെട്ടത്.
തൊഴിലാളികളുടെ അവകാശങ്ങൾ സംരക്ഷിക്കുന്നതിനായി ലേബർ പാർട്ടി മുന്നോട്ടു വച്ച പ്രമേയത്തിനെതിരെ ഫൈൻഗായേൽ നേതൃത്വത്തിലുള്ള സർക്കാർ കൊണ്ടുവന്ന പ്രമേയം വോട്ടെടുപ്പിൽ പരാജയപ്പെടുകയായിരുന്നു.58നെതിരെ 78 വോട്ടുകൾക്കാണ് സർക്കാരിന്റെ പരാജയം.
തൊഴിലാളികളുടെ അവകാശസംരക്ഷണത്തിന്റെ ഭാഗമായി വേതനം വർദ്ധിപ്പിക്കുകയടക്കമുള്ള കാര്യങ്ങളായിരുന്നു ലേബറിന്റെ പ്രമേയത്തിൽ പ്രതിപാദിച്ചിരുന്നത്.
കഴിഞ്ഞയാഴ്ച വാട്ടർ ചാർജ്ജ് നിർത്തലാക്കുന്നതുമായി ബന്ധപ്പെട്ട് ഷിൻ ഫെൻ കൊണ്ടുവന്ന പ്രമേയത്തെ സർക്കാർ പക്ഷം പരാജയപ്പെടുത്തിയിരുന്നു. അന്നത്തെ വോട്ടെടുപ്പിൽ ഫിന്നാഫെയിൽ വിട്ടു നിൽക്കുകയായിരുന്നു.