ശമ്പളത്തെച്ചൊല്ലിയുള്ള തർക്കം തീരുന്നില്ല; ഡബ്ലിൻ ബസ് ജീവനക്കാർ 48 മണിക്കൂർ സമരത്തിനൊരുങ്ങുന്നു

അഡ്വ.സിബി സെബാസ്റ്റ്യൻ

ഡബ്ലിൻ: ശമ്പളവർധനവ് ആവശ്യപ്പെട്ട് ഡബ്ലിൻ ബസ് ജീവനക്കാർ 48 മണിക്കൂർ സമരത്തിനൊരുങ്ങുന്നു. സെപ്റ്റംബർ എട്ട്, ഒൻപത്, പതിനഞ്ച് പതിനാറ്, 23-24 തീയതികളിൽ സമരം നടത്തുന്നതിനാണ് ഇപ്പോൾ യൂണിയൻ നേതാക്കൾ സമരത്തിനൊരുങ്ങുന്നത്. തർക്കം പരിഹരിക്കാൻ വർക്ക് പ്ലേസ് റിലേഷൻ കമ്മിഷൻ തയ്യാറാകാത്തതിനാലാണ് ഇപ്പോൾ ബസ് തൊഴിലാളികൾ സമരത്തിനൊരുങ്ങുന്നത്.
ഡബ്ലിൻ ബസ് ജീവനക്കാരുടെ തൊഴിലാളി യൂണിയനുകൾ കഴിഞ്ഞ ദിവസം സംഗമിച്ച് സമരം നടത്തേണ്ട തീയതി സംബന്ധിച്ചു ധാരണത്തിൽ എത്തിച്ചേർന്നതോടെയാണ് ഇതു സംബന്ധിച്ചുള്ള പ്രസ്താവന പുറത്തു വന്നത്. എൻബിആർയു ജനറൽ സെക്രട്ടറി ഡെർമോട്ട് ഓ ലാറി കഴിഞ്ഞ ദിവസം നടത്തിയ പ്രസ്താവനയിൽ കമ്പനികളെകുറ്റപ്പെടുത്തിയിരുന്നു. ശമ്പള വർധനവ് സംബന്ധിച്ചു ബസ് കമ്പനികൾ ഒളിച്ചുകളി നടത്തുന്നതാണ് പ്രശ്‌നങ്ങളുടെ പ്രധാന കാരണമെന്നായിരുന്നു ഇവരുടെ ആരോപണം.
ഡബ്ലിൻ ബസ് സർവീ്‌സ് ജീവനക്കാര് 15 ശതമാനത്തിന്റെ ശമ്പളവർധനവാണ് ഇപ്പോൾ ആവശ്യപ്പെട്ടിരിക്കുന്നത്. ഇതോടൊപ്പം 2008 ന്റെ അടിസ്ഥാനത്തിൽ ശമ്പളത്തിൽ ആറു ശതമാനത്തിന്റെ വർധനവും ജീവനക്കാർ പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top