ശമ്പള പരിഷ്‌കരണത്തെച്ചൊല്ലിയുളള തർക്കം; രാജ്യത്തെ ലൈറ്റ് ട്രെയിൻ സിസ്റ്റത്തിലെ ജീവനക്കാർ സമരത്തിലേയ്ക്ക്

സ്വന്തം ലേഖകൻ

ഡബ്ലിൻ: രാജ്യത്തെ ലൈറ്റ് റെയിൽ സിസ്റ്റമായ ലുആസിലെ ജീവനക്കാർ സമരത്തിലേയ്‌ക്കെന്ന തീരുമാനത്തിൽ നിന്നു പിന്നോട്ടില്ലെന്നു ജീവനക്കാരുടെ സംഘടനൾ വ്യക്തമാക്കുന്നു. ലൈറ്റ് ട്രെയിൻ സർവീസ് നടത്തുന്ന ജീവനക്കാർ ഈസ്റ്റർ ഞായറാഴ്ചയും തൊട്ടടുത്ത തിങ്കളാഴ്ചയുമാണ് ശമ്പള വർധനവിന്റെ ആവശ്യം ഉന്നയിച്ചു സമരത്തിലേയ്ക്കു കടക്കുന്നത്. സമരം മാറ്റി വയ്ക്കാൻ തയ്യാറല്ലെന്നു യൂണിയൻ ജീവനക്കാർ ചർച്ച നടത്താനെത്തിയ അധികൃതരുമായി വ്യക്തമാക്കിയിരുന്നു.
വർക്ക് പ്ലേസ് റിലേഷൻ കമ്മിഷൻ കഴി്ഞ്ഞ ദിവസം നടത്തിയ ചർച്ചകളിൽ മുന്നോട്ടു വച്ച പേ ഡീൽ എസ്‌ഐപിടിയുവിലെ ജീവനക്കാർ തള്ളിക്കളയുകയായിരുന്നു. മാസങ്ങളായി നീണ്ടു നിൽക്കുന്ന തർക്കം പരിഹരിക്കുക എന്ന ലക്ഷ്യത്തോടെയാണ് വർക്ക് പ്ലേസ് റിലേഷൻ കമ്മിഷൻ തർക്ക പരിഹാരത്തിനായി യൂണിയനുകൾക്കു മുന്നിൽ ചർച്ച നടത്തി പുതിയ ശമ്പള പരിഷ്‌കരണ റിപ്പോർട്ട് സമർപ്പിച്ചത്.
ചർച്ചകൾ തുടരുന്നതിനു തങ്ങൾ സന്നദ്ധരാണെന്നും എന്നാൽ, ലൂആസ് ഓപ്പറേറ്റർമാർ തങ്ങളുടെ ശമ്പള പരിഷ്‌കരണകാര്യത്തിൽ കൂടുതൽ ഉദാരമായ നിലപാട് സ്വീകരിക്കുകയാണ് വേണ്ടതെന്നുമാണ് ജീവനക്കാരുടെ സംഘടനകളുടം വാദം. ശമ്പളം പരിഷ്‌കരണം നടപ്പാക്കിയില്ലെങ്കിൽ തുടർ സമരത്തിന്റെ ഭാഗമായി അടുത്ത ആഴ്ച വീണ്ടും സമരം നടത്തുമെന്ന ഭീഷണിയാണ് തൊഴിലാളി സംഘടനകൾ വീണ്ടും ഉയർത്തിയിരിക്കുന്നത്. ഇതോടൊപ്പം ഏപ്രിലിൽ തൊഴിലാളികൾ സമരം നടത്താനുള്ള തീയതികളും നിശ്ചയിച്ചിട്ടുണ്ട്.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top