തൊഴിലില്ലായ്മ വേതനം വാങ്ങുന്നവർക്കു വിദേശത്തും ജോലി തേടാം; സാമൂഹിക സുരക്ഷാ വകുപ്പിന്റെ നിർദേശം

സ്വന്തം ലേഖകൻ

ഡബ്ലിൻ:ജോലി തേടുന്നവരോട് വിദേശത്ത് ജോലിക്ക് ശ്രമിക്കാൻ നിർദ്ദേശവുമായി സാമൂഹിക സുരക്ഷ വകുപ്പ്. തൊഴിലില്ലായ്മ വേതനം വാങ്ങുന്ന 13000ഓളം പേർക്ക് കത്ത് വഴിയാണ് ഇക്കര്യം അറിയിച്ചത്.
ജർമ്മനി, സ്‌പെയിൻ,നോർവ്വേ എന്നീ രാജ്യങ്ങളാണ് വകുപ്പിന്റെ നിർദ്ദേശത്തിലുള്ള രാജ്യയങ്ങൾ. തൊഴിൽ തേടുന്നവർക്ക് അവസരങ്ങളെപ്പറ്റി ധാരണയുണ്ടാക്കാനാണ് ഗവൺമെന്റ് നേരിട്ട് ഇത്തരം നിർദ്ദേശങ്ങൾ നൽകുന്നത്. എന്നാൽ ഗവൺമെന്റിന്റെ ഈ നടപടിക്കെതിരെ പ്രതിപക്ഷത്തുനിന്നും നിന്നും രൂക്ഷമായ വിമർശനമാണ് ഉയർന്നിരിക്കുന്നത്.
യൂറോപ്യൻ രാജ്യങ്ങളിലെ വർദ്ധിച്ച് വരുന്ന തൊഴിൽ സാധ്യതകൾ ഉപയോഗപ്പെടുത്തണമെന്നാണ് സാമൂഹിക സുരക്ഷ വകുപ്പിന്റെ അഭ്യർഥന

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക
Top