
സ്വന്തം ലേഖകൻ
ഡബ്ലിൻ:റീസൈക്ലിങ്ങിന് പ്രധാന്യം നൽകിക്കൊണ്ടുള്ള പുതിയ മാലിന്യ നിർമ്മാർജ്ജന പദ്ധതി കുടുംബമായി താമസക്കുന്നവർക്ക് തിരിച്ചടിയാകും. ഓരോ കുടുംബവും പുറംന്തള്ളുന്ന മാലിന്യത്തിന്റെ ഭാരമനുസരിച്ചാണ് പണം നൽകേണ്ടി വരിക. ഇത് വർഷത്തിൽ 160 യൂറോ വരെ അധികചിലവ് വരുമെന്നാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ജൂലൈ 1 മുതൽ പ്രാബല്യത്തിൽ വരുന്ന നിയമത്തിൽ ഏറ്റവും ബുദ്ധിമുട്ടിലാകുക വലിയ കുടുംബമായി താമസിക്കുന്നവരെയാണ്. ഇവർ മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതൽ തുക നൽകേണ്ടി വരും.കറുപ്പ്, ഗ്രേ തുടങ്ങിയ നിറങ്ങളിലുള്ള വേസ്റ്റ്ബിന്നിൽ നിക്ഷേപിക്കുന്നവയ്ക് കിലോക്ക് 11 സെന്റ്, ബ്രൗൺ ബിന്നിന് കിലോക്ക് 6 സെന്റ് എന്നിങ്ങനെയാണ് ചാർജ്ജ് വരിക. പച്ച നിറത്തിലുള്ള റീസൈക്ലിംഗിനുള്ള ബിന്നിൽ നിക്ഷേപിക്കുന്നവയ്ക് പണം നൽകേണ്ടതില്ല എന്നും കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.
പുതിയ ചാർജ്ജ് ഈടാക്കൽ പദ്ധതി വേസ്റ്റുകൾ പുറന്തള്ളുന്നത് കുറയ്ക്കാനും റീസൈക്ലിംഗ് പ്രോത്സാഹിപ്പിക്കാനുമാണെന്നാണ് അധികൃതരുടെ വാദം. ചാർജ്ജ് ഈടാക്കുന്നത് വേസ്റ്റ് കുറക്കുന്നതിനും അതുവഴി വഴി യൂറോപ്യൻ യൂണിയൻ നിർദേശങ്ങൾ പൂർത്തിയാക്കുന്നതിനും സഹായിക്കുമെന്ന് ഹൗസിങ്ങ് മിനിസ്റ്റർ പറയുന്നു.
എന്നാൽ ചാർജ്ജ് ഈടാക്കുന്നത് മാലിന്യങ്ങൾ മറ്റ് സ്ഥലങ്ങളിൽ നിയമവിരുദ്ധമായി പുറംതള്ളുന്നതിന് കാരണമാകുമെന്ന ആക്ഷേപവുമുണ്ട്. അപ്രതീക്ഷിതമായി ചാർജ്ജ് വർദ്ധിപ്പിച്ചതിൽ ജനങ്ങൾ ആശങ്കയിലാണ്. സാമ്പത്തികമായി പിന്നോക്കാവസ്ഥയിലുള്ളവർക്കും രോഗങ്ങളും മറ്റും അനുഭവിക്കുന്നവരെയും പുതിയ നിയമം ബുദ്ധിമുട്ടിലാക്കും