അഡ്വ.സിബി സെബാസ്റ്റ്യൻ
ഡബ്ലിൻ: സർക്കാർ രൂപീകരണ ചർച്ചകളിലെ അനിശ്ചിതത്വം കൂടുതൽ ശക്തമാക്കി വാട്ടർചാർജ് പ്രശനത്തിൽ ഫൈൻഗായേൽ നേതാവ് ലിയോവരദാർക്കർ രംഗത്ത്. വീണ്ടും ഇലക്ഷൻ നടത്തേണ്ടി വരുമെന്ന് ഭീഷണിപ്പെടുത്തി ഉണ്ടാക്കിയ ഈ കരാർ പരിഹാസ്യമാണെന്നാണ് വരേദ്കർ ഇന്നലെ നടത്തിയ പ്രസ്താവനയിൽ പറഞ്ഞത്.വാട്ടർ ചാർജ്ജ് നിലനിർത്താനായി തന്റെ പാർട്ടി ഡോളിൽ പൊരുതുമെന്നും വരേദ്കർ കൂട്ടിച്ചേർത്തു. അധികാരത്തിൽ എത്തുന്നതിനു വേണ്ടി വാട്ടർചാർജ് പ്രശ്‌നത്തിൽ ഫൈൻഗായേലും ഫിന്നാഫെയിലും തമ്മിൽ ധാരണയിൽഎത്തിച്ചേർന്നിരിക്കുന്നതിനെതിരെയാണ് ഇപ്പോൾ വരദാർക്കർ രംഗത്ത് എത്തിയിരിക്കുന്നത്.
ഇതോടെ കഴിഞ്ഞ ഒരാഴ്ച്ചയായി നടന്നു വന്ന ചർച്ചകൾ ഫലം കണ്ടെത്താതെ പോകുമെന്ന ധാരണ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ശക്തമായി.കെന്നിയുടെ നേതൃത്വത്തിൽ സർക്കാർ അധികാരമേൽക്കും എന്ന അവസ്ഥ ഇപ്പോൾ മാറുകയാണ്.
പ്രധാനമന്ത്രി സ്ഥാനത്തേയ്ക്ക് നോട്ടമിട്ടിരുന്ന വരെദ്കർസ്വന്തം സ്വപ്നം നടപ്പാവില്ലെന്ന് കണ്ടതോടെ കെന്നിയെ അധികാരത്തിൽ നിന്നും മാറ്റാനുള്ള തന്ത്രം മെനയുകയണെന്നും പാർട്ടിയിലുള്ളവരും എതിരാളികളും രഹസ്യമായി വിമർശനം ഉയർത്തുകയും ചെയ്തു.
അതേസമയം ഫിന്നാഫെയിലിന്റെ മൈക്കൽ മക്ഗ്രാത്ത്, വരേദ്കറിന്റെ പ്രസ്താവനയ്‌ക്കെതിരെപരസ്യമായി രംഗത്തെത്തി. സ്വന്തം രാഷ്ട്രീയ താൽപര്യങ്ങൾക്കനുസരിച്ചാണ് വരേദ്കർ പ്രവർത്തിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ഫൈൻഗായേലിന്റെ ആഭ്യന്തര പ്രശ്‌നങ്ങൾ നിലനിൽക്കുകയാണെന്നും, ഭാവിയിൽ പാർട്ടി നേതൃസ്ഥാനം ഏറ്റെടുക്കാനുള്ള ശ്രമമാണ് വരേദ്കർ നടത്തുന്നതെന്നും അദ്ദേഹം ആരോപിച്ചു.
മുമ്പുണ്ടാക്കിയ ധാരണ അനുസരിച്ചല്ല,ഫൈൻഗായേൽ വാട്ടർ ചാർജ് പുനപരിശോധിക്കുന്നതിനായുള്ള കമ്മീഷനു വേണ്ടിയുള്ള ബിൽ ഡോളിൽ വെയ്ക്കുന്നതെന്നും അത് കബളിപ്പിക്കലാണെന്നും ഒരു വിഭാഗം ഫിന്നാഫെയിൽ നേതാക്കൾ പറയുന്നു.ഇതോടെ മന്ത്രിസഭയുണ്ടാക്കാനുള്ള സാധ്യതകൾ കുറയുകയാണെന്നും രാഷ്ട്രീയ നിരീക്ഷകർ കരുതുന്നു.