ഡബ്ലിൻ:വാട്ടർ ചാർജ് ഈടാക്കുന്നത് തൽക്കാലത്തേയ്ക്ക് നിർത്തിവെയ്ക്കാനുള്ള ധാരണകളുമായി ഫിനഗേൽ സർക്കാർ അടുത്ത ആഴ്ച്ചയോടെ അധികാരത്തിൽ എത്തിയേക്കുമെന്ന് രാഷ്ട്രീയ വിദഗ്ദർ. ഏതു വിധേനെയും ന്യൂനപക്ഷ സർക്കാർ രൂപീകരിക്കുക എന്ന ലക്ഷ്യവുമായി മുന്നോട്ടു പോകുന്ന ഫിനഗേൽ നേതാവ് എൻഡ കെന്നിക്കു മുന്നിൽ കീറാമുട്ടിയായിരുന്ന ഐറിഷ് വാട്ടർ ചാർജ്ജ് പ്രശ്‌നം ഒത്തു തീർപ്പിലൂടെ പരിഹരിക്കുമെന്നും,പുതിയ ഒരു സംവിധാനം ഉണ്ടാകുന്നത് വരെ വാട്ടർ ചാർജ് നിർത്തലാക്കാം എന്നുമാണ് ഫിനഗേൽ സമ്മതിച്ചത് എന്നാണ് ഐറിഷ് ടൈംസ് സ്‌കൂപ്പ് വാർത്തയായി പുറത്തുവിട്ടിരിക്കുന്നത്.എന്നാൽ ജല സംരക്ഷണത്തിന്റെ ഭാഗമായി പുതിയതായി ഒരു നയം രൂപവത്കരിക്കാനും കുറഞ്ഞ തോതിൽ വെള്ളം ഉപയോഗിക്കുന്നവർക്ക് അലവൻസുകൾ ഏർപ്പെടുത്തി കൊണ്ട് ചാർജ് ആവശ്യമെങ്കിൽ പിന്നീട് ഏർപ്പെടുത്താനും പുതിയ ധാരണയിൽ ഉണ്ടെന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.5 വർഷത്തേക്ക് വെള്ളത്തിന്റെ ചാർജ് പിൻവലിക്കണം എന്ന പ്രകടന പത്രികയിലെ ഫിയനാ ഫാൾ നിലപാട് തുടരുകയാണെങ്കിൽ ന്യൂനപക്ഷ സർക്കാർ രൂപീകരണം അസാധ്യമാവും എന്നതിനാൽ ഇന്ന് ട്രിനിറ്റി കോളജിൽ നടക്കുന്ന ഉഭയകക്ഷി ചർച്ചയോടെ ഇക്കാര്യത്തിൽ വ്യക്തമായ നിലപാട് ഇരു പാർട്ടികളും കൈക്കൊള്ളും എന്നാണ് സൂചനകൾ. ഫിയനാഫാളുമായുള്ള ചർച്ചകളിൽ ഒത്തു തീർപ്പിലെത്താൻ ഇപ്പോഴും കഴിയാത്ത പ്രധാന പ്രശ്‌നം വാട്ടർ ചാർജ്ജാണെന്ന് പാർട്ടി വൃത്തങ്ങൾ അറിയിച്ചു.എങ്കിലും വാട്ടർ ചാർജ് മരവിപ്പിക്കാനുള്ള തീരുമാനം തന്നെ അന്തിമമായി ഉണ്ടാകും.</p>
<p>കഴിഞ്ഞ ഏതാനം വർഷങ്ങളായി തങ്ങൾ വാട്ടർ ചാർജ്ജിനെതിരെ ക്യാംപെയ്‌നുകൾ നടത്തി വരികയാണെന്നാണ് ഫിയനാഫാൾ പറയുന്നത്. അതിനാൽ തങ്ങൾക്ക് ഇക്കാര്യത്തിൽ മറിച്ചൊരു തീരുമാനമെടുക്കാൻ കഴിയില്ലെന്ന് പാർട്ടിയുടെ ഒരു ടി.ഡി വ്യക്തമാക്കി. ഇന്ന് പകൽ 12 മണിക്ക് നടക്കുന്ന ഫിയനാഫാൾ പാർട്ടി പാർലമെന്ററി യോഗത്തിൽ വാട്ടർ ചാർജ്ജ് ആയിരിക്കും പ്രധാന ചർച്ചാവിഷയം.
ഫിന്നാഫെയിൽ തങ്ങളെ പിന്തുണയ്ക്കും എന്നു കരുതുന്ന ഫിനഗേൽ ഇപ്പോൾ സ്വതന്ത്രരിൽ നിന്നും അകന്ന മട്ടാണ്. ഫിയനാഫാൾ നേതാവ് മൈക്കൽ മാർട്ടിനുമായി ചർച്ച തുടങ്ങിയശേഷം തനിക്ക് ഫിനഗേലിൽ നിന്നും ഒരു അറിയിപ്പും ലഭിച്ചിട്ടില്ലെന്ന് സ്വതന്ത്ര ടി.ഡി മാറ്റീ മക്ഗ്രാത്ത് പറഞ്ഞു. തേ സമയം ന്യൂനപക്ഷസർക്കാരിൽ ചെരാനില്ലെന്ന് ഉറപ്പിച്ച ലേബർ പാർട്ടി എല്ലാ ചർച്ചകളിൽ നിന്നും മാറി പ്രതിപക്ഷത്ത് ഇരിക്കാനും തീരുമാനിച്ചു.ഫിനഗേൽ ഫിയനഫാൾ ചർച്ചകളും,ധാരണകളും ഫലവത്താവില്ലെന്ന പ്രതീക്ഷയിൽ പുതിയ തിരഞ്ഞെടുപ്പ് ഉണ്ടാവും എന്നാണ് ലേബർ പാർട്ടി പ്രതീക്ഷിക്കുന്നത്.