ഡബ്ലിന്‍: ഐറിഷ് വാട്ടറിന് ഫോണ്‍കോളുകളുടെ പ്രവാഹം. വാട്ടര്‍ ഗ്രാന്റിനുള്ള അപേക്ഷ അവസാനിക്കാനിരിക്കെ ജീവനക്കാര്‍ക്ക് തിരക്കോട് തിരക്കാണ് അനുഭവപ്പെടുന്നത്. ഇന്ന് മാത്രം സാധാരണ ലഭിക്കുന്നതിലും മുന്നൂറ് ശതമാനം അധികമാണ് ഫോണ്‍കോളുകള്‍ ലഭിച്ചത്. ഇതോടെ അധികമായ ജീവനക്കാരെ നിയമച്ചിട്ട് പോലും ഫോണ്‍ കോളുകള്‍ കൈകാര്യം ചെയ്യാന്‍ പ്രയാസപ്പെട്ടു. ആയിരക്കണക്കിന് പേര്‍ക്കാണ് ഫോണ്‍ ചെയ്തിട്ടും സംസാരിക്കാനാകാതെ നിരാശപ്പെടേണ്ടി വന്നത്.
ഒക്ടോബര്‍ എട്ടാം തീയതിയാണ് വാട്ടര്‍ ഗ്രാന്റ് അപേക്ഷയ്ക്കുള്ള സമയപരിധി അവസാനിക്കുന്നത് ഇതിന് മുമ്പ് അക്കൗണ്ട് നമ്പര്‍ അറിയുന്നതിന് വേണ്ടിയാണ് ഫോണ്‍കോളുകളില്‍ ഭൂരിഭാഗവും വന്നിരിക്കുന്നത്. അന്വേഷണങ്ങളില്‍ രണ്ടാമതുള്ളത് രണ്ടാമത്തെ കരം അടക്കുന്നതിന് വേണ്ടിയാണ്. പരമാവധി വേഗത്തില്‍ തന്നെ ഫോണ്‍കോളുകള്‍ക്ക് പരിഹാരം കാണാന്‍ ശ്രമിക്കുന്നുണ്ടെന്ന് ഐറിഷ് വാട്ടര്‍ വ്യക്തമാക്കുന്നു.ഫോണ്‍ കോളുകള്‍ കൂടിയ സാഹചര്യത്തില്‍ അക്കൗണ്ട് നമ്പര്‍ ഐറിഷ് വാട്ടര്‍ നല്‍കുന്ന ബില്ലിന്റെ മുകളറ്റത്ത് ഉണ്ടാകുമെന്ന് വ്യക്തമാക്കുന്നുണ്ട്. ഓണ്‍ലൈനായി അക്കൗണ്ട് കൈകാര്യം ചെയ്യുന്നവര്‍ക്ക് ഓണ്‍ലൈന്‍ ലോഗ് ചെയ്ത് അക്കൗണ്ട് നമ്പര്‍ അറിയാവുന്നതാണ്. വിളിക്കുന്ന ഉപഭോക്താക്കള്‍ക്ക് ബില്‍ അടക്കുന്നതിന് വിവധ രീതികള്‍ അവലംബിക്കാമെന്ന് വ്യക്തമാക്കുന്നുണ്ട്. ഐറിഷ് വാട്ടര്‍ കസ്റ്റമര്‍ ഓപറേഷന്‍ ഹെഡ് ഇമോണ്‍ ഗാലന്‍ വ്യക്തമാക്കുന്നത് കഴിഞ്ഞ ഒരാഴ്ച്ചയായി ഫോണ!്‌കോളുകള്‍ വര്‍ധിക്കുന്നുണ്ടെന്നാണ്.
ഇത് മൂലം കൂടുതല്‍ ജീവനക്കാരെ നിയോഗിക്കുകയും ചെയ്തു. ഉപഭോക്താക്കള്‍ക്ക് ഇതോടെ മറുപടി ലഭിക്കാന്‍ കൂടുതല്‍ സമയം കാത്തിരിക്കേണ്ടി വരുന്നുണ്ട്. ഇത് മൂലം മറ്റ് മാര്‍ഗങ്ങള്‍ കൂടി വിവരങ്ങള്‍ അറിയുന്നതിന് ഉപയോഗിക്കുകയാണ്. വാട്ടര്‍ കണ്‍സര്‍വേഷന്‍ ഗ്രാന്റുമായി ബന്ധപ്പെട്ട പൊതുവായ അന്വേഷണങ്ങള്‍ക്ക് www.watergrant.ie എന്ന് വെബ്‌സൈറ്റ് സന്ദര്‍ശിക്കണമെന്ന് അഭ്യര്‍ത്ഥിക്കുന്നുണ്ട്. 0761 087 890 (9am5pm, Monday to Friday) Locall: 1890 100 043 (9am5pm, Monday to Friday).എന്ന നമ്പറിലും വിളിക്കാവുന്നതാണ്.
ഐറിഷ് വാട്ടര്‍ ഉപഭോക്താവ് അക്കൗണ്ട് സംബന്ധമായ വിവരങ്ങള്‍ അറിയാനാണ് വിളിക്കുന്നതെങ്കില്‍ 1890 448 448 നമ്പറാണ് ഉപയോഗിക്കേണ്ടത്. www.water.ie എന്ന വെബ്‌സൈറ്റിലൂടെയും വിവരങ്ങള്‍ ലഭിക്കും.