മൂത്രം കുടിവെള്ളമാക്കി ബെല്‍ജിയം ശാസ്ത്രജ്ഞര്‍

ബെല്‍ജിയം:ഇനിമുതല്‍ മൂത്രവും കുടിവെള്ളമാക്കി വില്‍ക്കപ്പെടും . സോളാര്‍ ഊര്‍ജം ഉപയോഗിച്ച് മൂത്രം കുടിവെള്ളമാക്കാന്‍ സാധിക്കുമെന്ന് ബെല്‍ജിയത്തില്‍ നിന്നുള്ള ഒരു കൂട്ടം ശാസ്ത്രജ്ഞര്‍ അവകാശപ്പെടുന്നു. ബ്രസല്‍സിലെ യൂണിവേഴ്‌സിറ്റി ഓഫ് ഗെന്റിലെ ശാസ്ത്രജ്ഞരാണ് ഈ അവകാശവാദം ഉന്നയിക്കുന്നത്.

ബ്രസല്‍സിലെ തീയറ്റര്‍ ഫെസ്റ്റിവലിനോടനുബന്ധിച്ച് ശാസ്ത്രജ്ഞര്‍ മൂത്രം ശേഖരിക്കുന്ന മെഷീന്‍ സ്ഥാപിച്ചിരുന്നു. ഇവിടെ വലിയ ടാങ്കുകളില്‍ മൂത്രം ശേഖരിച്ചു. ഈ മൂത്രം സൗരോര്‍ജ്ജത്തില്‍ പ്രവര്‍ത്തിക്കുന്ന ബോയ്‌ലറില്‍ ചൂടാക്കി ഒരു ട്യൂബിലേക്ക് കടത്തിവിടുകായും തുടര്‍ന്ന് മൂത്രത്തില്‍ നിന്നും പൊട്ടാസ്യവും നൈട്രജനും ഫോസ്ഫറസും വേര്‍തിരിക്കുകയും ചെയ്തു. ഇൗ വെള്ളം യാതൊരു പ്രശ്‌നവുമില്ലാതെ കുടിക്കാനാകുമെന്നു ശാസ്ത്രജ്ഞര്‍ ഉറപ്പ് പറയുന്നു.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ഇവിടെ നിന്നും 10 ദിവസം കൊണ്ട് 1,000 ലിറ്റര്‍ മൂത്രം ശേഖരിച്ച് കുടിവെള്ളമാക്കിയ ശാസ്ത്രജ്ഞര്‍ ഈ വെള്ളം കുടിച്ചുകാണിക്കുക കൂടി ചെയ്തതോടെ ഈ കണ്ടുപിടിത്തം ലോക ശ്രദ്ധയാകര്‍ഷിക്കുകയാണ്.കായിക മത്സരങ്ങള്‍ നടക്കുന്ന വേദികളിലും വിമാനത്താവളങ്ങളിലും ആദ്യഘട്ടമായി ഈ മെഷീന്‍ സ്ഥാപിക്കുകയാണ് അടുത്ത ലക്ഷ്യമെന്ന് ഇവര്‍ പറയുന്നു. രണ്ടാംഘട്ടമായി അവികസിത രാജ്യങ്ങളിലെ കുടിവെള്ള ക്ഷാമമുള്ള പ്രദേശങ്ങളില്‍ മെഷീന്‍ സ്ഥാപിക്കും. ഇതിനായി സന്നദ്ധസംഘടനകളുടെ സഹായം തേടുമെന്നും . ബ്രസല്‍സിലെ യൂണിവേഴ്‌സിറ്റി ഓഫ് ഗെന്റിലെ ശാസ്ത്രജ്ഞര്‍ പറഞ്ഞു.

Top