ന്യൂ ജേഴ്‌സി : വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ സില്‍വര്‍ ജൂബിലി ആഘോഷം ജൂലൈ നാലിന്(ഇന്നലെ ) ഇന്ത്യന്‍ സമയം വൈകുന്നേരം 6.30 ന് സൂം മീറ്റിംങ്ങിലുടെ ലോകമെമ്പാടുള്ള അംഗങ്ങള്‍ സ്ഥാപക നേതാക്കളോടൊപ്പം ദീപം തെളിയിച്ച് ആഘോഷിച്ചു . 1995 ല്‍ ന്യൂ ജേഴ്സിയില്‍ വച്ച് ജൂലൈ 1 മുതല്‍ 3 വരെ നടന്ന ലോക മലയാളി കണ്‍വന്‍ഷനില്‍ ജന്മം കൊണ്ട വേള്‍ഡ് മലയാളി കൗണ്‍സില്‍ വളര്‍ന്നു വലുതായി ആഗോള തലത്തില്‍ പ്രവാസികളുടെ ഏറ്റവും വലിയ സംഘടനയായി മാറിയത് മലയാളികള്‍ക്ക് ഓരോരുത്തര്‍ക്കും അഭിമാനിക്കാവുന്നതാണ്. വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ആരംഭപ്രവർത്തനങ്ങൾക്ക് നേതൃത്വം നല്‍കിയ നേതാക്കളോടും, അതിനു ദൃക്സാക്ഷികളായ പ്രമുഖരോടുമൊപ്പം ലോകത്തെമ്പാടുമുള്ള വേള്‍ഡ് മലയാളി കൗണ്‍സില്‍ കുടുംബാംഗങ്ങള്‍ ഒരേ മനസ്സോട സൂം മീറ്റിംങ്ങിലുടെ തങ്ങളുടെ ആഹ്ലാദം പങ്ക് വച്ചു.
വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ രുപീകരണത്തില്‍ പങ്കാളികളും, നേതൃനിരയില്‍ നമ്മെ നയിച്ച് മണ്മറഞ്ഞ ആദരണീയരായ ടി.എന്‍.ശേഷന്‍, കെ.പി.പി.നമ്പ്യാര്‍, പത്മവിഭൂഷണ്‍ ഡോക്ടര്‍ ഇ. സി.ജി.സുദര്‍ശന്‍, ഡോ.ഡി.ബാബുപോള്‍, ഡോ.ശ്രീധര്‍ കാവില്‍, അയ്യപ്പ പണിക്കര്‍, ഡോ.പോളി മാത്യൂ, മുകുള്‍ ബേബികുട്ടി, സാം മാത്യു, സെബാസ്ററ്യന്‍ ചക്കുപുരക്കല്‍, തിരുവല്ല ബേബി, യോഹന്നാന്‍ ശങ്കരത്തില്‍, തോമസ് കടമ്പാട്, ജോര്‍ജ്ജ് വിളങ്ങപ്പാറ, ജെമ്മക്കുട്ടി ചക്കുപുരയ്ക്കല്‍, മാത്യു കൂട്ടക്കര, ജോണ്‍ കൊച്ചു കണ്ടത്തില്‍ തുടങ്ങിയ പ്രമുഖരെ അനുസ്മരിച്ചു. യോഗത്തിൽ സ്ഥാപക നേതാക്കളെ അനുമോദിച്ചു .
കോവിഡ് മഹാമാരിയില്‍ നമ്മളെ വിട്ടുപിരിഞ്ഞ സഹോദരങ്ങള്‍ക്ക് ആദരാജ്ഞലികള്‍ അര്‍പ്പിച്ചു. വേള്‍ഡ് മലയാളി കൗണ്‍സിലിന്റെ ആരംഭത്തില്‍ പങ്കാളികളായിരുന്ന പ്രശസ്ത ചലച്ചിത്ര താരം മധു, മുന്‍മന്ത്രി എം.എ.ബേബി, പ്രമുഖ പത്രപ്രവര്‍ത്തകര്‍, സാമൂഹിക സാംസ്കാരിക നേതാക്കള്‍ എന്നിവരോടൊപ്പം നമ്മുടെ അംഗങ്ങളും പ്രശസ്തരുമായ സുപ്രീം കോടതി ജഡ്ജി. കുര്യന്‍ ജോസഫ്, ഡോ.ജെ.അലക്സാണ്ടര്‍, ഡോ. ക്രിസ്ററി ഫെര്‍ണാണ്ടസ്, അംബാസഡര്‍ റ്റി.പി.ശ്രീനിവാസന്‍ എന്നിവരും പങ്കെടുത്തു.. ലോകം ഇപ്പോള്‍ അഭിമുഖീകരിക്കുന്ന പകര്‍ച്ചവ്യാധിയുടെ വിഷമഘട്ടത്തില്‍ ഒരോരുത്തര്‍ക്കും സൗഖ്യവും ആരോഗ്യവും, നന്മയും ഗ്ളോബല്‍ സെക്രട്ടറി ജനറല്‍മാരായ സി.യു.മത്തായി, ജെ.കില്ല്യന്‍ എന്നിവര്‍ ആശംസിച്ചു.വേൾഡ് മലയാളി കൗൺസിൽ പ്രതിജ്ഞ അംഗങ്ങൾ ഏറ്റുചൊല്ലി. മൂന്ന് മണിക്കൂർ നീണ്ടുനിന്ന സൂം മീറ്റിംഗിൽവിവിധ രാജ്യങ്ങളിൽ നിന്നായി 350ഓളം അംഗങ്ങൾ പങ്കെടുത്തു.
ആന്‍ഡ്രൂ പാപ്പച്ചന്‍, പ്രിയദാസ്, ആലക്സ് കോശി,ജോര്‍ജ്ജ് ജേക്കബ്, ഐസക് ജോണ്‍ പട്ടാണിപറമ്പില്‍, ഡോ. ഇബ്രാഹിം ഹാജി, ഡോ. എ.വി.അനൂപ്,ജോണി കുരുവിള, ഗോപാലപിള്ള,ജോളി തടത്തിൽ, ജോസ് കുമ്പിളുവേലിൽ ടി.പി. വിജയന്‍,ബേബി മാത്യു,ജോണ്‍ മത്തായി, തോമസ് അറമ്പന്‍കുടി, ജോജോ, പ്രിയന്‍ സി ഉമ്മന്‍,സി.പി.രാധാകൃഷ്ണന്‍,പോള്‍ പറപ്പള്ളി, മേഴ്‌സി തടത്തിൽ എന്നിവരും ,അയർലണ്ട് പ്രോവിന്സിനെ പ്രതിനിധീകരിച്ച് മുൻ ഗ്ലോബൽ വൈസ് ചെയർമാൻ രാജൂ കുന്നക്കാട്ട്, ഗ്ലോബൽ വൈസ് പ്രസിഡണ്ട് ഷാജു കുര്യൻ,( കോർക്ക്), പ്രൊവിൻസ് പ്രസിഡണ്ട് ബിജു സെബാസ്റ്റ്യൻ, ചെയർമാൻ ദീപു ശ്രീധർ, ജനറൽ സെക്രട്ടറി ബിജു പള്ളിക്കര എന്നിവരും പങ്കെടുത്തു.