മലയാളത്തിലെ നടന്മാരുടെ മുഖം മൂടി അഴിയും…നെഞ്ചിടിപ്പോടെ മലയാള നടന്മാർ!ഇന്ന് നിർണ്ണായകം,നടന്മാർക്കെതിരേ ഇന്ന് മീ.ടു.മുന്നറിയിപ്പുമായി എന്‍.എസ് മാധവന്‍

കൊച്ചി: വലിയ മീ ടുവിന് സാധ്യതയുണ്ടെന്ന് വിവരം ലഭിച്ചുവെന്ന് എന്‍.എസ് മാധവന്‍ ട്വീറ്റ് ചെയ്തു . മാധ്യമപ്രവര്‍ത്തകര്‍ വൈകിട്ട് നാലിന് നടക്കുന്ന ഡബ്ല്യൂ.സി.സി വാര്‍ത്താസമ്മേളനം ഒഴിവാക്കരുതെന്ന്’ അദ്ദേഹം ട്വീറ്റ് ചെയ്യുന്നു.നടിയെ ആക്രമിച്ച കേസില്‍ ആരോപണ വിധേയനായ നടന്‍ ദിലീപിനെതിരെ നടപടി വൈകുന്നതില്‍ താരസംഘടനയായ ‘അമ്മ’യ്ക്കുള്ളില്‍ നടിമാരുടെ പ്രതിഷേധം പുകയുന്നു. കൂടുതല്‍ നടിമാര്‍ സംഘടന വിട്ട് പുറത്തുപോകുമെന്ന് സൂചന. സംഘടനാ നേതൃത്വത്തിന്റെ നിലപാടില്‍ പ്രതിഷേധം പ്രകടിപ്പിച്ച് വിമണ്‍ ഇന്‍ സിനിമ കലക്ടീവ് (ഡബ്ല്യൂ.സി.സി) വൈകിട്ട് കൊച്ചിയില്‍ വാര്‍ത്താസമ്മേളനം വിളിച്ചിട്ടുണ്ട്. ഇതില്‍ കൂടുതല്‍ പേര്‍ സംഘടന വിടുന്ന തീരുമാനം അറിയിക്കുമെന്നാണ് കരുതുന്നത്. രേവതി, പത്മപ്രിയ, പാര്‍വതി എന്നിവരാണ് വാര്‍ത്താ സമ്മേളനം വിളിച്ചിരിക്കുന്നത്. ഡബ്ല്യൂ.സി.സി വൈകിട്ട് കൊച്ചിയില്‍ വാര്‍ത്താസമ്മേളനം വിളിച്ച സാഹചര്യത്തിലാണ് മാധവന്റെ ട്വീറ്റ്. ‘വലിയ മീ ടുവിന് സാധ്യതയുണ്ടെന്ന് വിവരം ലഭിച്ചു. മാധ്യമപ്രവര്‍ത്തകര്‍ വൈകിട്ട് നാലിന് നടക്കുന്ന ഡബ്ല്യൂ.സി.സി വാര്‍ത്താസമ്മേളനം ഒഴിവാക്കരുതെന്ന്’ അദ്ദേഹം ട്വീറ്റ് ചെയ്യുന്നു.

മലയാളത്തിലെ പ്രമുഖ നടന്മാർക്കെതിരേ ഇന്ന് മീടു യുദ്ധം പ്രഖ്യാപനം ഉണ്ടായേക്കും. നടന്മാരിൽ പലരുടേയും മുഖം മൂടി അഴിയും എന്നാണ്‌ സൂചനകൾ. നടന്മാരിലേക്ക് പടരുന്ന വിവാദം കുടുംബത്തിലേക്കും സിനിമാ ലോകത്തിലേക്കും പടരും.നടൻ മാരുടെ ചങ്കിൽ ഇപ്പോൾ പഞ്ഞിവയ്ച്ചാൽ കത്തും.കേരളത്തേ ഇളക്കി മറിക്കുന്ന മീ..ടു വരുന്നു. ഈ മീ ടുവിൽ ചിലപ്പോൾ ശബരിമല സമരം പോലും മുങ്ങിയേക്കാം.

Daily Indian Herald വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക Whatsapp Group 1 | Telegram Group | Google News ഞങ്ങളുടെ യൂട്യൂബ് ചാനൽ സബ്സ്ക്രൈബ് ചെയ്യുക

ലോകത്തെ പിടിച്ചുലച്ച മീടൂ വിവാദം മലയാള സിനിമയിലേക്കു പടരാന്‍ സാധ്യതയുണ്ടെന്നു കാട്ടി സാഹിത്യകാരന്‍ എന്‍.എസ്. മാധവന്റെ ട്വീറ്റ്. വുമണ്‍ ഇന്‍ സിനിമാ കലക്ടീവ് പ്രവര്‍ത്തകര്‍ വൈകിട്ടു മാധ്യമപ്രവര്‍ത്തകരെ കാണുന്ന പശ്ചാത്തലത്തിലാണ് എന്‍.എസ്. മാധവന്റെ ട്വീറ്റ്. വലിയ മീടുവിനു സാധ്യതയുണ്ടെന്ന് അറിവു ലഭിച്ചുവെന്നാണ് എന്‍എസ് മാധവന്‍ വ്യക്തമാക്കിയിരിക്കുന്നത്. രേവതി, പത്മപ്രിയ, പാര്‍വതി തുടങ്ങിയവരാണ് വൈകിട്ട് വാര്‍ത്താസമ്മേളനം നടത്തുന്നത്. താരസംഘടനയായ അമ്മയില്‍നിന്നു കൂടുതല്‍ നടിമാര്‍ രാജിവയ്ക്കുന്നതടക്കമുള്ള നടപടികളുണ്ടാകുമെന്നും റിപ്പോര്‍ട്ടുണ്ട്

നടിയെ ആക്രമിച്ച കേസിൽ ദിലീപിനെതിരെ നടപടി വൈകുന്നതിൽ പ്രതിഷേധിച്ചു വനിതാ കൂട്ടായ്മ്മ ഡബ്യൂസിസി ഇന്ന് കൊച്ചിയിൽ യോഗം ചേരുന്നു. ദിലീപിനെ തിരിച്ചെടുത്ത നടപടിയില്‍ പ്രതിഷേധിച്ച് നടിമാരായ ഭാവന, റിമാ കല്ലിങ്കല്‍, രമ്യാ നമ്പീശന്‍, ഗീതു മോഹന്‍ദാസ് എന്നിവര്‍ അമ്മയില്‍ നിന്ന് നേരത്തെ രാജിവെച്ചിരുന്നു. ഇതിന് പിന്നാലെ പ്രതിഷേധം അറിയിച്ച് പാര്‍വ്വതിയും രേവതിയും പത്മപ്രിയയും അമ്മ നേതൃത്വത്തിന് കത്തച്ചിരുന്നുവെങ്കിലും നടപടി ഉണ്ടാവാത്ത സാഹചര്യത്തിലാണ് തുറന്ന പോരുമായി ഡബ്യൂസിസി രംഗത്തെത്തുന്നത്.ഇനിയും നടപടി വൈകുന്നതിൽ കടുത്ത അമർഷം ആണ് ഡബ്യൂസിസിക്കു അമ്മയോട് ഉള്ളത്.

Top