നമ്മൾ എപ്പോഴാണ് ‘ഭോഗിക്കുന്നതെന്ന് സംവിധായകന്‍ പച്ചയ്ക്ക് മുഖത്ത് നോക്കി ചോദിച്ചു-നടി ഷിബ്ല

കൊച്ചി :അവസരം ചോദിച്ച് സംവിധായകൻ അടുത്ത് എത്തിയപ്പോൾ ‘നമ്മൾ എപ്പോഴാണ് ‘ഭോഗിക്കുന്നതിന്ന് ‘മുഖത്ത് നോക്കി ചോദിച്ചതായി വെളിപ്പെടുത്തലുമായി നടി ഷിബ്ല.അവതാരകയായും നായികയായും മലയാളികള്‍ക്ക് സുപരിചിതയാണ് ഷിബ്ല. കക്ഷി അമ്മിണിപ്പിളള എന്ന ചിത്രത്തിനു വേണ്ടി വണ്ണം കൂട്ടിയതും കുറച്ചും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഇപ്പോള്‍ സിനിമയിലെ കാസ്റ്റിങ് കൗച്ചിനെക്കുറച്ച് തുറന്നു പറഞ്ഞിരിക്കയാണ് ഷിബ്ല. ഒപ്പം ഒരു സംവിധായകനില്‍ നിന്നും നേരിട്ട ദുരനുഭവവും നടി വെളിപ്പെടുത്തുന്നു.

മലയാള സിനിമയിലെ സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങൾ നടിമാരുടെ തുറന്നുപറച്ചിലിലൂടെ വെളിവാകുന്ന കാലമാണ്. അവസരം തേടി എത്തുന്ന നടിമാരോടും മറ്റ് സ്ത്രീകളോടും മോശമായി പെരുമാറിയ നടന്മാരുടെയും സംവിധായകരുടേയും എണ്ണം അനുദിനം വർദ്ധിക്കുകയാണ്. ഇപ്പോഴിതാ പുതിയ ഒരു തുറന്ന് പറച്ചിൽ കൂടി പുറത്തുവരികയാണ്.

കക്ഷി അമ്മിണിപ്പിള്ളയിലെ ആസിഫ് അലിയുടെ നായികയായി എത്തിയ ഷിബ്ലയാണ് പുതിയ വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്. റിയാലിറ്റി ഷോയിലൂടെ സിനിമയിലേക്കെത്തിയ താന്‍ ആദ്യകാലങ്ങളില്‍ അഭിനയിക്കാന്‍ അവസരം തേടിയപ്പോഴായിരുന്നു മോശം അനുഭവം നേരിടേണ്ടി വന്നതെന്നാണ് വെളിപ്പെടുത്തൽ.

റിയാലിറ്റി ഷോയില്‍ പങ്കെടുത്ത ശേഷം താന്‍ അവസരങ്ങള്‍ തേടിയിരുന്നുവെന്നും ആ സമയത്ത് മലയാളത്തിലെ അറിയപ്പെടുന്ന ഒരു സംവിധായകന്‍ തന്നോട് നമ്മള്‍ എപ്പോഴാണ് ഭോഗിക്കുന്നത് എന്ന് മുഖത്ത് നോക്കി ചോദിച്ചിട്ടുണ്ടെന്നും ഷിബ്ല പറയുന്നു. അതിനാല്‍ തന്നെ മലയാള സിനിമയില്‍ കാസറ്റിങ്ങ് കൗച്ച് ഇല്ല എന്ന പൂര്‍ണമായി പറയാന്‍ സാധിക്കില്ല എന്നും ഷിബ്ല പറയുന്നു. എന്നാലിപ്പോള്‍ സമൂഹത്തില്‍ പല മാറ്റങ്ങളുമുണ്ടെന്നും സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യത ഉണ്ടെന്നും ഷിബ്ല കൂട്ടിച്ചേര്‍ത്തു.

മലപ്പുറത്ത് ഒരു സാധാരണ കുടുംബത്തിലാണ് ഷിബ്ല ജനിച്ചത്. യാഥാസ്തിഥിക കുടുംബമായതിനാല്‍ തന്നെ സിനിമയിലേക്ക് വരുന്നതിനെപറ്റി വീട്ടിലാര്‍ക്കും ചിന്തിക്കാന്‍ പോകും ആകില്ലായിരുന്നു. ഒരു സിനിമയില്‍ അഭിനയിക്കാന്‍ ചാന്‍സ് കിട്ടിയെങ്കിലും ഉപ്പ സമ്മതിച്ചിരുന്നില്ല. തുടര്‍ന്ന് ചാനലില്‍ ഷിബ്ലക്ക് ഒരവസരം കിട്ടി. ാെരു റിലായിറ്റി ഷോയില്‍ ഫൈനലിസ്റ്റുമായിരുന്നു ഷിബ്ല. സിനിമാ കമ്ബനി എന്ന സിനിമയിലാണ് ഷിബ്ല ആദ്യം വേഷമിട്ടത്.

തുടര്‍ന്ന് ആസിഫലി ചിത്രമായ കക്ഷി അമ്മിണിപ്പിളള എന്ന ചിത്രത്തില്‍ ആസിഫലിയുടെ നായികയായി വണ്ണമുളള പെണ്‍കുട്ടിയെ ആവശ്യമുണ്ട് എന്ന കാസ്റ്റിങ് കോള്‍ കാണുന്നത്. തുടര്‍ന്ന് കക്ഷി അമ്മിണിപിള്ള എന്ന സിനിമയില്‍ കാന്തിയായി ഷിബ്ല തിളങ്ങി. വിവാഹശേഷം അഭിനയരംഗത്തെത്തി എന്ന പ്രത്യേകത കൂടിയുണ്ട് ഷിബ്ലക്ക്. പ്രണയവിവാഹമായിരുന്നു ഷിബ്ലയുടേത്. എന്നാല്‍ പ്രണയവിവാഹം ഷിബ്ലയെ കുടുംബത്തില്‍ നിന്നും അകറ്റി.

Top