
ഡബ്ലിൻ :അയർലണ്ട് കൗണ്ടി മഹായോയിൽ ഉണ്ടായ കാർ അപകടത്തിൽ മലയാളി നേഴ്സ് കൊല്ലപ്പെട്ടു .ഇന്നലെ വൈകിട്ട് കൗണ്ടി മയോയില്‍ ഉണ്ടായ വാഹനാപകടത്തില്‍ ആണ്റോസ് കോമൺ ഹോസ്പിറ്റലിൽ വർഷങ്ങളായി ജോലി ചെയ്തിരുന്ന ലിസി സാജു മരണപ്പെട്ടത് .ഡബ്ലിൻ സെന്റ് ഗ്രീഗോറിയോസ് ഇടവക അംഗവും ഡബ്ലിൻ (Kill )ൽ താമസിക്കുന്ന സാജു വർഗീസും കുടുംബവും കൗണ്ടി മായോയിൽ വെച്ച് വാഹന അപകടത്തിൽപെടൂക ആയിരുന്നു . സാജു വർഗീസിന്റെ ഭാര്യയാണ് ലിസി സാജു. കൂത്താട്ടുകുളം പാലക്കുഴ സ്വദേശിനിയാണ് ലിസി
N59 റോഡില്‍ ന്യൂപോര്‍ട്ടിനും മുള്‍റാനിക്കുമിടയില്‍ വൈകിട്ട് 4.30 മണിയോടെയാണ് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ച് അപകടമുണ്ടായത്. കൗണ്ടി കിൽഡെയറിലെ നേസിനടുത്ത് കില്ലിലാണ് താമസിക്കുന്നത്. മകൻ എഡ്‌വിൻ , മകൾ ദിവ്യ,മരുമകൾ രാഖി . ഇതേ വാഹനത്തിലുണ്ടയിരുന്ന ലിസിയുടെ ഭർത്താവ് അടക്കം മറ്റ് രണ്ട് പേര്‍ക്ക് പരിക്കുകൾ ഉണ്ട്.