പി. പി. ചെറിയാൻ
ഡാളസ്: വേൾഡ് മലയാളി കൗൺസിൽ ഡി. എഫ്. ഡബ്ലിയു പ്രൊവിൻസ് 2020-22 ലേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. ചെയർമാൻ സാം മാത്യു, പ്രസിഡന്റ് വര്ഗീസ് കെ. വര്ഗീസ്, ജനറൽ സെക്രട്ടറി ജോർജ് വര്ഗീസ്, ട്രഷറർ തോമസ് ചെല്ലേത് വൈസ് ചെയർപേഴ്സൺസ് സുനിൽ ഡേവിഡ്, സുനി ഫിലിപ്സ്, വൈസ് പ്രസിഡന്റ് അഡ്മിൻ ജേക്കബ് എബ്രഹാം മാലിക്കറുകയിൽ, വൈസ് പ്രസിഡന്റ് ഓർഗനൈസേഷൻ മഹേഷ് പിള്ളൈ, അഡ്വൈസറി ബോർഡ് ചെയർമാൻ പ്രൊഫസർ ജോയി പല്ലാട്ടുമഠം എന്നിവരോടൊപ്പം ബിസിനസ് ഫോറം ചെയർമാനായി ജോസഫ് മാമൂട്ടിൽ ജോസഫിനെയും ഹെൽത്ത് ഫോറം പ്രെസിഡന്റായി ബിജി എഡ്വേർഡ് തെരെഞ്ഞെടുത്തു. പ്രോഗ്രാം കോർഡിനേറ്റർമാരായി സോണി സൈമൺ, ബെന്നി ജോൺ, ജിമ്മി കുളങ്ങര, ഷാജി നിറയ്ക്കൽ മുതലായവയർ തെരഞ്ഞെടുക്കപ്പെട്ടു.
അഡ്വൈസറി ബോർഡിൽ ശ്രീ പല്ലാട്ടുമഠത്തോടൊപ്പം പി. സി. മാത്യു, അനിൽ മാത്യു, സണ്ണി കൊച്ചുപറമ്പിൽ, ഫ്രിക്സ്മോൻ മൈക്കിൾ, ജോസ് ചെന്നിത്തല, ഷാജി കെ. ഡാനിയേൽ എന്നിവരെയും തെരഞ്ഞെടുത്തു. ഓഗസ്റ്റ് 15 നു സൂം വഴിയായി നടത്തിയ തെരഞ്ഞെടുപ്പിന് ഇലക്ഷൻ കമ്മീഷണർ രാജൻ മാത്യു നേതൃത്വം കൊടുത്തു. അമേരിക്ക റീജിയൻ ചെയർമാൻ ശ്രീ പി. സി. മാത്യു സത്യാ പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു.
വേൾഡ് മലയാളി കൗൺസിൽ ഒറ്റ കെട്ടായി മുമ്പോട്ടു പോകേണ്ടതിന്റെ ആവശ്യകത പ്രൊഫ്. ജോയി പല്ലാട്ടുമഠം, പി. സി. മാത്യു, എന്നിവർ ഊന്നി പറഞ്ഞു. ചെയർമാൻ ഫിലിപ്പ് തോമസും, പ്രസിഡന്റ് സുധീർ നമ്പിയാർ, ജനറൽ സെക്രട്ടറി പിന്റോ കണ്ണമ്പള്ളിൽ മുതലായവർ നയിക്കുന്ന അമേരിക്ക റീജിയൻ യൂണിഫിക്കേഷനിലൂടെ ഗ്ലോബൽ നേതൃത്വത്തിന് മാതൃകയായി എന്ന് സ്വാഗത പ്രെസംഗത്തിൽ പ്രസിഡന്റ് വര്ഗീസ് പറഞ്ഞു. ട്രഷറർ തോമസ് ചെല്ലേത് നന്ദി പ്രകാശിപ്പിച്ചു.