ഈ വര്‍ഷത്തെ അയര്‍ലണ്ടിലെ ക്രിസ്മസ് ബേബി എമ്മ ടെന്‍ഗുര്‍ ആണെന്ന് ഡബ്ലിനിലെ കൊംബി ആശുപത്രി അറിയിച്ചു. ഡിസംബര്‍ 25-നു പുലര്‍ച്ചെ 12:38 am-നു ജനിച്ച കുഞ്ഞിന് 3.5ക്ഗ ഭാരം ഉണ്ടായിരുന്നു. ഡബ്ലിന്‍ സ്വാര്‍ഡ്സ് സ്വദേശിനിയായ കിറ്റി ടെന്‍ഗുറാണ് കുഞ്ഞ് എമ്മയ്ക്ക് ജന്മം നല്‍കിയത്. തങ്ങളുടെ കുടുംബത്തിന് ലഭിച്ച ഏറ്റവും വലിയ ക്രിസ്മസ് സമ്മാനമാണ് ഇതെന്ന് എമ്മയുടെ പിതാവ് അരുണേഷ് ടെന്‍ഗുര്‍ പറഞ്ഞു.
ഇവരുടെ രണ്ടാമത്തെ കുഞ്ഞാണ് എമ്മ. ആദ്യം ജനിക്കുന്ന ക്രിസ്മസ് ബേബിക്ക് വേണ്ടി നിറയെ സമ്മാനപ്പൊതികളൊരുക്കി കാത്തിരുന്ന ആശുപത്രി ജീവനക്കാരെ സന്തോഷിപ്പിച്ചു കൊണ്ടാണ് എമ്മയുടെ ജനനം. ചൊവ്വാഴ്ച പുലര്‍ച്ചെ 2.37am നാണ് അടുത്ത ക്രിസ്മസ് ബേബി ജനിച്ചത്. കൗണ്ടി കില്‍ഡെയറില്‍ നിന്നുള്ള ടെന്നീസ് ജോ ഡോലന്‍ ദമ്പതികള്‍ക്ക് ഒരു ആണ്‍കുഞ്ഞ് പിറന്നു.
പെണ്‍കുഞ്ഞായിരിക്കുമെന്ന പ്രതീക്ഷയിലായിരുന്നു തങ്ങളെന്ന് ഡെനീസ് പറഞ്ഞു. അതിനായി പല പേരുകളും മനസ്സില്‍ ഉണ്ടായിരുന്നു. എന്നാല്‍ ആണ്‍കുഞ്ഞ് പിറന്നപ്പോള്‍ അവനെ എന്ത് പേരില്‍ വിളിക്കണമെന്ന സന്തോഷം കലര്‍ന്ന ധര്‍മ്മസങ്കടത്തിലാണ് തങ്ങളെന്ന് ഡെനീസ് പറയുന്നു. ക്രിസ്മസ് ദിനത്തില്‍ രാവിലെ ഏഴു മണിക്കിടയില്‍ ഡബ്ലിന്‍ കൊംബി ആശുപത്രിയില്‍ നാല് കുഞ്ഞുങ്ങളാണ് പിറന്നുവീണത്. ക്രിസ്മസ്-ന്യൂ ഇയര്‍ ദിനത്തില്‍ കുഞ്ഞുങ്ങള്‍ ജനിക്കുന്നത് വരാനിരിക്കുന്ന ഭാഗ്യത്തിന്റെ അടയാളമായി കാണുന്നവരാണ് പൊതുവെ യൂറോപ്പുകാര്‍.