ജുബൈൽ: ഓ ഐ സീ സീ യൂത്ത് വിംഗ് ജുബൈൽ സെൻട്രൽ കമ്മേറ്റി സ്വാതന്ത്ര്യ ദിന സമ്മേളനം സംഘടിപ്പിച്ചു .സമ്മേളനം ഓ ഐ സീ സീ ദമ്മാം റീജണൽ പ്രസിഡന്റ് ബിജു കല്ലുമല ഉദ്ഘാടനം ചെയ്തു. സ്വാതന്ത്ര്യം നമ്മുടെ അവകാശവും ഉത്തരവാദിത്തവും ആണ്,ലോകത്തിന്റെ ഓരോ കോണിലും പ്രശ്നങ്ങളും അസ്ഥിരതയും ഉണ്ടാകുന്ന ഈ കാലഘട്ടത്തിൽ നമ്മുടെ പൂർവികർ നേടിത്തന്ന സ്വാതന്ത്ര്യത്തിന്റെ മൂല്യം നമ്മൾ തിരിച്ചറിയണം.സ്വാതന്ത്ര്യം അതിന്റെ യഥാർഥമായ രീതിയിൽ നില നിർത്തി വരും തല മുറക്ക് പകര്ന്നു നൽകാനുള്ള ശ്രമങ്ങൾ ആയിരിക്കണം നമ്മുടെ ഭാഗത്ത് നിന്ന് ഉണ്ടാകേണ്ടിയിരിക്കുന്നത്.ഇന്ത്യയിൽ മതേതരത്വവും ജനാധിപത്യവും നശിപ്പിക്കാനുള്ള ശ്രമങ്ങൾ ഉണ്ടാകുന്ന ഈ വേളയിൽ വരും തലമുറയ്ക്ക് വേണ്ടി ഭാരതത്തിൻറെ അന്തസ്സ് കാത്തു സൂക്ഷിക്കുവാൻ നാം പ്രതിജ്ഞാബദ്ധരാണ് എന്ന് അദ്ദേഹം പറഞ്ഞു.
മുൻ കെ പി സി സി മെമ്പറും ഓ ഐ സീ സീ നഷണൽ കമ്മേറ്റി ജനറൽ സെക്രട്ടറിയുമായ അദ്ധ്വ : കെ വൈ സുധീന്ദ്രൻ സ്വാതന്ത്ര്യദിന സന്ദേശം നൽകി. നാമെങ്ങനെ നമ്മളായി എന്നുള്ള ഓർമ്മപ്പെടുത്തൽ ആണ് ഓരോ സ്വാതന്ത്ര്യദിനവും.സ്വന്തമായിരുന്നതെല്ലാം സ്വരാജ്യത്തിനായി ത്വജിച്ചു ജീവൻ പോലും ഭാരതംബയ്ക്കായി ബലി അർപ്പിച്ച് ,വരും തലമുറ എങ്കിലും തല ഉയരത്തി കഴിയണം എന്ന് ആഗ്രഹിച്ച ധീര ദേശാഭിമാനികളുടെ ഓർമ്മകൾ നമ്മുക്ക് ഉത്തേജനം ആകണം, കോണ്‍ഗ്രസ് പ്രസ്ഥാനം നാടിന്റെ നാനാ മേഖലകളിലും ഉള്ള ജനങ്ങളെ ഒരു കുടക്കീഴിൽ അണിനിരത്തി നേടി തന്ന സ്വാതന്ത്ര്യം , അതിന്റെ പരിപൂർണമായ രീതിയിൽ ഉപയോഗിക്കാൻ നാം ബാധ്യസ്ഥരാണ് . സ്വതന്ത്ര്യ ഇന്ത്യയുടെ 69 വർഷത്തിൽ 59 വർഷവും ഇന്ത്യ ഭരിച്ച കോണ്‍ഗ്രസ് പ്രസ്ഥാനത്തിന്റെ നേട്ടം ആണ് രാജ്യത്തിന്റെ ഈ കാണുന്ന വളർച്ച .ഇന്നലെ വന്ന പുത്തൻ കൂറ്റുകാർ താങ്കളാണ് വലുത് എന്ന് അഹങ്കരിക്കുമ്പോൾ അവർ വിസ്മരിക്കുന്നത് ഈ രാജ്യത്തിന്റെ നന്മയ്ക്കായി,വികസനത്തിനായി പ്രയത്നിച്ച ഭരണാധികാരികളെ ആണ് എന്നും അദ്ദേഹം കൂട്ടി ചേർത്തു .
ജുബൈൽ യൂത്ത് വിംഗ് പ്രസിഡന്റ് ഉസ്മാൻ കുന്നംകുളം ആധ്യക്ഷൻ ആയിരുന്നു . ഓ ഐ സീ സീ ജുബൈൽ സെൻട്രൽ പ്രസിഡന്റും ഗ്ലോബൽ കമ്മിറ്റി മെമ്പറും ആയ ചന്ദ്രൻ കല്ലട , ഗ്ലോബൽ കമ്മിറ്റി മെമ്പർ അഷ്‌റഫ് മുവാറ്റുപുഴ , ഓ ഐ സീ സീ റീജണൽ ജനറൽ സെക്രടറി മാരായ ഇ കെ സലിം , ഷിഹാബ് കായംകുളം , റോയ് ശാസ്താംകോട്ട , യൂത്ത് വിംഗ് റീജണൽപ്രസിഡന്റ് നബീൽ നൈതല്ലൂർ , ജുബൈൽ സിറ്റി ഏരിയ പ്രസിഡന്റ് അഡ്വ : ആന്റണി , ഓ ഐ സീ സീ റീജണൽ സെക്രടറി മാരായ റഷീദ് ഇയ്യാൽ, സുമേഷ് കാട്ടിൽ ,വനിതാ വേദി നേതാക്കന്മാരായ സഫിയ അബ്ബാസ് , മിനി ജോയ് , യൂത്ത് വിംഗ് ജനറൽ സെക്രടറി കിച്ചു കായംകുളം ,ജുബൈൽ ഓ ഐ സീ സീ നേതാക്കന്മാരായ അബ്ദുൽ റഹുമാൻ , വിൽസണ്‍ തടത്തിൽ , സുരേഷ് കണ്ണൂർ , യൂത്ത് വിംഗ് വൈസ് പ്രസിഡന്റ് ബിജു കുട്ടനാട്, ബാലവേദി പ്രതിനിധി ജീ ജോയ്, എന്നിവര് ആശംസകൾ അർപ്പിച്ചു .
ബിജു കല്ലുമല , അഡ്വ : സുധീന്ദ്രൻ , ചന്ദ്രൻ കല്ലട , അഷ്‌റഫ് മുവാറ്റുപുഴ , നബീൽ നൈതല്ലൂർ, അലിഫ് മുഹമ്മദ് എന്നിവരെ യഥാക്രമം മനോജ് നാരായണ്‍, ഷൈജുദ്ധീൻ ,വിഷ്ണു ചന്ദ്രൻ,ഫൈസൽ പത്തനാപുരം , വിനീത് നായർ , റീനു മാത്യു ,എന്നിവര് ആദരിച്ചു. രോഗ ബാധിതയായ രണ്ടു വയസ്കാരി സുനീഷക്കുള്ള ധനസഹായം ചന്ദ്രൻ കല്ലട , അഡ്വ : ആന്റണി എന്നിവര് ചേർന്ന് കുട്ടിയുടെ പിതാവിന് കൈ മാറി . വൃക്ക രോഗ ബാധിതനായ നിലമ്പൂർ സ്വദേശിക്കുള്ള ധനസഹായം ഷിഹാബ് കായംകുളം കൈ മാറി. പ്രസിഡന്റ് ഉസ്മാൻ കുന്നംകുളം ജുബൈൽ യൂത്ത് വിംഗ് ഭാരവാഹികളെ സദസിനു പരിചയപ്പെടുത്തി .
ജുബൈൽ യൂത്ത് വിംഗ് ജനറൽ സെക്രടറി അനിൽ കുമാർ സ്വാഗതവും വൈസ് പ്രസിഡന്റ് അലിഫ് മുഹമ്മദ് നന്ദിയും പറഞ്ഞു . യൂത്ത് വിംഗ് റീജണൽ കൾച്ചറൽ സെക്രടറി അംജത് അടൂര അവതരകൻ ആയിരുന്നു .